ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിക്കുണ്ടായ ദയനീയ പരാജയം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിക്ക് കൂടുതല്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. ചെറിയ കക്ഷികളെ ഒപ്പം കൂട്ടി 2024 തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനുള്ള നീക്കമാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ സ്വീകരിക്കുന്നത്.
കര്‍ണാടക തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടെ തിരക്കിട്ട ചര്‍ച്ചകളാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. Mഡി. ചെറിയ കക്ഷികളെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള പോരാട്ടമാണ് എംവിഎ യുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പോകുന്ന പ്രധാന നീക്കമെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞു.മുംബൈയിലെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയായ സില്‍വര്‍ ഓക്കില്‍ നടന്ന എംവിഎ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവരടങ്ങുന്ന എംവിഎ സീറ്റ് പങ്കിടല്‍ ഫോര്‍മുല തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയായിരുന്നു മുംബൈയില്‍ നടന്നത്.ശിവസേനയുടെ ഉദ്ധവ് താക്കറെയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളും ഉള്‍പ്പെടെയുള്ള എംവിഎ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.ബിജെപിക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലുണ്ടായ അതേ അവസ്ഥ തന്നെയാകും മഹാരാഷ്ടയിലെന്ന് ജയന്ത് പാട്ടീല്‍ പറഞ്ഞു.മറ്റ് ചെറുപാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ എംവിഎ നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ടെന്നും 2024ല്‍ രാജ്യത്ത് നിലവിലുള്ള ഭരണസംവിധാനത്തില്‍ പ്രതിപക്ഷ ഐക്യം അവതരിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി എംവിഎയുടെ മൂന്ന് ഘടകകക്ഷികള്‍ യോഗം ചേര്‍ന്ന് സീറ്റ് പങ്കിടല്‍ ഫോര്‍മുല തയ്യാറാക്കും.എംവിഎയുടെ ‘വജ്രമൂത്ത്’ എന്ന പേരില്‍ നിലവില്‍ നിര്‍ത്തിവച്ചിരിക്കുന്ന പൊതുയോഗങ്ങള്‍ ഉടന്‍ തന്നെ പുനരാരംഭിക്കാനും യോഗത്തില്‍ തീരുമാനം ആയി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.