മംഗളൂരുവിലെ അപ്പാർട്ടുമെന്റിൽ തീപിടിത്തം, കെട്ടിടത്തിൽ നിന്നും 30 പേരെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബജ്‌പെയിൽ അപ്പാർട്ടുമെന്റിൽ തീപിടുത്തം. വൈദ്യുതി മീറ്റർ ബോർഡിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിച്ചത്.

ബജ്‌പെയിലെ കണ്ടവര ഗ്രാമപഞ്ചായത്തിന് എതിർവശത്തുള്ള അപ്പാർട്ട്‌മെന്റിൽ ബുധനാഴ്ച രാത്രി 9.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകളിലെ നിലകളിലേക്ക് പുക ഉയർന്നപ്പോൾ മാത്രമാണ് താമസക്കാർ തീപിടുത്തമുണ്ടായതായി അറിഞ്ഞത്. സഹായത്തിനായി ഇവർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കെട്ടിടത്തിലെ താമസക്കാരെ പുറത്തുകൊണ്ടുവരാനായില്ല. ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഫയർഫോഴ്സ് നാട്ടുകാരുടെ സഹായത്തോടെ താമസക്കാരായ 30 പേരെ രക്ഷപ്പെടുത്തി.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

മീറ്റർ ബോർഡ് കത്തിയതിനാൽ മൊബൈൽ വെളിച്ചം ഉപയോഗിച്ചാണ് ഫ്ലാറ്റുകളിൽ നിന്ന് ആളുകളെ പുറത്തെടുത്തത്.

പോലീസ് പരിശോധന നടത്തി. 10 വർഷം പഴക്കമുള്ള ഈ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ 21 ഫ്ലാറ്റുകളാണുള്ളത്. എന്നാൽ, തീപിടിത്തം ഉണ്ടാകുമ്പോൾ ആറ് ഫ്ലാറ്റുകളിൽ മാത്രമാണ് ആളുകൾ ഉണ്ടായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
[masterslider id="10"]

Related posts