ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മാവേലി എക്സ്പ്രസ്സ് ട്രെയിനില്‍ വൻ ചോര്‍ച്ച. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനാണ് മഴ പെയ്തതോടെ ചോര്‍ന്നൊലിച്ചത്. സെക്കൻ്റ് എസി കോച്ചുകളിലടക്കം വെള്ളം കയറി.പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. മംഗലാപുരം വിട്ട് ട്രെയിൻ കാസര്‍കോട് എത്തിയപ്പോഴായിരുന്നു സംഭവം. കനത്ത മഴ പെയ്തതോടെ ട്രെയിനിനുള്ളിലും ചോര്‍ന്ന് ഒലിക്കുകയായിരുന്നു. ട്രെയിനിനകത്ത് വെള്ളപ്പാെക്കം വന്നത് പോലെയായിരുന്നു അവസ്ഥയെന്ന് യാത്രക്കാര്‍ പറഞ്ഞു. അപ്പര്‍ ബെര്‍ത്തുകളില്‍ കയറിയിരുന്നാണ് യാത്രക്കാര്‍ വെള്ളത്തില്‍ നിന്നും രക്ഷപ്പെട്ടത്. സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ബാഗുകളും മറ്റു സാധനങ്ങളും വെള്ളം നനഞ്ഞു. ഇന്നലെ മംഗലാപുരത്തേക്ക് തിരിച്ചു…
Read MoreTag: mangaluru
ആറു വയസുകാരി ഉറക്കത്തിൽ നടന്നത് മൂന്നു കിലോ മീറ്റർ
ബെംഗളൂരു: ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ആറു വയസുകാരി നടന്നത് മൂന്ന് കിലോമീറ്റർ. ഉണർന്നപ്പോൾ പാതയോരത്ത് നിന്ന ആറു വയസുകാരിയെ അർധരാത്രി ആ വഴി വന്ന ബാർ ഉടമ രക്ഷിതാക്കളെ ഏൽപിച്ചു. ഉടുപ്പി ജില്ലയിൽ ഡബ്ബെകട്ടെ-തെക്കട്ടെയിൽ ബുധനാഴ്ച രാത്രി രണ്ടോടെയാണ് സംഭവം. കച്ചവടം കഴിഞ്ഞ് ജീവനക്കാരോടൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ചർക്കോട്ടിഗെയിൽ അർച്ചന ബാർ-റസ്റ്റോറന്റ് നടത്തുന്ന വിശ്വനാഥ പൂജാരിയാണ് പെൺകുട്ടിയെ കണ്ടത്. സ്വാമി കൊറഗജ്ജ ക്ഷേത്രത്തിലേക്കുള്ള വഴി ബോർഡിനടുത്ത് പൂർണ നഗ്നയായി നിൽക്കുന്ന കുട്ടിയെ കണ്ട് ആദ്യം ഞെട്ടി. ഇറങ്ങി അന്വേഷിച്ചപ്പോൾ കുട്ടി വീട് പറഞ്ഞു. കുഞ്ഞിനെയുമെടുത്ത്…
Read Moreചോക്ലേറ്റുകളിലൂടെ ലഹരി ബിസിനസ്; കയ്യോടെ പിടികൂടി പോലീസ്
ബെഗളൂരു: നഗരത്തിലെ രണ്ട് പെട്ടിക്കടകളിൽ നിന്ന് വിൽപനയക്ക് വച്ചിരുന്ന ലഹരി കലർന്ന 100 കിലോഗ്രാം ചോക്ലേറ്റുകൾ പോലീസ് പിടികൂടി. ഇരു കടകളിലും അനുഭവപ്പെടുന്ന തിരക്ക് ശ്രദ്ധയിൽ പെട്ടവർ പോലീസിന് വിവരം നൽകുകയായിരുന്നു. സ്കൂൾ, കോളേജ് വിടുന്ന സമയങ്ങളിൽ കുട്ടികൾ ചോക്ലേറ്റുകൾക്ക് ഈ കടകളിൽ എത്തുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. കട ഉടമകൾക്ക് എതിരെ പോലീസ് കേസ് എടുത്തു. ചോക്ലേറ്റ് രാസ പരിശോധനക്ക് അയച്ചു. ഏത് തരം,എത്ര ലഹരി കലർത്തിയാണെന്ന് അറിയാനാണിത്. നഗരത്തിൽ പുകയില ഉൽപന്നങ്ങൾ നിരോധം ലംഘിച്ച് 707 പേർക്ക് എതിരെ കഴിഞ്ഞ…
