ഗാസിയാബാദ്: വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി പോലീസ് പിടിയിലായി. യുപി ഗാസിയാബാദ് സ്വദേശി പ്രീതി ശര്‍മയാണ് അറസ്റ്റിലായത്. ഫിറോസ് അലി എന്ന 23 കാരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് : നാലു വര്‍ഷം മുന്‍പ് വിവാഹമോചിതയായ പ്രീതി, ഫിറോസ് അലിയോടൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് പ്രീതി ഒരു ട്രോളി ബാഗുമായി പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അസ്വഭാവികത തോന്നിയ പോലീസ് ബാഗു…
Read MoreTag: murder
കള്ളനെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും പിടിയിൽ
ബെംഗളൂരു: കടയിൽ മോഷണം നടത്തിയെന്നാരോപിച്ച് 51കാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെയും മകനെയും ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കരുണാകരൻ, കൂടാതെ മകൻ ശ്രീനിവാസ് എന്നിവരാണ് പ്രതികളെ തിരിച്ചറിഞ്ഞത്. യെലഹങ്കയിലെ മാരുതി നഗറിൽ താമസിക്കുന്ന ബിഹാർ സ്വദേശി അമർനാഥ് എന്ന മേസൺ ആണ് മരിച്ചത്. കരുണാകരൻ ബാഗലൂരിലെ ദ്വാരകാനഗറിൽ ഫാബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിംഗ് വർക്ക് ഷോപ്പ് നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ രണ്ട് തവണ കടയിൽ നിന്ന് ഇരുമ്പ് സാമഗ്രികൾ മോഷ്ടിക്കപ്പെട്ടു, അച്ഛനും മകനും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് രണ്ട് തവണയും ഒരേ വ്യക്തിയാണ് മോഷണം…
Read Moreഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഭാര്യയെ കൊന്നു, ഭർത്താവ് അറസ്റ്റിൽ
ഭോപ്പാൽ : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇൻഷുറൻസ് തുക തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഇന്റർനെറ്റിൽ നിന്നും വീഡിയോകളിൽ നിന്നും പ്രചോദിതനായി ആണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ ജൂലൈ 26നു രാത്രി ഒൻപതു മണിയോടെയാണ് മീനയുടെ ഭാര്യ വെടിയേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഇയാൾ നാലു പേർക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു. എന്നാൽ, വിശദമായ അന്വേഷണത്തിൽ ഭർത്താവിന്റെ പ്രവൃത്തികൾ പോലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ്…
Read Moreയുവതികളെ തല അറുത്ത് കൊന്ന കേസ്, നിർണായക വെളിപ്പെടുത്തലുകളുമായി പ്രതി
ബെംഗളൂരു: തലയറുത്തുമാറ്റിയ നിലയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന പ്രതികാര കഥയാണ്. തന്നെ ലൈംഗിക തൊഴിലിലേക്ക് തള്ളിവിട്ടവരെ യുവതിയും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പ്രതികളായ കമിതാക്കളെ ശ്രീരംഗപട്ടണം പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു. രാമനഗരയിലെ കുഡുര്‍ സ്വദേശി ടി. സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്. ജൂണ്‍ ഏഴിനാണ് മാണ്ഡ്യയിലെ…
Read Moreഅനുവാദം ഇല്ലാതെ വെളുത്തുള്ളി മുറിച്ചു, ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം
മധ്യപ്രദേശ് : തന്റെ അനുവാദം ഇല്ലാതെ വെളുത്തുള്ളി മുറിച്ചു എന്ന കാരണത്താൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു . വിപാലിപാട സ്വദേശി പ്രകാശ് ഭീല ഭാര്യ കവിതയെ ആണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത്. കണ്‍വന്‍ പോലീസ് സ്‌റ്റേഷനു കീഴിലുള്ള പിപാലിപാഡ ഗ്രാമത്തിലാണ് പ്രതി താമസിക്കുന്നത്. തന്നെ അറിയിക്കാതെ വെളുത്തുള്ളി മുറിച്ചതിന്റെ പേരില്‍ പ്രതി ഭാര്യ കവിതയെ മര്‍ദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ വാദം. പൊള്ളലേറ്റ കവിതയെ ചികിത്സയ്‌ക്കായി ഇന്‍ഡോറിലെ എംവൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.100…
Read Moreഅഞ്ചുവയസുകാരിയെ അമ്മ നാലാം നിലയിൽ നിന്നും എറിഞ്ഞു കൊന്നു
