കര്‍ണാടകയില്‍ ബിജെപിയുടെ ദയനീയ പരാജയം; മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിക്ക് കൂടുതല്‍ പ്രതീക്ഷ

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിക്കുണ്ടായ ദയനീയ പരാജയം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിക്ക് കൂടുതല്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. ചെറിയ കക്ഷികളെ ഒപ്പം കൂട്ടി 2024 തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനുള്ള നീക്കമാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ സ്വീകരിക്കുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടെ തിരക്കിട്ട ചര്‍ച്ചകളാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. Mഡി. ചെറിയ കക്ഷികളെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള പോരാട്ടമാണ് എംവിഎ യുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പോകുന്ന പ്രധാന നീക്കമെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞു.മുംബൈയിലെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയായ സില്‍വര്‍ ഓക്കില്‍ നടന്ന എംവിഎ യോഗത്തില്‍…

Read More