മയക്കുമരുന്ന് വേട്ടയിൽ 16 പേർ അറസ്റ്റിൽ

ബെംഗളൂരു: കുടക് ജില്ലയിലെ മക്കൻഡൂർ ഗ്രാമത്തിൽ ഹോംസ്റ്റേ സംവിധാനത്തിൽ യുവാക്കൾ താമസിക്കുന്നിടത്ത് പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 16 പേർ അറസ്റ്റിലായി.

താമസക്കാരായ 14 മംഗളൂരു സ്വദേശികളും ഉടമയും ദല്ലാളുമാണ് അറസ്റ്റിലായത്.

വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ 1.702 കിലോഗ്രാം കഞ്ചാവും ഒമ്പത് ഇനം മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

മംഗളൂരു സ്വദേശികളായ കെ.ഋതിക്(23), എ.വി. വിഘ്നേഷ് അജിത് അഞ്ചൻ(21),എം.സുമൻ ഹർഷിത്(26),സി.ചിരാഗ് സനിൽ(26),എം.മഞ്ചുനാഥ്(30),എൻ.ലതീഷ് നായക്(32),എ.എൻ.സചിൻ(26),വി.എം.രാഹുൽ(26),പി.എം.പ്രജ്വൽ(32),എം.വി.അവിനാഷ്(28),വി.പ്രതിക് കുമാർ (27),കെ.ധനുഷ്(28),വി.ടി.രാജേഷ്(45),എം.ദിൽരാജു(30), ഹോംസ്റ്റേ ഉടമ ബി.എച്ച്.സദാശിവ(31), ഇയാളുടെ ഇടനിലക്കാരൻ കുടക് മടിക്കേരി സ്വദേശി ബി.ഗണേഷ് (47) എന്നിവരാണ് അറസ്റ്റിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts