യുവതിയെ വീടിന് പുറത്തിട്ട് വെട്ടിക്കൊന്നു

ബെംഗളൂരു: ഇരുപത്തിമൂന്നുകാരിയായ യുവതിയെ 27കാരൻ വാളുകൊണ്ട് ക്രൂരമായി വെട്ടി കൊലപ്പെടുത്തി. വിരാജ്‌പേട്ട താലൂക്കിലെ ബിട്ടംഗലയ്ക്ക് സമീപമുള്ള നംഗല ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് കുറ്റകൃത്യം റിപ്പോർട്ട് ചെയ്തത്.

പ്രതിയായ കടംഗല വില്ലേജിൽ താമസിക്കുന്ന കൊട്രണ്ട ടി വി തിമ്മയ്യ ഞായറാഴ്ച രാത്രി 7.30 ന് ഇരയായ ബുട്ടിയണ്ട ആരതിയുടെ വീട്ടിലെത്തി യുവതിയെ വീടിന് പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. ആരതി പുറത്തിറങ്ങിയപ്പോൾ വാളുകൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവതി രക്തം വാർന്നു മരിച്ചു.

  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ? സി.പി.എം പോളിറ്റ് ബ്യൂറോ ഇന്ന് ചേരും; കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ഇന്നറിയാം

സ്വകാര്യ ജീവനക്കാരനായ ആരതിയുടെ അച്ഛൻ ജോലിക്ക് പോയിരുന്നു, അമ്മയും സഹോദരനും വീട്ടിൽ നിന്ന് ഏതാനും മീറ്റർ അകലെയുള്ള ഒരു കൃഷിയിടത്തിന് സമീപം ജോലി ചെയ്യുകയായിരുന്നു. രക്തത്തിൽ കുളിച്ച് കിടക്കുന്ന ആരതിയെ കണ്ടാണ് ‘അമ്മ മടങ്ങിയെത്തിയത്. പരിശോധനയിൽ യുവതിയുടെ ശരീരത്തോട് ചേർന്ന് ഒരു ഹെൽമറ്റ് കണ്ടെത്തി.

ഹെൽമറ്റ് തിമ്മയ്യയുടേതാണെന്ന് സംശയിച്ച പൊലീസ് ഇയാളുടെ വീടിന് പുറത്ത് പരിശോധന നടത്തി. രക്തം പുരണ്ട ഒരു കോട്ട്, വാൾ, മൊബൈൽ ഫോൺ, രക്തം പുരണ്ട ഒരു ജോടി ചെരിപ്പുകൾ എന്നിവ പോലീസ് വീണ്ടെടുത്തു. ഇരയുടെ വീടിന് സമീപത്തെ തോട്ടിൽ നിന്ന് വിഷക്കുപ്പിയും ബാത്ത് ടവലും കണ്ടെടുത്തു.

  കടലിലിറങ്ങാതെ കടൽ കാണാം; ബന്നാർഘട്ടയിലും മൈസൂരുവിലും ഇനി 'സ്കൂബ വാക്ക്'; മൃഗശാലകൾ മാറുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് സമുദ്ര വിസ്മയം

തിമ്മയ്യയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുറ്റകൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പലരും സംശയിക്കുന്നത്.

പ്രതിയും ഇരയും പരിചയക്കാരാണെങ്കിലും കുറ്റകൃത്യത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം
[masterslider id="10"]

Related posts