ബെംഗളൂരു: മംഗളൂരു സൂറത്ത്‌കല്ലിലെ ഫാസിലിൻറെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ. കൊലപാതക സംഘം സഞ്ചരിച്ചിരുന്ന കാറോടിച്ച അജിത്ത് ഡിസോസയെയാണ് മംഗളൂരു പോലീസ് പിടികൂടിയത്. മംഗളൂരു സ്വദേശിയായ ഇയാളെ സൂറത്ത്‌കല്ലിന് സമീപത്ത് നിന്നും ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതക സംഘം ഉപയോഗിച്ചിരുന്ന കാർ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. സംഘത്തിൽ അഞ്ച് പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 21 പേർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ് . ജൂലൈ 28 നാണ് സൂറത്ത്കൽ മംഗലപ്പെട്ട സ്വദേശിയായ ഫാസിൽ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇയാളെ വെട്ടിക്കൊല്ലുകയായിരുന്നു.
Read MoreTag: mangaluru
കനത്ത മഴയിൽ മംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടു
ബെംഗളൂരു: മംഗളൂരുവിൽ കനത്ത മഴയിൽ നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായി, അത്താവറിൽ കെട്ടിടങ്ങളുടെ താഴത്തെ നിലകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. കുൽശേക്കർ മുതൽ നന്തൂർ വരെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു, മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്തും വെള്ളം കയറി. കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. ജോലിക്ക് പോകാൻ വീടിന് പുറത്തിറങ്ങാൻ കഴിയാതെ പലരും കുടുങ്ങിയ സ്ഥിതിയാണ് . മംഗലാപുരം സിറ്റി, ശിവനഗർ പനമ്പൂർ, ബജ്‌പെ തുടങ്ങി മിക്കയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. പാണ്ഡവേശ്വറിന് സമീപമുള്ള ശിവനഗർ റോഡ് പൂർണമായും വെള്ളത്തിനടിയിലായി.…
Read Moreഅയൽ സംസ്ഥാനത്ത് അസ്വസ്ഥത ഉണ്ടാക്കരുത്; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ
ബെംഗളൂരു: അയല്‍സംസ്ഥാനത്ത് ക്രൂരമായ കൊലപാതകങ്ങള്‍ നടത്തുന്ന തീവ്രവാദികളുടെ സുരക്ഷിത താവളമായി കേരളം മാറിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കര്‍ണാടക പോലീസ് കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകികള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ ബൈക്കാണ് ഉപയോഗിച്ചതെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും കര്‍ണാടക സര്‍ക്കാര്‍ പ്രതികളെ പിടികൂടും. പ്രതികളെ കണ്ടെത്തി സംരക്ഷിക്കുന്നതിനുപകരം, പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാരുമായി സഹകരിക്കാന്‍ പിണറായി വിജയന്റെ…
Read Moreമംഗളൂരുവിൽ അതീവ ജാഗ്രത, നിരോധനാജ്ഞ നീട്ടി
ബെംഗളൂരു: തുടര്‍ച്ചയായ മൂന്ന് കൊലപാതകങ്ങളെ തുടര്‍ന്ന് മംഗളൂരുവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. സംഘര്‍ഷങ്ങളെ തുടര്‍ന്ന് അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് ഇപ്പോൾ നടത്തുന്നത്. ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കി. മദ്യശാലകള്‍ അടച്ചു. 19 താല്‍ക്കാലിക ചെക്ക്‌പോസ്റ്റുകള്‍ തുറന്നു. എഡിജിപിയും മംഗളൂരു കമ്മീഷണറും അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സംഘര്‍ഷ മേഖലകളില്‍ ക്യാമ്പ് ചെയ്യുകയാണ്.
Read Moreദക്ഷിണ കന്നഡയിൽ വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് 6 മണി വരെ മാത്രം
ബെംഗളൂരു: ദക്ഷിണ കന്നഡയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ അടച്ചിടണമെന്ന് ജില്ലാ ഭരണകുടത്തിന്റെ നിർദ്ദേശം. ഓഗസ്റ്റ് ഒന്നു വരെ ആണ് ഈ നിർദ്ദേശം പാലിക്കാനുള്ള ഭരണകൂടത്തിന്റെ നിർദ്ദേശം. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കും. മറ്റുള്ളവ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ മാത്രവും പ്രവർത്തിക്കും.
