ബെംഗളൂരു: കൊമേഴ്‌സ്യൽ സ്ട്രീറ്റിന്റെ മോശം രൂപമാറ്റത്തിന് വിമർശനം നേരിട്ട ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് (ബെൻഎസ്‌സിഎൽ) – മൊത്തത്തിലുള്ള പദ്ധതിച്ചെലവ് തുടക്കത്തിൽ അനുവദിച്ച 5.5 കോടിയിൽ നിന്ന് ഉയരില്ലെന്ന് അധികൃതർ അറിയിച്ചു.
കൊമേഴ്‌സ്യൽ സ്ട്രീറ്റ് ആദ്യം പേവർ ബ്ലോക്കുകൾ നൽകി അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഉദ്ഘാടനത്തിന് ശേഷമുള്ള ഫുട്‌പാത്തിൽ നിന്ന് മഴവെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ എഞ്ചിനീയർമാർക്ക് മുഴുവൻ ജോലികളും പൊളിച്ചുനീക്കേണ്ടതായിവന്നിരുന്നു. തുടർന്ന് ചർച്ച് സ്ട്രീറ്റിന്റെ രൂപകല്പന ആവർത്തിച്ച് ഉരുളൻ കല്ലുകൾ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.
ജൂലായിൽ പെയ്ത മഴയിൽ താഴ്ന്ന നിലവാരത്തിലുള്ള ജോലികൾ കാരണം നടപ്പാതകളും മറ്റും ഒലിച്ചുപോയപ്പോൾ പൊതുജനങ്ങളുടെ, പ്രത്യേകിച്ച് വ്യാപാരികളുടെ രോഷമാണ് ക്ഷണിച്ചുവരുത്തിത്. ബെൻഎസ്‌സിഎൽ ഇപ്പോൾ ഫുട്പാത്തിലും വൈറ്റ്-ടോപ്പിംഗിലും (കോൺക്രീറ്റ്) വികലാംഗ സൗഹൃദ ഗ്രാനൈറ്റ് കല്ലുകൾ സംയോജിപ്പിച്ച് പുതിയ രൂപകൽപ്പനയുമായി എത്തിയിരിക്കുകയാണ്. നവീകരിച്ച പാത ജനുവരി 14-ന് പൂർണമായും സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടപ്പാതയിൽ കരിങ്കല്ല് പാകുമെന്ന് അധികൃതർ പറഞ്ഞു കൂടാതെ ആധുനിക എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. സ്‌മാർട്ട് സിറ്റി കരാറുകാരൻ നൽകുന്ന നിലവാരമില്ലാത്ത പേവർ ബ്ലോക്കുകൾക്ക് പണം നൽകാത്തതിനാൽ പദ്ധതിച്ചെലവ് ഉയരില്ലെന്ന് അധികൃതർ പറഞ്ഞു.
തുടക്കത്തിൽ കണക്കാക്കിയതിലും കുറഞ്ഞ തുക ചെലവഴിച്ച് പദ്ധതി പൂർത്തിയാക്കാൻ ഞങ്ങൾക്ക് കഴിയും എന്ന് ബെൻഎസ്‌സിഎൽ (BenSCL) മാനേജിംഗ് ഡയറക്ടർ രാജേന്ദ്ര ചോളൻ പറഞ്ഞു. കൂടാതെ ജനുവരി നാലിന് വൈറ്റ് ടോപ്പിങ് ജോലികൾ പൂർത്തിയാക്കുമെന്നും പണികൾ തീർക്കാൻ 10 ദിവസം കൂടി വേണമെന്നും അദ്ദേഹം അറിയിച്ചു.
ഒഎഫ്‌സി കേബിളുകൾ, വൈദ്യുതി ലൈനുകൾ, മലിനജല, ജല ലൈനുകൾ എന്നിവയ്ക്കായി പ്രത്യേക അറയുള്ള എല്ലാ കെട്ടിടങ്ങളുടെയും യൂട്ടിലിറ്റികൾ ഭൂഗർഭ നാളവുമായി ബന്ധിപ്പിക്കുന്ന ജോലി പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.