Read Moreബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: മംഗളൂരുവിലുണ്ടായ ബൈക്ക്പകടത്തിൽ ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ്-താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. കോളേജിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. സഹോദരങ്ങൾ: നഹീം (സൗദി), നുഹ, നുബ്‌ല
Read Moreമയക്കുമരുന്ന് വേട്ടയിൽ 16 പേർ അറസ്റ്റിൽ
ബെംഗളൂരു: കുടക് ജില്ലയിലെ മക്കൻഡൂർ ഗ്രാമത്തിൽ ഹോംസ്റ്റേ സംവിധാനത്തിൽ യുവാക്കൾ താമസിക്കുന്നിടത്ത് പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 16 പേർ അറസ്റ്റിലായി. താമസക്കാരായ 14 മംഗളൂരു സ്വദേശികളും ഉടമയും ദല്ലാളുമാണ് അറസ്റ്റിലായത്. വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ 1.702 കിലോഗ്രാം കഞ്ചാവും ഒമ്പത് ഇനം മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. മംഗളൂരു സ്വദേശികളായ കെ.ഋതിക്(23), എ.വി. വിഘ്നേഷ് അജിത് അഞ്ചൻ(21),എം.സുമൻ ഹർഷിത്(26),സി.ചിരാഗ് സനിൽ(26),എം.മഞ്ചുനാഥ്(30),എൻ.ലതീഷ് നായക്(32),എ.എൻ.സചിൻ(26),വി.എം.രാഹുൽ(26),പി.എം.പ്രജ്വൽ(32),എം.വി.അവിനാഷ്(28),വി.പ്രതിക് കുമാർ (27),കെ.ധനുഷ്(28),വി.ടി.രാജേഷ്(45),എം.ദിൽരാജു(30), ഹോംസ്റ്റേ ഉടമ ബി.എച്ച്.സദാശിവ(31), ഇയാളുടെ ഇടനിലക്കാരൻ കുടക് മടിക്കേരി സ്വദേശി ബി.ഗണേഷ് (47) എന്നിവരാണ് അറസ്റ്റിലായത്.
Read Moreആറു വയസുകാരിയെ പുലി കടച്ചു കൊന്നു
ബെംഗളൂരു: മംഗളൂരുവിൽ ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു. ചാമരാജനഗർ ഹനുർ കഗ്ഗലഗുഡ്ഡി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി ആക്രമിച്ചു കൊന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കളും നാട്ടുകാരും പുലിയെ തുരത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാമഗരെ ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമു-ലതിക ദമ്പതികളുടെ മകൾ സുശീലക്കാണ് ദാരുണാന്ത്യം. മുറ്റത്ത് നിന്ന് 200 ദൂരം അകലെ വരെ കുട്ടിയെ കടിച്ചു വലിച്ച് കൊണ്ടുപോയ ശേഷമാണ് നാട്ടുകാരുടെ ബഹളം കേട്ട് പുലി ഓടിപ്പോയത്. സംഭവത്തിൽ വനം മന്ത്രി ഈശ്വർ…
Read Moreസ്ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് കാറും രേഖകളും കവർന്നു
ബെംഗളൂരു: മംഗളൂരുവിലെ ഉപയോഗിച്ച കാറുകൾ വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് കയറിയ മോഷ്ടാക്കൾ രണ്ട് കാറുകളും അവയുടെ രേഖകളും കവർന്നതായി പരാതി. സൂറത്ത്കൽ ഹൊസബെട്ടു ജങ്ഷനിൽ സുരൽപാടിയിലെ കെ. അബീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇത് സംബന്ധിച്ച് ഉടമ സൂറത്ത്കൽ പോലീസിൽ പരാതി നൽകി. ആറ് ലക്ഷം രൂപ, ഒമ്പത് ലക്ഷം രൂപ എന്നിങ്ങനെ വിലയുള്ള കാറുകളാണ് മോഷണം പോയതെന്ന് പരാതിയിൽ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മഴക്കോട്ടും ഹെൽമറ്റും ധരിച്ചാണ് മോഷ്ടാക്കളെത്തിയത്. മോഷ്ടിച്ച…
