മുംബൈ: അച്ഛന് കരൾ ദാനം ചെയ്ത മകളുടെ കുറിപ്പ് വൈറൽ ആകുന്നു. ഫെബ്രുവരി 2022 15നാണ് മകൾ അച്ഛന് തന്റെ കരൾ പകുത്തു നൽകിയത്.
അച്ഛനും ഐസിയുവിൽ കുറച്ചു ദിവസം കഴിഞ്ഞു, പക്ഷേ ഇപ്പോൾ അച്ഛൻ ആരോഗ്യവാനാണ്. 23 കാരിയായ സാക്ഷി ത്യാഗി എന്റെ വയറിലെ തുന്നലുകൾ സ്നേഹത്തിന്റെ അടയാളമാണെന്ന് കാണിച്ച് തന്റെ സന്തോഷം പ്രകടമാക്കി.
2022 ലാണ് സാക്ഷിയുടെ പിതാവ് ലിവർ സിറോസിസിന്റെ അവസാന ഘട്ടത്തിലാണെന്ന് തിരിച്ചറിയുന്നത്.
ഇതോടെ കരൾ മാറ്റിവയ്ക്കൽ നടത്തിയില്ലെങ്കിൽ, അച്ഛന്റെ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർ പറഞ്ഞു.
ഇതോടെയാണ് സാക്ഷി തന്റെ കരൾ അച്ഛന് വേണ്ടി ധാനം ചെയ്യാൻ തീരുമാനിക്കുന്നത്.
പലരും എതിർത്തപ്പോൾ “എന്റെ അച്ഛനാണ് എന്റെ ഭാവി” എന്നാണ് സാക്ഷി പറഞ്ഞത്,
അച്ഛനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായത് കൊണ്ടുതന്നെ സാക്ഷി തീരുമാനത്തിൽ ഉറച്ച് നിൽക്കുകയും കരൾ ദാനം ചെയ്യാൻ മുന്നിട്ടിറങ്ങുകയായിരുന്നു.
എന്നാലിപ്പോൾ ഇതിനെക്കുറിച്ചുള്ള ഒരു വീഡിയോ “എന്റെ ഉദരശസ്ത്രക്രിയ സ്‌നേഹത്തിന്റെ പ്രതീകമാണ്” എന്നാ തലകെട്ടോടുകൂടെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടതോടെയാണ് സംഭവം വൈറൽ ആയത്.
വിഡിയോ പോസ്റ്റിന് ഇതുവരെ 2.8 ലക്ഷം പേർ ലൈക്ക് ചെയ്തു. നല്ല പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് കമന്റ് ആയി ലഭിക്കുന്നത്..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.