തമിഴ്നാട്ടിൽ 15 കാരിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടില്‍ 15 കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പാസ്റ്റര്‍ ആന്‍ഡ്രൂസിനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

പള്ളിയോട് ചേര്‍ന്ന് ആന്‍ഡ്രൂസും ഭാര്യയും സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമായി നടത്തുന്ന ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടിയും സഹോദരനും പഠിക്കുന്നത്. കഴിഞ്ഞ ക്രിസ്തുമസ് അവധിയ്‌ക്കായി വീട്ടില്‍ എത്തിയ പെണ്‍കുട്ടി ഇനി താന്‍ ഹോസ്റ്റലിലേക്ക് മടങ്ങിപ്പോകുന്നില്ലെന്ന് ശഠിച്ചു. വീട്ടുകാര്‍ ഇതിന്റെ കാരണം ആരാഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ഡിസംബര്‍ 14 ന് ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കുട്ടിയ്‌ക്ക് വൈകീട്ടത്തെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഈ സമയം എല്ലാവരും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നുണ്ടോയെന്നറിയാന്‍ പരിശോധനയ്‌ക്കായി എത്തിയ പാസ്റ്റര്‍ മുറിയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ കാണുകയായിരുന്നു. മുറിയിലേക്ക് അതിക്രമിച്ച്‌ കയറിയ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts