മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു

പാലക്കാട്: പോളണ്ടില്‍ ജോലിചെയ്യുന്ന മലയാളി യുവാവ് ദുരൂഹസാഹര്യത്തില്‍ മരിച്ച നിലയില്‍. പോളണ്ടിലെ ഐഎന്‍ജി ബാങ്കിലെ ഐടി ജീവനക്കാരനായ പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ആണ് കൊല്ലപ്പെട്ടത്. ഒരു മാസക്കാലയാമി ഇബ്രാഹിമിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനാല്‍ ബന്ധുക്കള്‍ പോളണ്ടിലെ പരിചയക്കാരന്‍ മുഖേന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് കൊലപാതകവിവരം എംബസി അധികൃതര്‍ വഴി കുടുംബാംഗങ്ങള്‍ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോളണ്ട് പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.

Read More
Click Here to Follow Us