വീട്ടിൽ അതിക്രമിച്ച് കയറി ബൈബിൾ കത്തിച്ചു ഭീഷണിപ്പെടുത്തി

ബെംഗളൂരു: ചിത്രദ്രുഗ ജില്ലയിലെ മല്ലേനു ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് സംഘപരിവാർ അനുകൂലികൾ വീട്ടിൽ അതിക്രമിച്ച് കയറി ബൈബിൾ കത്തിക്കുകയും വീട്ടുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീട്ടുടമസ്ഥയായ 62കാരിയെ ഭീഷണിപ്പെടുത്തുകയും ബൈബിൾ കത്തിക്കുകയും ചെയ്യുന്ന വീഡിയോ ഇവർ തന്നെയാണ് പുറത്തുവിട്ടത്. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി എങ്കതമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് അതിക്രമം ഉണ്ടായത്. ചില സ്ത്രീകൾ വീടിനുള്ളിൽ പ്രാർത്ഥന നടത്തുന്നതിനിടെയാണ് സംഭവം. ഇതിനിടയിൽ കാവിയണിഞ്ഞ ഒരു സംഘം വീട്ടിൽ അതിക്രമിച്ച് കയറി പ്രാർത്ഥന തടസ്സപ്പെടുത്തി. പ്രാർത്ഥിക്കാനെത്തിയ രണ്ട് സ്ത്രീകളെ ഇവർ ബലം പ്രയോഗിച്ച് പറഞ്ഞയച്ചു.

ഈ ഗ്രാമത്തിൽ ഏതെങ്കിലും ക്രിസ്ത്യൻ പുരോഹിതൻ വന്നാൽ ഞങ്ങൾ അവനെ തല്ലിക്കൊല്ലും. നിങ്ങൾക്ക് ഞങ്ങൾ പറയുന്നതിൽ വിശ്വാസമില്ലെങ്കിൽ ഇപ്പോൾ വിളിക്കൂ, ഞങ്ങൾ കാണിച്ചുതരാം. നിനക്ക് ക്രിസ്തുമതം ആചരിക്കണമെങ്കിൽ അത് ചെയ്യുക എന്നാൽ പ്രാർത്ഥനയുടെ പേരിൽ അയൽക്കാരെ വീട്ടിലേക്ക് വിളിച്ച് മതപരിവർത്തനം നടത്തരുത് -അക്രമിസംഘം എങ്കതമ്മയെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. വാക്കുതർക്കത്തിനിടെ ബൈബിൾ തട്ടിപ്പറിച്ച് വീടിന് മുന്നിലിട്ട് കത്തിക്കുകയായിരുന്നു. അതേസമയം, എങ്കതമ്മ അസുഖത്തെ തുടർന്ന് ഹിരിയൂരിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയിരുന്നുവെന്നും രോഗം ഭേദമായതോടെ വീട്ടിൽ പ്രാർത്ഥന നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

എങ്കതമ്മക്ക് സുഖമില്ലാത്തതിനാൽ ഹിരിയൂരിലെ ഒരു പള്ളിയിൽ പോയിരുന്നു. ഇക്കാര്യം അവർ തന്റെ പിതാവ് രാമ നായിക്കിനെയും അറിയിച്ചിരുന്നു. തുടർന്ന് പള്ളിക്കാർ ഏങ്കത്തമ്മയുടെ വീട്ടിൽവന്നു വൈകുന്നേരം പ്രാർത്ഥന നടത്തി. അവർ വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു സംഘം വീട്ടിൽകയറി ബഹളം ഉണ്ടാക്കുകയും എന്തിനാണ് വീട്ടിൽ പ്രാർത്ഥന നടത്തുന്നത് എന്ന് ചോദിക്കുകയും ചെയ്തു’-ചിത്രദുർഗ എസ്.പി പരശുരാമൻ പറഞ്ഞു. എന്നാൽ, വിഷയത്തിൽ ആരും പരാതി നൽകാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us