ബെംഗളൂരു: അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽ നിന്ന് ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ അമ്മ താഴേക്ക് എറിഞ്ഞു കൊന്നു. ദാരുണമായ സംഭവത്തിന്റെ സിസിടിവിയിൽ ദൃശ്യങ്ങൾ പുറത്ത് വന്നു. കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. ദീതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ജനനം മുതൽ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാൻ അമ്മ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു ഫാക്ടറി സ്‌റ്റേഷനിൽ കുട്ടിയെ അവർ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാൽ, ഇവരുടെ ഭർത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടിൽ തിരികെ എത്തിച്ചു. നാലാം…
Read Moreപ്രതികളെ പിടികൂടിയില്ലെങ്കിൽ സത്യാഗ്രഹം നടത്തുമെന്ന് കുമാരസ്വാമി
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയെ നടുക്കിയ മൂന്ന് കൊലപാതകങ്ങളിലെ പ്രതികളെ വെള്ളിയാഴ്ച്ച പിടികൂടിയില്ലെങ്കിൽ മംഗളൂരുവിൽ സത്യഗ്രഹം നടത്തുമെന്ന് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കൊല്ലപ്പെട്ട പ്രവീൺ നെട്ടാരു, ബെല്ലാരെയിലെ മസൂദ്, സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസിൽ എന്നിവരുടെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകങ്ങൾക്കുശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഒരു ഇരയുടെ വീടുമാത്രമാണ് സന്ദർശിച്ചത്. മുഖ്യമന്ത്രി മംഗളൂരുവിൽ വീണപ്പോഴാണ് ഫാസിൽ വെട്ടേറ്റ് മരിച്ചത്. ദക്ഷിണ കന്നഡയിൽ മതസൗഹാർദം അപകടത്തിലാണ്. പാവപ്പെട്ട യുവാക്കളാണ് കൊല്ലപ്പെടുന്നതെന്നും കുമാരസ്വാമി പറഞ്ഞു.
Read Moreഫാസിൽ വധം : പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്
ബെംഗളൂരു: ദക്ഷിണ കന്നഡയിലെ സൂറത്ത് കലിയിലെ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. സുഹാസ്, മോഹൻ, ഗിരി, അമിത് എന്നീ നാലുപേരാണ് കൊലപാതകം നടത്തിയ തെന്ന് പോലീസ് പറഞ്ഞു. ഇതിൽ പ്രധാനിയായ സുഹാസിൻ്റെ പേരിൽ മുമ്പ് കൊലപാതകക്കേസും രണ്ട് വധശ്രമക്കേ സുകളുമുണ്ട്. കൊലപാതകികൾ വന്ന വെളള ഹുണ്ടായി ഇയോൺ കാർ കഴിഞ്ഞ ദിവസം പോലീസ് തിരിച്ചറിയുകയും ഉടമയായ സൂറത്ത് കൽ സ്വദേശി അജിത് ക്രസ്റ്റയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തിരിക്കുന്നു. കൂടുതൽ തെളിവുകൾ ലഭിക്കാനായ് കാർ ഫോറൻസിക് വിദഗ്ദർ പരിശോധിച്ചു വരികയാണ് .…
Read Moreകൊല്ലപ്പെട്ട മസൂദിന്റെയും ഫാസിലിന്റെയും വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കും
ബെംഗളൂരു: ദക്ഷിണ കന്നഡയിൽ കൊല്ലപ്പെട്ട ബെല്ലാക്കര സ്വദേശി മസൂദ്, സൂറത്ത്കൽ സ്വദേശി ഫാസിൽ എന്നിവരുടെ വീടുകൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സന്ദർശിക്കും. സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിന്റെ വീട് മാത്രം മുഖ്യമന്ത്രി സന്ദർശിച്ചു എന്നതിന്റെ പേരിൽ പ്രതിപക്ഷ കക്ഷികൾ രംഗത്ത് എത്തിയിരുന്നു. കൊലപാതകങ്ങളെ പോലും മതത്തിന്റെ ചട്ടക്കൂടിൽ കാണുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് എച്ച്. ഡി. കുമാരസ്വാമി ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. തീവ്രഹിന്ദു സംഘടനകൾക്ക് പ്രോത്സാഹനം നൽകുന്ന പ്രവർത്തനമാണ് മുഖ്യമന്ത്രിയുടെ സർക്കാരിന്റെയും ഭാഗത്തുനിന്നും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
Read Moreഫാസിൽ വധം, അറസ്റ്റിലായ അജിത്തിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ്
ബെംഗളൂരു: മംഗളൂരു സൂറത്ത് ഫാസിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊലയാളികൾ എത്തിയ കാറിന്റെ ഉടമ അജിത്തിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മംഗളൂരു സിസിബി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത് . ഇയാളുടെ കാർ കൊലയാളികൾ വാടകയ്ക്ക് എടുത്തതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം .ഇയാൾക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പോലീസ് നൽകുന്ന സൂചന . അതേ സമയം കൃത്യത്തിൽ പങ്കെടുത്ത 6 പേർ ഇതിനോടകം പോലീസ് കസ്റ്റഡിയിൽ ഉള്ളതായും സൂചനകൾ പുറത്ത് വരുന്നുണ്ട് . ചില…
Read More