110 വർഷം പഴക്കമുള്ള സ്കൂളിൽ, 1-7 ഗ്രേഡുകൾക്കുള്ള ക്ലാസുകൾ നടക്കുന്നത് ഒരു മുറിൽ

ബെംഗളൂരു: 110 വർഷം പഴക്കമുള്ള ദക്ഷിണ കന്നഡ ജില്ലാപഞ്ചായത്ത് ഗവൺമെന്റ് ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ടിടിഐ) സ്‌കൂളിലെ ഗ്രേഡ് 1 മുതൽ 7 വരെയുള്ള 43 വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ നടക്കുന്നത് കാമ്പസിലെ ഒരേ ക്ലാസ് മുറിയിൽ. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ബ്രിട്ടീഷുകാരുടെ കാലത്താണ് ആരംഭിച്ചത്.

കാമ്പസിൽ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയുള്ള ഹൈസ്കൂൾ, PU, ഡിഗ്രി കോളേജുകളും ഉണ്ട്.എന്നാൽ 300 ചതുരശ്ര അടി മുറിയിലാണ് 43 കുട്ടികളും മൂന്ന് അധ്യാപകരും ക്ലാസുകൾ നടത്തുന്നതിനായി ഇരിക്കുന്നത്. മൂന്ന് വർഷം മുമ്പ് ഡിഗ്രി കോളേജ് ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ അഭിമാനകരമായ സർക്കാർ കോ-എഡ് സ്കൂൾ കെട്ടിടം പൊളിച്ചതായി സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ആരോപിച്ചു.

  അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;

സ്‌കൂളിന് പ്രത്യേക ബ്ലോക്ക് നിർമിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയ ശേഷമാണ് കുട്ടികളെയും അധ്യാപകരെയും ചെറിയ ക്ലാസ് മുറിയിലേക്ക് മാറ്റുകയും ചെയ്തത്. ഇപ്പോൾ, മൂന്ന് വർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിന്റെ ലക്ഷണമോ വിദ്യാർത്ഥികൾക്ക് ക്രമീകരണമോ ചെയ്തിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി
[masterslider id="10"]

Related posts