അധ്യാപികയെ വീട്ടിൽ കയറി കുത്തിക്കൊന്നു

ബെംഗളൂരു: ശാന്തിനഗറില്‍ സ്കൂള്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. കൗസര്‍ മുബീനയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച 3.30 ഓടെയാണ് സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി, 14കാരിയായ മകള്‍ക്കൊപ്പം നഞ്ചപ്പ സര്‍ക്കിളിലെ വാടകവീട്ടിലായിരുന്നു താമസം. കൊലപാതകിയെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ലാല്‍ബാഗിന് സമീപത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു കൗസര്‍. സംഭവ ദിവസം മകള്‍ സ്കൂളിലായിരുന്നതിനാല്‍ കൗസര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് കൗസര്‍ മുന്‍വാതില്‍ക്കലില്‍ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. കഴുത്തില്‍ മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നത് കണ്ടതായി അയല്‍വാസികള്‍ പോലീസിന്…

Read More

ഡംബൽകൊണ്ട്‌ ഭാര്യയെ അടിച്ചുകൊന്ന് ഭർത്താവ്

ബെംഗളൂരു : വഴക്കിനിടെ ഭാര്യയെ വ്യായാമത്തിനുള്ള ഉപകരണമായ ഡംബൽകൊണ്ട്‌ അടിച്ചുകൊന്നു. ബെംഗളൂരു രാമമൂർത്തി നഗറിലാണ് സംഭവം. സ്വകാര്യകമ്പനി ജീവനക്കാരിയായ ലിഡിയയാണ് (44) കൊല്ലപ്പെട്ടത്. ഭർത്താവ് എം. മോറിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്കുശേഷം പോലീസിന്റെ കൺട്രോൾ റൂം നമ്പറിൽ വിളിച്ചയറിച്ച് ഇയാൾ കീഴടങ്ങുകയായിരുന്നു. ഭാര്യയിലുണ്ടായ സംശയമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി മോറിസ് ലിഡിയയുമായി വഴക്കിട്ടിരുന്നു. പലപ്പോഴും അയൽക്കാരും ബന്ധുക്കളും ഇടപെട്ടാണ് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നത്. വ്യാഴാഴ്ച വൈകീട്ട് വഴക്കുണ്ടാകുമ്പോൾ സമീപത്തെ വീടുകളിൽ ആളുണ്ടായിരുന്നില്ല. ഇവരുടെ മൂന്നുമക്കളും സ്കൂളിലായിരുന്നു. വഴക്കിനിടെ വീട്ടിലുണ്ടായിരുന്ന ഡംബൽ ഉപയോഗിച്ച് മോറിസ് ലിഡിയയെ…

Read More

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്

ബെംഗളൂരു: വിട്ല കന്യാനയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി വിനയന്‍ എന്നയാളാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വിട്ല പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമാണോ അതോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച്‌ വരികയാണ്. പോസ്റ്റ് മോര്‍ടം റിപോര്‍ടില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.

Read More

മൂന്നു മക്കളെ ഓടയിലിട്ട് കൊലപ്പെടുത്തിയ ശേഷം യുവതി മരിച്ചു

ബെംഗളൂരു: ഭര്‍ത്താവുമായി വഴക്കിട്ട യുവതി മൂന്ന് പിഞ്ചു മക്കളെ  ഒഴുക്കുള്ള ഓടയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. വിജപുര തിക്കോട ജലഗേരി വിതല്‍വാഡ ടണ്ടയില്‍ ഗീത രാമു ചൗഹാന്‍ ആണ് (32)കടുംകൈ ചെയ്തത്. ഇവരുടെ മക്കളായ സൃഷ്ടി(ആറ്),സമര്‍ത്ഥ(നാല്), കൃഷ്ണ (മൂന്ന്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഭര്‍ത്താവ് രാമു ചൗഹാനും ഗീതയും വഴക്കിട്ടതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി .ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോള്‍ ഉറക്കത്തിലായിരുന്ന മൂന്ന് മക്കളേയും വെള്ളത്തിലിടുകയായിരുന്നു. ഞായറാഴ്ച രാവിലെ എഴുന്നേറ്റ രാമു ഭാര്യയേയും മക്കളേയും കാണാതെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് തിക്കോട പോലീസ്…

Read More

പോലീസുകാരന്റെ വെടിയേറ്റ മന്ത്രി മരിച്ചു

ഭുവനേശ്വർ: വെടിയേറ്റ ഒഡിഷ മന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പൊതുപരിപാടിക്കിടെ പോലീകാരന്‍റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മന്ത്രി . ഇന്ന് ഉച്ചയോടെയാണ് ജര്‍സുഗുഡ ജില്ലയിലെ ബ്രജ്‌രാജ നഗറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നബ കിഷോര്‍ ദാസിനെ എഎസ്‌ഐ ആയ ഗോപാല്‍ ദാസ് വെടിവച്ചത്. കാറില്‍ നിന്നിറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന് നെഞ്ചിലേക്കാണ് ഗോപാല്‍ ദാസ് വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ മന്ത്രിയെ ജര്‍സുഗുഡ ജില്ല ആശുപത്രിയിലേക്കും പിന്നീട് ഭുവനേശ്വറിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സര്‍വീസ് റിവോള്‍വറില്‍ നിന്നുള്ള വെടിയേറ്റ് മന്ത്രിക്ക്…

Read More

മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു

പാലക്കാട്: പോളണ്ടില്‍ ജോലിചെയ്യുന്ന മലയാളി യുവാവ് ദുരൂഹസാഹര്യത്തില്‍ മരിച്ച നിലയില്‍. പോളണ്ടിലെ ഐഎന്‍ജി ബാങ്കിലെ ഐടി ജീവനക്കാരനായ പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ആണ് കൊല്ലപ്പെട്ടത്. ഒരു മാസക്കാലയാമി ഇബ്രാഹിമിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനാല്‍ ബന്ധുക്കള്‍ പോളണ്ടിലെ പരിചയക്കാരന്‍ മുഖേന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് കൊലപാതകവിവരം എംബസി അധികൃതര്‍ വഴി കുടുംബാംഗങ്ങള്‍ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോളണ്ട് പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.

Read More

പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ വെട്ടികൊലപ്പെടുത്തി

ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവാവ് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടികൊലപ്പെടുത്തി. പുത്തൂർ മുണ്ടൂർ കമ്പയിൽ പരേതനായ ഗുരുവപ്പയുടെയും ഗിരിജയുടെയും മകൾ ജയശ്രീ (23) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സുള്ള്യ ജൽസൂർ കനകമജലയിലെ മുഗരുമനെ ഉമേശയെ പുത്തൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ നെട്ടാണിയിൽ ഇൻസ്പെക്ടർ ബി.എസ്.രവിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

Read More

പ്രണയത്തിൽ നിന്ന് പിന്മാറിയ 19 കാരിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: വിവാഹിതനാണന്നു തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട ആന്ധ്ര സ്വദേശിയായ മധു ചന്ദ്രയെ പൊലീസ് തിരയുകയാണ്. യെലഹങ്കയിലെ ഗവ. കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി റാഷി (19) ആണ് മരിച്ചത്. വീടിനു സമീപമുള്ള കൃഷി സ്ഥലത്ത് മരിച്ച നിലയിൽ റാഷിയെ കണ്ടെത്തുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചതായി യെലഹങ്ക പൊലീസ് അറിയിച്ചു.

Read More

യുവതിയെ വീടിന് പുറത്തിട്ട് വെട്ടിക്കൊന്നു

ബെംഗളൂരു: ഇരുപത്തിമൂന്നുകാരിയായ യുവതിയെ 27കാരൻ വാളുകൊണ്ട് ക്രൂരമായി വെട്ടി കൊലപ്പെടുത്തി. വിരാജ്‌പേട്ട താലൂക്കിലെ ബിട്ടംഗലയ്ക്ക് സമീപമുള്ള നംഗല ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് കുറ്റകൃത്യം റിപ്പോർട്ട് ചെയ്തത്. പ്രതിയായ കടംഗല വില്ലേജിൽ താമസിക്കുന്ന കൊട്രണ്ട ടി വി തിമ്മയ്യ ഞായറാഴ്ച രാത്രി 7.30 ന് ഇരയായ ബുട്ടിയണ്ട ആരതിയുടെ വീട്ടിലെത്തി യുവതിയെ വീടിന് പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. ആരതി പുറത്തിറങ്ങിയപ്പോൾ വാളുകൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവതി രക്തം വാർന്നു മരിച്ചു. സ്വകാര്യ ജീവനക്കാരനായ ആരതിയുടെ അച്ഛൻ ജോലിക്ക് പോയിരുന്നു, അമ്മയും സഹോദരനും വീട്ടിൽ നിന്ന്…

Read More

കാസര്‍കോട് വിദ്യാർത്ഥിനിയുടെ മരണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്

കാസർകോട് : കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. അഞ്ജുശ്രീ മാനസിക സംഘർഷം നേരിടുന്നുവെന്നതടക്കം ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളിൽ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലു ള്ളതെന്നും ആദ്യ സൂചന നൽകിയത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടേത് ആത്മഹത്യയെന്നതിലേക്ക് പൊലീസിനെ നയിച്ചത്. തുടർന്ന് അഞ്ജുശ്രീയേ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനായി…

Read More
Click Here to Follow Us