ബെംഗളൂരു: പിലിക്കുള ബയോളജിക്കൽ പാർക്കിൽ വിവിധയിനം പാമ്പുകൾ ഏറെക്കാലമായി പ്രജനനം നടത്തുന്ന സാഹചര്യത്തിൽ, ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പായി കണക്കാക്കപ്പെടുന്ന രണ്ട് റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകളുടെ മുട്ടയിൽ നിന്ന് നവജാതശിശുക്കൾ മൂന്നാം തവണയും പാർക്കിൽ ജനിച്ചു. രണ്ട് റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകൾ രണ്ട് മാസം മുമ്പ് 50 മുട്ടകളിട്ടതായി പാർക്ക് ഡയറക്ടർ എച്ച്.ജയപ്രകാശ് ഭണ്ഡാരി പറഞ്ഞു. അമ്മ പെരുമ്പാമ്പുകൾ നടത്തിയ രണ്ടു മാസത്തെ സ്വാഭാവിക ഇൻകുബേഷനു ശേഷമാണ് മുട്ടകൾ വിരിഞ്ഞത്. പെരുമ്പാമ്പുകളുടെ ഇണചേരലിനു ശേഷമുള്ള ഗർഭകാലം ഏകദേശം ഒരു മാസമാണ്. റെറ്റിക്യുലേറ്റഡ് പൈത്തൺ ഇന്ത്യയിൽ സാധാരണമല്ലെന്നും…
Read MoreTag: mangaluru
ജാതകം ചേർന്നില്ല, വിവാഹം നടക്കാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
ബെംഗളൂരു: ജാതകം ചേരാത്തതിനെ തുടര്‍ന്ന് പ്രണയ വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. മംഗളൂരു സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്. മല്ലിക കുമ്പള സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരുടെയും ജാതകം തമ്മില്‍ ചേരാഞ്ഞതിനാല്‍ വിവാഹം മുടങ്ങി. തുടര്‍ന്നാണ് മല്ലിക വിഷം കഴിച്ചത്. ഇതേത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കവെ ആണ് മല്ലിക മരിച്ചത്.
Read Moreമണ്ണിടിഞ്ഞുള്ള മരണം, സ്ഥലം സന്ദർശിച്ച് മന്ത്രി , മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി
ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മംഗളൂരുവിലെ പഞ്ചിക്കലിൽ മൂന്ന് മലയാളി റബർ ടാപ്പിംഗ് തൊഴിലാളികൾ മണ്ണിടിഞ്ഞ് മരിച്ച സ്ഥലം ദക്ഷിണ കന്നഡ ജില്ലാ ചുമതല വഹിക്കുന്ന മന്ത്രി സുനിൽ കുമാർ ഇന്ന് ഉച്ചയോടെ സന്ദർശിച്ചു. മണ്ണിനടിയിൽ പെട്ടവരെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തിയെങ്കിലും ഒരാളെ മാത്രമേ ജീവനോടെ ലഭിച്ചുള്ളൂവെന്ന് മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാനുള്ള വഴി തേടുമെന്ന് മന്ത്രി അറിയിച്ചു. രാജേഷ് നായിക് എം. എൽ. എ , ജില്ലാ ഡെപ്യുട്ടി കമീഷണർ ഡോ. കെ വി രാജേന്ദ്ര എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Read More110 വർഷം പഴക്കമുള്ള സ്കൂളിൽ, 1-7 ഗ്രേഡുകൾക്കുള്ള ക്ലാസുകൾ നടക്കുന്നത് ഒരു മുറിൽ