Read Moreപ്രവീൺ നെട്ടാരുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി കൈമാറി
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബെല്ലാരെയിലെത്തി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുടെ കുടുംബത്തെ സന്ദർശിച്ചു .തങ്ങൾക്ക് എത്രയും വേഗം നീതി ലഭിക്കണമെന്നും തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതികളെ കാണണമെന്നും പ്രവീണിന്റെ ഭാര്യ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുറ്റക്കാരെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി പ്രവീണിന്റെ കുടുംബത്തിന് ഉറപ്പ് നൽകി. ശേഷം 25 ലക്ഷം രൂപ ധനസഹായമായി കുടുംബത്തിന് കൈമാറി. ഇതോടൊപ്പം പ്രവീണിന്റെ വസതിയുടെ പരിസരത്ത് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട് . ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി, ആഭ്യന്തര മന്ത്രി…
Read Moreകൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി
ബെംഗളൂരു: മംഗളൂരു സൂറത്ത് കലിൽ വെട്ടേറ്റ് കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. മംഗൽപേട്ട മുഹ്യുദ്ദീൻ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിനും തുടർന്ന് നടന്ന ഖബറടക്ക ചടങ്ങിന് ആയിരങ്ങൾ ഒത്തുകൂടി. ഇന്നലെ വൈകുന്നേരമാണ് ഒരു സംഘം അക്രമികൾ ഫാസിലിനെ സൂറത്ത് കലിലെ തുണിക്കടയ്ക്ക് പുറത്ത് ഓടിച്ചിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഫാസിലിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് ആശുപത്രിയിൽ നിന്ന് മംഗൽപേട്ടയിലെ വസതിയിലേക്ക് കൊണ്ടുവന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ച ശേഷം മൃതദേഹം മസ്ജിദിലേക്ക് കൊണ്ടുവരികയായിരുന്നു. ക്രമസമാധാനപാലനത്തിനായി രണ്ടായിരത്തിലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.…
Read Moreയുവമോർച്ച നേതാവിന്റെ കൊലപാതകം, കൂടുതൽ അറസ്റ്റിന് സാധ്യത
ബെംഗളൂരു: ബെല്ലാരെയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകാൻ സാധ്യതയുള്ളതായി പോലീസ്. കേസിൽ ഉൾപ്പെട്ടവരെ കൂടാതെ 15 പേർ കൂടെയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൊലപാതക സംഘത്തിനായി കാസർഗോഡ് ഉൾപ്പടെ കേന്ദ്രീകരിച്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിച്ചുവരികയാണ്. പുത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് ദക്ഷിണ കന്നഡ മേഖലയിൽ ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. ആകെ 21 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യുട്ടിവ് അംഗം പ്രവീൺ നെട്ടാരുവിനെ ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യക്കടുത്ത…
Read Moreകൊല്ലപ്പെട്ട പ്രവീൺ നെട്ടാരുവിന്റെ വീട് സന്ദർശിക്കാൻ എത്തിയ പ്രമോദ് മുത്തലിക്കിനെ പോലീസ് തിരിച്ചയച്ചു
ബെംഗളൂരു: കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിന്റെ വീട് സന്ദർശിക്കാൻ എത്തിയ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്കിനെ പോലീസ് തിരിച്ചയച്ചു. ജില്ലയിലാകെ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നിലവിലുണ്ട് .ഉഡുപ്പിയിൽ നിന്ന് ദക്ഷിണ കന്നടയിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിക്കവെയാണ് അതിർത്തിയായ ഹെമ്മാടിയിൽ വെച്ചു മുത്താലിക്കിനെ മംഗളൂരു പോലീസ് തിരിച്ചയച്ചതെന്ന് പോലീസ് കമ്മീഷണർ ശശികുമാർ പറഞ്ഞു.
Read Moreമംഗളൂരുവിൽ വീണ്ടും കൊലപാതകം, കാറിൽ എത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു
ബെംഗളൂരു: മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പുത്തൂർ സൂറത്ത്കലിൽ യുവാവിനെ നാലംഗ അജ്ഞാത സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. സൂറത്ത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് മരിച്ചത്. ഇന്ന് രാത്രി 8.30 ഓടെ ഹ്യുണ്ടായി കാറിൽ എത്തിയ അജ്ഞാത സംഘം ഫാസിലിനെ ആക്രമിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. പോലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂട്ടുകാരന്റെ കടയിൽ പോയി മടങ്ങുമ്പോഴാണ് അജ്ഞാത സംഘം യുവാവിനെ ആക്രമിച്ചത്.
Read More