ലക്നൗ: മക്കളെ കൊന്നതിനു ശേഷം കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് യുവതി. എട്ടും രണ്ടും വയസ്സ് മാത്രം പ്രായമുള്ള കുട്ടികളെ പോലീസെത്തിയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നും അതുകൊണ്ടാണ് തനിക്ക് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തേണ്ടി വന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ യുവതി എഴുതിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിന് ഒരു വീഡിയോ എടുത്ത് അയച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. മുപ്പതുകാരിയായ അശ്വനി നികുംഭ് എന്ന യുവതിയാണ് മക്കളെ കൊന്ന് സ്വയം ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ നാസിക്…
Read MoreTag: Maharashtra
ഭക്ഷണം ഉണ്ടാക്കി നൽകാത്തതിൽ തർക്കം; അമ്മയെ മകൻ വെട്ടിക്കൊന്നു
മഹാരാഷ്ട്ര: രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊന്നു. മഹാരാഷ്ട്ര താനെയിലെ വേളു ഗ്രാമത്തിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. 55കാരിയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നെന്നും ഞായറാഴ്ച ഭക്ഷണത്തെ ചൊല്ലി തർക്കമുണ്ടാവുകയും പ്രകോപിതനായ മകൻ അരിവാൾ കൊണ്ട് അമ്മയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. വെട്ടേറ്റ അമ്മ ഉടൻ മരിച്ചു. അയൽക്കാർ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസാണ് മൃതദേഹം ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചത്. സംഭവത്തിന് ശേഷം അമിത ഉറക്ക ഗുളിക കഴിച്ച മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ…
Read Moreമഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് 26 പേർ വെന്തു മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 26 പേർ വെന്തു മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 32 യാത്രക്കാരുമായി പോയ ബസിനാണ് തീപിടിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. 25 പേരുടെ മൃതദേഹങ്ങൾ ബസിൽ നിന്ന് പുറത്തെടുത്തു. 32 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. എട്ടോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബുൽധാനയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബുൽധാന ഡിവൈഎസ്പി. ബാബുരാവോ മഹാമുനി പറഞ്ഞു. നാഗ്പുരിൽ നിന്നും പുണെയിലേക്ക് പോവുകയായിരുന്ന സ്വകാര്യ…
Read Moreഎണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാലുപേർ വെന്തുമരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാലുപേർ വെന്തുമരിച്ചു. പുണെ-മുംബൈ എക്സ്പ്രസ് വേയിൽ ഇന്ന് ഉച്ചക്ക് 12 മണി ഓടെയാണ് അപകടം. പാലത്തിന് മുകളിൽ വെച്ചാണ് പെട്രോളുമായി പോകുന്ന ടാങ്കർ അപകടത്തിൽ പെട്ടത്. ടാങ്കറിൽനിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
Read Moreകര്‍ണാടകയില്‍ ബിജെപിയുടെ ദയനീയ പരാജയം; മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിക്ക് കൂടുതല്‍ പ്രതീക്ഷ
ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിക്കുണ്ടായ ദയനീയ പരാജയം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിക്ക് കൂടുതല്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. ചെറിയ കക്ഷികളെ ഒപ്പം കൂട്ടി 2024 തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനുള്ള നീക്കമാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ സ്വീകരിക്കുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടെ തിരക്കിട്ട ചര്‍ച്ചകളാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. Mഡി. ചെറിയ കക്ഷികളെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള പോരാട്ടമാണ് എംവിഎ യുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പോകുന്ന പ്രധാന നീക്കമെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞു.മുംബൈയിലെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയായ സില്‍വര്‍ ഓക്കില്‍ നടന്ന എംവിഎ യോഗത്തില്‍…
Read Moreമറാത്തി സംസാരിക്കുന്ന ഗ്രാമങ്ങളെ സംസ്ഥാനത്തോട് ചേർത്ത് മഹാരാഷ്ട്ര
മുംബൈ :കര്‍ണാടകയിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങളെ സംസ്ഥാനത്തോട് ചേര്‍ക്കുന്നതിനുള്ള പ്രമേയം മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠമായി പാസാക്കി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മഹാരാഷ്ട്രയുടെ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള യോഗത്തിലെ തീരുമാനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും മറാത്തി സംസാരിക്കുന്ന ജനങ്ങളുടെ സുരക്ഷ കര്‍ണാടക സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഏകകണ്ഠേന പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
Read Moreഅതിർത്തി തർക്കം നിലനിൽക്കുന്ന മേഖല കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണം ; ഉദ്ധവ് താക്കറെ
ബെംഗളൂരു: മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം പ്രദേശങ്ങളെ കേന്ദ്രഭരണ പ്രദേശമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിൽ സംസാരിക്കുകയായിരുന്നു ഉദ്ധവ്. മറാത്തി ഭാഷ സംസാരിക്കുന്നവർ കൂടുതലായുള്ള ബെളഗാവി മേഖലയുമായി ബന്ധപ്പെട്ടതാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കം. ഇത് ഭാഷയുടെയും അതിർത്തിയുടെയും പ്രശ്നമല്ലെന്നും മാനവികതയുടെ പ്രശ്നമാണെന്നും ഉദ്ധവ് പറഞ്ഞു. തലമുറകളായി അതിർത്തി ഗ്രാമങ്ങളിൽ മറാത്തി സംസാരിക്കുന്ന ജനവിഭാഗങ്ങൾ താമസിക്കുന്നു. അവരുടെ ജീവിതവും ഭാഷയും ജീവിതരീതിയുമെല്ലാം മറത്തിയാണെന്നും ഉദ്ദവ് സൂചിപ്പിച്ചു. വിഷയത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ ഒരു വാക്കുപോലും…
Read Moreകർണാടകയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര
നാഗ്പൂർ:കര്‍ണാടകവുമായി അതിര്‍ത്തിത്തര്‍ക്കം പുകയുന്നതിനിടെ വീണ്ടും പ്രകോപന പരാമര്‍ശവുമായി മഹാരാഷ്ട്ര. കര്‍ണാടകത്തിന് വെള്ളം നല്കുന്നതിനെപ്പറ്റി പുനരാലോചിക്കേണ്ടിവരുമെന്നാണ് മഹാരാഷ്ട്രയുടെ ഭീഷണി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുന്നറിയിപ്പിനെ തള്ളി ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് പാര്‍ട്ടി കേന്ദ്രനേതൃത്തെയും വെട്ടിലാക്കി. അതിര്‍ത്തിവിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രകോപനം തുടരുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ അണക്കെട്ടുകളില്‍നിന്ന് വെള്ളം നല്‍കുന്നത് പുനരാലോചിക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വരണ്ട സീസണില്‍ കൊയ്ന, കൃഷ്ണ അണക്കെട്ടുകളിലെ വെള്ളമാണ് കര്‍ണാടകം ആശ്രയിക്കുന്നതെന്ന് മറക്കേണ്ടെന്നും ബുധനാഴ്ച നാഗ്പുരില്‍ വിധാന്‍സഭ കോംപ്ലക്സില്‍ മാധ്യമങ്ങളോട് സംസാരിക്കവെ…
Read Moreഞങ്ങൾ കർണാടകയിലേക്ക് കടന്നു കയറും, വിവാദ പ്രസ്താവനയുമായി സഞ്ജയ് റാവുത്ത്
മഹാരാഷ്ട്ര : അതിർത്തി പ്രശ്നത്തിൽ കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ , വിവാദ പ്രസ്താവനയുമായി ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവുത്ത്. ചൈന ഇന്ത്യയിലേക്ക് പ്രവേശിച്ചത് പോലെ ഞങ്ങൾ കർണ്ണാടകയിലേക്ക് പ്രവേശിക്കുമെന്നായിരുന്നു സഞ്ജയ് റാവുവിന്റെ പ്രസ്താവന. കർണാടകയിൽ പ്രവേശിക്കാൻ തനിക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. ചൈന പ്രവേശിച്ചതുപോലെ ഞങ്ങളും പ്രവേശിക്കും. ഞങ്ങൾക്ക് ആരുടെയും അനുവാദം ആവശ്യമില്ല. ചർച്ചയിലൂടെ പരിഹരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കർണാടക മുഖ്യമന്ത്രി ഈ വിഷയത്തിൽ തീ കൊളുത്തുകയാണ്. മഹാരാഷ്ട്രയിൽ ദുർബലമായ സർക്കാരാണ് ഉള്ളത്,…
Read Moreകർണാടക – മഹാരാഷ്ട്ര അതിർത്തി തർക്കത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം; ആദിത്യ താക്കറെ
മുംബൈ :മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ മൗനത്തിലാണെന്നും ഇനി മൗനം വെടിയുമെന്നു തോന്നുന്നില്ലെന്നും ആദിത്യ താക്കറെ. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്ക് ഇതിനെ കുറിച്ച് സംസാരിക്കാന്‍ ഭയമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഒന്നും പറയാത്തതെന്നും ആദിത്യ താക്കറെ ചോദിച്ചു.
Read More