ബെംഗളൂരു: 110 വർഷം പഴക്കമുള്ള ദക്ഷിണ കന്നഡ ജില്ലാപഞ്ചായത്ത് ഗവൺമെന്റ് ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ടിടിഐ) സ്‌കൂളിലെ ഗ്രേഡ് 1 മുതൽ 7 വരെയുള്ള 43 വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ നടക്കുന്നത് കാമ്പസിലെ ഒരേ ക്ലാസ് മുറിയിൽ. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ബ്രിട്ടീഷുകാരുടെ കാലത്താണ് ആരംഭിച്ചത്. കാമ്പസിൽ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയുള്ള ഹൈസ്കൂൾ, PU, ഡിഗ്രി കോളേജുകളും ഉണ്ട്.എന്നാൽ 300 ചതുരശ്ര അടി മുറിയിലാണ് 43 കുട്ടികളും മൂന്ന് അധ്യാപകരും ക്ലാസുകൾ നടത്തുന്നതിനായി ഇരിക്കുന്നത്. മൂന്ന് വർഷം മുമ്പ് ഡിഗ്രി കോളേജ്…
Read Moreമദ്രസ വിദ്യാർത്ഥിയെ ആക്രമിച്ച സംഭവം, കള്ളനെ കയ്യോടെ പൊക്കി പോലീസ്
ബെംഗളൂരു: തന്നെ ചില വ്യക്തികൾ മർദ്ദിച്ചുവെന്ന മദ്രസ വിദ്യാർത്ഥിയുടെ ആരോപണം വ്യാജമെന്ന് പോലീസ് കണ്ടെത്തി. കർണാടകയിലെ മംഗലാപുരത്ത് നിന്നുള്ള 13കാരനാണ് വ്യാജ ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മറ്റ് സമുദായത്തിൽ നിന്നുള്ള ചില ആളുകൾ തന്റെ കുർത്ത വലിച്ചു കീറിയെന്നും ഉപദ്രവിച്ചുവെന്നുമാണ് കുട്ടി ആദ്യം പറഞ്ഞത്. പരാതിക്ക് പിന്നാലെ സാമുദായിക സംഘർഷത്തിന് സാദ്ധ്യത ഉള്ളതിനാൽ പ്രദേശത്ത് പോലീസ് കർശന ജാഗ്രത നിർദ്ദേശവും നൽകിയിരുന്നു. സാമുദായിക നേതാക്കൾ പരാതിയുമായി സ്റ്റേഷനിലും എത്തിയിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ കുട്ടിയുടെ മൊഴിയിൽ…
Read Moreവീട്ടിൽ അതിക്രമിച്ച് കയറി ബൈബിൾ കത്തിച്ചു ഭീഷണിപ്പെടുത്തി
ബെംഗളൂരു: ചിത്രദ്രുഗ ജില്ലയിലെ മല്ലേനു ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് സംഘപരിവാർ അനുകൂലികൾ വീട്ടിൽ അതിക്രമിച്ച് കയറി ബൈബിൾ കത്തിക്കുകയും വീട്ടുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുടമസ്ഥയായ 62കാരിയെ ഭീഷണിപ്പെടുത്തുകയും ബൈബിൾ കത്തിക്കുകയും ചെയ്യുന്ന വീഡിയോ ഇവർ തന്നെയാണ് പുറത്തുവിട്ടത്. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി എങ്കതമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് അതിക്രമം ഉണ്ടായത്. ചില സ്ത്രീകൾ വീടിനുള്ളിൽ പ്രാർത്ഥന നടത്തുന്നതിനിടെയാണ് സംഭവം. ഇതിനിടയിൽ കാവിയണിഞ്ഞ ഒരു സംഘം വീട്ടിൽ അതിക്രമിച്ച് കയറി പ്രാർത്ഥന തടസ്സപ്പെടുത്തി. പ്രാർത്ഥിക്കാനെത്തിയ രണ്ട് സ്ത്രീകളെ ഇവർ ബലം…
Read Moreമംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു
ബെംഗളൂരു: മംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജിന്റെ 18-ാമത് ബിരുദദാന ചടങ്ങ് യെൻഡുറൻസ് സോണിൽ ദക്ഷിണ കന്നഡ ജില്ലാ നഗരസഭ കമ്മിഷണർ ഡോ.കെ.വി. രാജേന്ദ്ര ഉദ്ഘാടനം ചെയ്തു. കാസർകോട് സർക്കാർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. കെ.എം. വെങ്കടഗിരി ഡോ. കെ.വി. രാജേന്ദ്രയെ ആദരിച്ചു. യേനപ്പോയ മെഡിക്കൽ കോളേജ് ഡീൻ ഡോ. മൂസബ്ബ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. 150 വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സായി ഭാർഗവയാണ് മികച്ച വിദ്യാർത്ഥി. അസോസിയേറ്റ് ഡീൻ ഡോ. അഭയ നിർഗുഡെ, ഡോ.അശ്വിനി ദത്ത് എന്നിവർ ചടങ്ങിൽ…
