സ്വർണ്ണ കടത്ത് കർണാടകയിൽ മലയാളിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1 കിലോ 116 ഗ്രാം സ്വര്‍ണവുമായി കാസര്‍ക്കോട് സ്വദേശിയെ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു.
ബോവിക്കാനം മുളിയാര്‍ പൊവ്വല്‍ സ്വദേശി അബ്ദുള്‍ സല്‍മാന്‍ ആണ് കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 60,24,340 രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്.

രാസവസ്തുക്കള്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഗോളങ്ങളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താനുള്ള ശ്രമമായിരുന്നു കസ്റ്റംസിന്റെ മുന്നില്‍ തകര്‍ന്നു വീണത്. ഇതേ രീതിയില്‍ സ്വര്‍ണ്ണ വേട്ട നടത്താറുണ്ടെങ്കിലും മലദ്വാരത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയത് ഇത് ആദ്യം ആണെന്ന് മംഗളൂരു കസ്റ്റംസ് പറഞ്ഞു. അമിതമായ തിരുകിക്കയറ്റിയ സ്വര്‍ണ്ണ ഗോളങ്ങള്‍ യുവാവിന്റെ ചലനങ്ങളില്‍ ഭാവവ്യത്യാസം ഉണ്ടാക്കുകയും ഇത് നടത്തത്തില്‍ പ്രതിഫലിക്കുകയും ചെയ്തതോടെയാണ് കസ്റ്റംസിന് സംശയമുണ്ടായത്.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

മുസ്ലീ ലീഗ് ഉദുമ നിയജക മണ്ഡലം ജനറല്‍ സെക്രട്ടറിയും പവ്വല്‍ ജുമാമസ്ജിദ് പ്രസിഡണ്ടും കാസര്‍കോട് ജില്ല എസ് വൈ എസ് ജോയിന്റ് സെക്രട്ടറി സമസ്ത മഹല്‍ ഫെഡറേഷന്‍ ഉദുമ വര്‍ക്കിങ് പ്രസിഡണ്ടുമായ എ ബി ഷാഫിയുടെ മകനാണ് അബ്ദുല്‍ സല്‍മാന്‍. പ്രതിയുടെ ഭാര്യയും മക്കളും ദുബായില്‍ താമസിച്ചുവരികയാണ്.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

നേരത്തെ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ആളുകളെ വിദേശത്തേക്ക് കയറ്റി വിടുന്ന മാഫിയ സംഘത്തിലും ഇയാൾ പ്രവര്‍ത്തിച്ചിരുന്നതായി പറയപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
[masterslider id="10"]

Related posts