Read Moreയുവാവിനെ കൊലപ്പെടുത്തി ചുരത്തിൽ തള്ളിയ കേസിൽ 4 പ്രതികൾ കൂടെ അറസ്റ്റിൽ
ബെംഗളൂരു: മയക്കുമരുന്ന് മാഫിയക്കിടയിലെ പോരിൽ യുവാവിനെ കൊലപ്പെടുത്തി ചുരത്തിൽ തള്ളിയ കേസിൽ നാല് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂറു ബണ്ട്വാൾ സ്വദേശികളായ ദാവൂദ് ആമിർ(25), കെ. അഫ്രിദി(23), കെ.എ. അബ്ദുർ റഷീദ് (23), സി. മുഹമ്മദ് ഇർഷാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ബണ്ട്വാൾ സ്വദേശികളായ വി. റിസ്‌വാൻ (36), എം. സൈനുല്ല(28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബണ്ട്വാൾ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കുക്കാജെയിലെ എം. സവാദിനെ(35) കൊന്ന് മൃതദേഹം ചർമാടി ചുരത്തിൽ തള്ളിയ കേസിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ…
Read Moreദുബൈയിലേക്കുള്ള വിമാനം 13 മണിക്കൂർ വൈകി
ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി 11.05ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാർ കാരണം 13 മണിക്കൂർ വൈകി. ചൊവ്വാഴ്ച ഉച്ച 12.10നാണ് പകരം വിമാനം പുറപ്പെട്ടത്. യന്ത്രത്തകരാർ കാരണം മുടങ്ങിയ IX 813 വിമാനത്തിന് പകരം തിരുവനന്തപുരത്ത് നിന്ന് മറ്റൊന്ന് എത്തിച്ചാണ് സർവിസ് നടത്തിയത്. തിങ്കളാഴ്ച യാത്ര ചെയ്യേണ്ടിയിരുന്ന 168 യാത്രക്കാരിൽ 161 പേർ ചൊവ്വാഴ്ച ബദൽ വിമാനത്താവളത്തിൽ ദുബൈയിലേക്ക് പോയി. ഏഴു പേർ യാത്ര മാറ്റി. കേടായ വിമാനം നേരെയാക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.
Read Moreജൈന മതാചാര്യയുടെയുടെ മൃതദേഹവുമായി പ്രതികൾ ബൈക്കിൽ സഞ്ചരിച്ചത് 35 കിലോ മീറ്റർ
ബെംഗളൂരു: ജൈന മതാചാര്യൻ കാമകിമാര നന്തി മഹാരാജയെ അക്രമികൾ ആശ്രമത്തിൽ നിന്ന് തന്നെ കൊലപ്പെടുത്തിയ ശേഷം ഭൗതിക ശരീരം കൊണ്ടുപോയി തള്ളുകയായിരുന്നു എന്ന് പോലീസ്. മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ബൈക്കിൽ ചുമന്ന് 35 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ചെറുകഷണങ്ങളാക്കിയ മൃതദേഹം കുഴൽക്കിണറിൽ തള്ളിയതെന്നാണ് പ്രതികൾ ചിക്കോടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നൽകിയ മൊഴി. വൈദ്യുതാഘാതം ഏല്പിച്ച് ഇല്ലാതാക്കാനുള്ള നീക്കമാണ് പ്രതികൾ ആദ്യം നടത്തിയത്. ശരീരത്തിൽ അനക്കം കണ്ടതിനാൽ ടവൽ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മരണം ഉറപ്പിച്ചെങ്കിലും മൃതദേഹം മാറ്റാൻ നിർബന്ധിതരായി. ചാക്കിൽ പൊതിഞ്ഞ…
Read More