Read Moreസ്വർണ്ണ കടത്ത് കർണാടകയിൽ മലയാളിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1 കിലോ 116 ഗ്രാം സ്വര്‍ണവുമായി കാസര്‍ക്കോട് സ്വദേശിയെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. ബോവിക്കാനം മുളിയാര്‍ പൊവ്വല്‍ സ്വദേശി അബ്ദുള്‍ സല്‍മാന്‍ ആണ് കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 60,24,340 രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. രാസവസ്തുക്കള്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഗോളങ്ങളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമായിരുന്നു കസ്റ്റംസിന്റെ മുന്നില്‍ തകര്‍ന്നു വീണത്. ഇതേ രീതിയില്‍ സ്വര്‍ണ്ണ വേട്ട നടത്താറുണ്ടെങ്കിലും മലദ്വാരത്തില്‍ നിന്നും ഏറ്റവും കൂടുതല്‍…
Read Moreമൊബൈൽ ടവർ കാണാതായി, അന്വേഷണം ആരംഭിച്ച് പോലീസ്
ബെംഗളൂരു: മംഗളൂരുവില്‍ കസബ ബസാറിന് സമീപം മൊബൈൽ ടവർ കാണാതായി. മൊബൈല്‍ ടവറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സ്ഥാപിച്ച മൊബൈല്‍ ടവറാണ് കാണാതെയായത്. കഴിഞ്ഞ ദിവസം മൊബൈല്‍ ടവര്‍ പരിശോധിക്കാനായി കമ്പനിയിൽ നിന്നും സൈറ്റ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് ഇവിടെയെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥാപിച്ച സ്ഥലത്ത് ടവര്‍ ഇല്ലെന്ന് വ്യക്തമായത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 2009 ഏപ്രില്‍ ആറിനായിരുന്നു ഇവിടെ മൊബൈല്‍ ടവര്‍ സ്ഥാപിച്ചത്. സാമൂഹ്യവിരുദ്ധര്‍ ടവര്‍ മോഷ്ടിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണമാണ് നടത്തുന്നതെന്ന് പോലീസ്…
Read Moreമൈസൂരു സ്വദേശിനിയെ ലോഡ്ജിൽ എത്തിച്ച് പീഡനം ; യുവാവിനെതിരെ കേസ്
കാസർക്കോട് : പ്രണയം നടിച്ച് മൈസൂരു സ്വദേശി പതിനേഴുകാരിയെ കോഴിക്കോടുള്ള ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച 17കാരനെതിരെ പോലീസ്കേ സ് എടുത്തു. ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെയാണ് പോലീസ് കേസെടുത്തത്. 17കാരന്‍ ഈ പെണ്‍കുട്ടിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. ഇയാള്‍ മൈസൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞദിവസം കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തുവന്നത്. സാമൂഹികമാധ്യമം വഴിയാണ് ഇവര്‍ പരിചയത്തിലായതെന്നും പെണ്‍കുട്ടിയുടെ പരാതിപ്രകാരം അന്വേഷണം ആരംഭിച്ചതായും കാസര്‍കോട് വനിതാ പോലീസ് അറിയിച്ചു.
Read More