ബസ് അപകടത്തിൽ പെട്ടു, ആർക്കും ഗുരുതര പരിക്കില്ല 

ബെംഗളൂരു: വിനോദയാത്രയ്ക്കായി റാണിപുരത്തെത്തിയ മൈസൂരു ഭാഭ ആറ്റോമിക റിസര്‍ച്ച്‌ സെന്‍ററിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും സഞ്ചരിച്ച ബസ് പനത്തടിക്കു സമീപം വൈദ്യുത തൂണിലിടിച്ച്‌ മറിഞ്ഞു. ഡ്രൈവറുള്‍പ്പെടെ 49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതമായി പുറത്തെടുത്ത് ഉടന്‍ തന്നെ പൂടംകല്ല് ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read More

മംഗളൂരു സ്ഫോടനം, എഞ്ചിനീയറിങ് കോളേജിലും ഫ്ലാറ്റിലും റെയ്ഡ് 

ബെംഗളൂരു: മംഗളൂരുവിലെ കുക്കര്‍ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം വ്യാപിപ്പിച്ചു. മംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലും ഉഡുപ്പിയിലെ ഫ്ളാറ്റിലും എന്‍.ഐ.എ റെയ്ഡ് നടത്തി. കഴിഞ്ഞ വര്‍ഷം നവംബറില്‍ മംഗളൂരു നഗരത്തിലെ നാഗോരിയില്‍ നടന്ന കുക്കര്‍ ബോംബ് സ്‌ഫോടനവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കുക്കര്‍ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഷാരിഖിനെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ പേരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. നേരത്തെ അറസ്റ്റിലായ മാസ് മുനീര്‍ മംഗളൂരുവിലെ കോളേജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ രേഖകള്‍ ലഭിക്കാനായിരുന്നു കോളേജില്‍…

Read More

മംഗളൂരുവിലെ അപ്പാർട്ടുമെന്റിൽ തീപിടിത്തം, കെട്ടിടത്തിൽ നിന്നും 30 പേരെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബജ്‌പെയിൽ അപ്പാർട്ടുമെന്റിൽ തീപിടുത്തം. വൈദ്യുതി മീറ്റർ ബോർഡിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിച്ചത്. ബജ്‌പെയിലെ കണ്ടവര ഗ്രാമപഞ്ചായത്തിന് എതിർവശത്തുള്ള അപ്പാർട്ട്‌മെന്റിൽ ബുധനാഴ്ച രാത്രി 9.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകളിലെ നിലകളിലേക്ക് പുക ഉയർന്നപ്പോൾ മാത്രമാണ് താമസക്കാർ തീപിടുത്തമുണ്ടായതായി അറിഞ്ഞത്. സഹായത്തിനായി ഇവർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കെട്ടിടത്തിലെ താമസക്കാരെ പുറത്തുകൊണ്ടുവരാനായില്ല. ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഫയർഫോഴ്സ് നാട്ടുകാരുടെ സഹായത്തോടെ താമസക്കാരായ 30 പേരെ രക്ഷപ്പെടുത്തി. മീറ്റർ ബോർഡ് കത്തിയതിനാൽ മൊബൈൽ വെളിച്ചം ഉപയോഗിച്ചാണ് ഫ്ലാറ്റുകളിൽ നിന്ന് ആളുകളെ പുറത്തെടുത്തത്.…

Read More

നാലര ലക്ഷം രൂപയുടെ കള്ളനോട്ട് കേസിൽ , മംഗളൂരുവിൽ 2 പേർ അറസ്റ്റിൽ

ബെംഗളൂരു: നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടു പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു നഗരത്തിലെ നന്തൂരിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് പിടികൂടിയത്. പോലീസിനെ കണ്ട് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധനയിലാണ് അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. ബൈക്കില്‍ ഉണ്ടായിരുന്ന ബിസി റോഡ് സ്വദേശി നിസാമുദ്ദീന്‍, ജെപ്പു സ്വദേശി റജീം എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ നിസാമുദ്ദീന്‍ കൊലപാതകം, മോഷണം, കൊലപാതകശ്രമം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.…

Read More

മംഗളൂരു വിമാനത്താവളം പകൽ സമയം അടച്ചിടും

ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 2023 ജനുവരി 27 മുതല്‍ നാല് മാസത്തേക്ക് ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറ് മണി വരെ അടച്ചിടുമെന്ന് എയര്‍പോര്‍ട് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. റണ്‍വേയില്‍ അടക്കം അറ്റകുറ്റപണികള്‍ക്കും മറ്റുമായാണ് അടച്ചിടുന്നത്. 2023 മെയ് 31 വരെ ഞായറാഴ്ചയും ദേശീയ അവധി ദിനങ്ങളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 നും വൈകിട്ട് ആറിനും ഇടയില്‍ പ്രവൃത്തികള്‍ നടക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 2,450 മീറ്റര്‍ നീളവും…

