എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ; 4 പേർ അറസ്റ്റിൽ

മംഗളൂരു : ഞായറാഴ്ച മംഗളൂരുവിൽ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശ് സ്വദേശികളായ ജയ്ബാൻ (21), മുകേഷ് സിംഗ് (20), മുനീം സിംഗ് (20), ജാർഖണ്ഡ് സ്വദേശി മനീഷ് ടിർക്കി (33) എന്നിവരാണ് അറസ്റ്റിലായത്.

വാമഞ്ഞൂരിലെ ടൈൽസ് ഫാക്ടറിയിലാണ് മുകേഷ്, ജയ്ബാൻ, മനീഷ് എന്നിവർ ജോലി ചെയ്തിരുന്നത്. ജാർഖണ്ഡ് സ്വദേശികളായ ഇരയുടെ മാതാപിതാക്കളും ഇതേ ഫാക്ടറിയിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

സംഭവത്തിന് നാല് ദിവസം മുമ്പ് ജയ്ബാനും മുകേഷും മനീഷും മദ്യം കഴിച്ച് ഞായറാഴ്ച പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. പുത്തൂരിൽ നിന്ന് സുഹൃത്തുക്കളെ കാണാനെത്തിയ മുനീം അവരോടൊപ്പം ചേരുകയായിരുന്നു എന്ന് പോലീസ് കൂട്ടിച്ചേർത്തു.

ഞായറാഴ്ച, ഉച്ചയ്ക്ക് 1.10 ഓടെ, ഇര തന്റെ സഹോദരനോടൊപ്പം ഫാക്ടറിയുടെ കോമ്പൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ, ജയ്ബാൻ അവളെ തട്ടിക്കൊണ്ടുപോയി മുറിയിലേക്ക് കൊണ്ടുപോയി പിന്നീട് പ്രതികൾ പെൺകുട്ടിയെ മാറിമാറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വേദന കൊണ്ട് അവൾ നിലവിളിച്ചപ്പോൾ ജയ്ബാൻ അവളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അവർ മൃതദേഹം ഒരു അഴുക്കുചാലിൽ തള്ളിയതായി പോലീസ് പറഞ്ഞു.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts