ഡംബൽകൊണ്ട്‌ ഭാര്യയെ അടിച്ചുകൊന്ന് ഭർത്താവ്

ബെംഗളൂരു : വഴക്കിനിടെ ഭാര്യയെ വ്യായാമത്തിനുള്ള ഉപകരണമായ ഡംബൽകൊണ്ട്‌ അടിച്ചുകൊന്നു. ബെംഗളൂരു രാമമൂർത്തി നഗറിലാണ് സംഭവം. സ്വകാര്യകമ്പനി ജീവനക്കാരിയായ ലിഡിയയാണ് (44) കൊല്ലപ്പെട്ടത്. ഭർത്താവ് എം. മോറിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്കുശേഷം പോലീസിന്റെ കൺട്രോൾ റൂം നമ്പറിൽ വിളിച്ചയറിച്ച് ഇയാൾ കീഴടങ്ങുകയായിരുന്നു.

ഭാര്യയിലുണ്ടായ സംശയമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി മോറിസ് ലിഡിയയുമായി വഴക്കിട്ടിരുന്നു. പലപ്പോഴും അയൽക്കാരും ബന്ധുക്കളും ഇടപെട്ടാണ് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നത്. വ്യാഴാഴ്ച വൈകീട്ട് വഴക്കുണ്ടാകുമ്പോൾ സമീപത്തെ വീടുകളിൽ ആളുണ്ടായിരുന്നില്ല.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

ഇവരുടെ മൂന്നുമക്കളും സ്കൂളിലായിരുന്നു. വഴക്കിനിടെ വീട്ടിലുണ്ടായിരുന്ന ഡംബൽ ഉപയോഗിച്ച് മോറിസ് ലിഡിയയെ അടിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts