ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 18 മാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു.

ബെംഗളൂരു: നഗരത്തിലെ സാങ്കി റോഡിലുള്ള സമ്മിറ്റ് അപ്പാർട്ടുമെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുട്ടി മരിച്ചു .

ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തിൽ നേപ്പാളിലെ ദമ്പതികളായ പുഷ്കർ കുമാറിന്റെയും ജ്യോതികുമാരിയുടെയും 18 മാസം പ്രായമുള്ള മകൾ അനുവാണ് മരിച്ചത്.

ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

  മെട്രോ യാത്ര ഇനി പറക്കും! പിങ്ക് ലൈനിൽ കലക്കൻ മാറ്റം

പുഷ്കർ കുമാറും ജ്യോതികുമാരിയും മകൾ അനുവും കഴിഞ്ഞ 8 വർഷമായി ബാംഗ്ലൂരിൽ താമസിക്കുകയാണ്.

ഒരു അപ്പാർട്ട്മെന്റിലെ ചെറിയ മുറിയിലാണ് കുടുംബം താമസിച്ചിരുന്നത്.

കുട്ടിയെ വീട്ടിൽ നിർത്തി മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. ഈ സമയത്ത്, ഷോർട്ട് സർക്യൂട്ട് കാരണം തീപിടുത്തമുണ്ടാവുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തില്‍ വച്ച്‌ താലി ചാർത്തി വരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us