പൊലീസ് ക്വാർട്ടേഴ്സിൽ മോഷണം.

ROBBERY

ചെന്നൈ: ചൊവ്വാഴ്ച പട്ടാപ്പകൽ ന്യൂ വാഷർമെൻപേട്ട പോലീസ് ക്വാർട്ടേഴ്സിലെ കോൺസ്റ്റബിളിന്റെ വീട് അജ്ഞാതർ കുത്തിത്തുറന്നു മോഷണം നടത്തി.

തിരുവൊട്ടിയൂർ വനിതാ പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ സത്യ നഗരത്തിന് പുറത്തായതിനാൽ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് അവർ മടങ്ങിയെത്തുന്നതും കാത്തിരിക്കുകയാണ് പോലീസ്. എന്നാൽ, താൻ 14 പവനും 2.30 ലക്ഷം രൂപയും വീട്ടിൽ സൂക്ഷിച്ചിരുന്നതായി സത്യ പോലീസിനെ ഫോണിലൂടെ അറിയിച്ചിട്ടുണ്ട്.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

പോലീസ് കൺട്രോൾ റൂമിലെ ഹെഡ് കോൺസ്റ്റബിളായ സത്യയുടെ അയൽവാസിയായ ശശികുമാർ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതിൽ കുത്തിത്തുറന്ന് സാധനങ്ങൾ നിലത്തു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും ന്യൂ വാഷർമൻപേട്ട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
[masterslider id="10"]

Related posts