Read More

സൂറത്ക്കലിൽ കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: മംഗളൂരു സൂറത്ത്ക്കലിനടുത്തുള്ള ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കുന്നതിനിടെ തിരമാലകളിൽപെട്ട് കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു നഗരത്തിൽ കെ.പി.ടിയിൽ ഡിപ്ലോമ വിദ്യാർത്ഥിയായ സത്യത്തിന്റെ (18) മൃതദേഹം ലൈറ്റ് ഹൗസ് ബീച്ചിൽ നിന്ന് 1.5 കിലോമീറ്റർ അകലെ റെഡ് റോക്ക് ബീച്ചിൽ കണ്ടെത്തി. സത്യവും സുഹൃത്തും ശനിയാഴ്ച കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇരുവരും തിരമാലകളിൽപെടുകയായിരുന്നു. സത്യത്തിന്റെ സുഹൃത്ത് നീന്തി രക്ഷപ്പെട്ടു. സത്യത്തെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു.

Read More

മുൻ കാമുകനെ കൊല്ലാൻ മിക്സിയിൽ ബോംബ്, യുവതിയും സുഹൃത്തും അറസ്റ്റിൽ 

ബെംഗളൂരു: മിക്സിയില്‍ ബോംബു വച്ചു മുന്‍കാമുകനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. കര്‍ണാടകയിലെ ഹാസനില്‍ കുറിയര്‍ സ്ഥാപനത്തിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക ശ്രമത്തിന്റെ കഥ പുറത്ത് വന്നത്. അയച്ചയാളുടെ മേല്‍വിലാസം ഇല്ലാത്തിനാല്‍ യുവതിയുടെ മുന്‍കാമുകന്‍ പാഴ്സല്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു, ഇതോടെ കുറിയര്‍ സ്ഥാപന ഉടമ പാര്‍സല്‍ തുറന്നു നോക്കിയപ്പോഴാണ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വിവാഹ മോചിതയായ മുപ്പതുകാരി ഹാസനിലെ യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ബന്ധം മുറിഞ്ഞു. ഈ പകയില്‍ പുതിയ മിക്സി വാങ്ങി അതിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍…

Read More

കഞ്ചാവുമായി നാല് മലയാളികൾ അറസ്റ്റിൽ 

ബെംഗളൂരു: കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ നാല് മലയാളി യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റിലായി. മലപ്പുറം പൊന്നാനി സ്വദേശി എം. ജംഷീര്‍ (24), കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ബാദിഷ് (37), ബന്തിയോട് സ്വദേശി മുഹമ്മദ് നൗഫല്‍ (24), മുറ്റത്തൊടി സ്വദേശി മുഹമ്മദ് അഷ്റഫ് (42) എന്നിവരെയാണ് കൊണാജെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ കഞ്ചാവും മൊബൈല്‍ ഫോണുകളും കാറും പോലീസ് പിടിച്ചെടുത്തു.

Read More

മംഗളൂരുവിൽ നാളെ വരെ നിരോധനാജ്ഞയും മദ്യനിരോധനവും

മംഗളൂരു: മംഗളൂരു സൂറത്ത്കലില്‍ വ്യാപാരിയെ കടയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ പൊതുയോഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വര്‍ഗീയ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി. സൗന്ദര്യവര്‍ധക വസ്തുക്കളും മറ്റ് സാധനങ്ങളും വില്‍ക്കുന്ന കടയുടെ ഉടമ അബ്ദുള്‍ ജലീലിനെ രണ്ട് പേര്‍ ചേർന്ന് ഞായറാഴ്ച രാത്രി 8 നും 8.30 നും ഇടയിലാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് റിപ്പോർട്ട്‌. ഓട്ടോറിക്ഷ സ്‌ഫോടനം, തുടര്‍ കൊലപാതകങ്ങള്‍ എന്നിവ മംഗളൂരുവിനെ ഭീതിയിലാക്കിയിരുന്ന സാഹചര്യമാണിപ്പോൾ. ഈ സാഹചര്യം കണക്കിലെടുത്ത്, മംഗളൂരുവില്‍…

Read More

മംഗളൂരുവിലെ കൊലപാതകം: സ്ത്രീ ഉൾപ്പെടെ 5 പേർ കസ്റ്റഡിയിൽ

മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ മധ്യവയസ്കനെ കുത്തിക്കൊന്ന കേസിൽ സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ. മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാകുമെന്ന് മംഗളൂരു പോലീസ് കമീഷണർ ശശികുമാർ അറിയിച്ചു.  കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. നെയ്താങ്ങാടിയിൽ ഫാൻസി ഷോപ്പ് നടത്തുന്ന ജലീലിന് കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് നെഞ്ചിലും അടിവയറ്റിലും കുത്തേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. കാട്ടിപള്ളയിൽ 20 വർഷം മുമ്പ് നടന്ന ഡ്രൈവറുടെ കൊലപാതകവുമായി…

Read More
Click Here to Follow Us