രാത്രി കർഫ്യൂ; ഇളവുവരുത്താൻ സാധ്യത.

ബെംഗളൂരു : ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ രാത്രി കർഫ്യൂവിൽ ഇളവുവരുത്തിയേക്കും. രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ നീണ്ടുനിൽകുന്ന പത്തുദിവസത്തേക്കായുള്ള കർഫ്യൂ ചൊവ്വാഴ്ചയാണ് നിലവിൽവന്നത്.

പുതുവത്സരാഘോഷാവസരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ആദ്യമേ പരാതി ഉയർന്നിരുന്നു. ഇതിൽ ഇളവുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് കർണാടക ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും കൂടാതെ ഹോട്ടൽ-പബ്ബ് ഉടമകളും ഓട്ടോ-ടാക്സി തൊഴിലാളികളും പ്രതിഷേധിച്ചിരുന്നു.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

വ്യാപാരികളിൽ നിന്നള്ള സമ്മർദം മൂലം നിയന്ത്രണങ്ങിൽ ഇളവുവരുത്താൻ സർക്കാർ ആലോചിക്കുന്നതയാണ് റിപ്പോർട്ട്. രാത്രി കർഫ്യൂ ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പുനരവലോകനം ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹുബ്ബള്ളിയിൽ അറിയിച്ചു. അതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ബെംഗളൂരുവിലെത്തിയശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
[masterslider id="10"]

Related posts