ബെംഗളൂരു: രാമനഗര ജില്ലയിലെ സാതന്നൂരില്‍ കന്നുകാലിക്കച്ചവടക്കാരന്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ പശു സംരക്ഷണ സംഘടനാ നേതാവുള്‍പ്പെടെ അഞ്ചോളം പേര്‍ പോലീസ് കസ്റ്റഡിയില്‍. 38 കാരനായ ഇദ്രിസ് പാഷയാണ് മര്‍ദനമേറ്റു മരിച്ചത്. പശു സംരക്ഷണസേന എന്ന സംഘടനയുടെ നേതാവായ പുനീത് കേരെഹള്ളിയും കൂട്ടാളികളുമാണ് കസ്റ്റഡിയിലുള്ളത്. പുനീതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ മണ്ഡ്യയില്‍ നിന്ന് കന്നുകാലികളുമായി വരികയായിരുന്ന ഇദ്രിസിനെ പുനീതും സംഘവും വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. കന്നുകാലികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ അനുമതി രേഖകള്‍ കാണിച്ചപ്പോള്‍ ഇവര്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് ഇദ്രിസിന്‍റെ കൂടെയുണ്ടായിരുന്നവര്‍…
Read MoreTag: Latestnews
തിരിച്ചു വരവറിയിച്ച് നടി ജോമോൾ
കൊച്ചി: എന്ന് സ്വന്തം ജാനകികുട്ടിയിലൂടെ മലയാളിക്ക് സുപരിചിതയായ നടിയായിരുന്നു ജോമോള്‍.ചലച്ചിത്ര രംഗത്ത് ഒരു പുതിയ മേഖലയിലേക്ക് ചുവടുവയ്ക്കുകയാണ് ജോമോള്‍. സിനിമ സബ് ടൈറ്റിലിംഗ് രംഗത്താണ് ജോമോള്‍ തന്‍റെ അരങ്ങേറ്റം കുറിക്കുന്നത്.അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ‘ജാനകി ജാനേ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോള്‍ ആദ്യമായി സബ് ടൈറ്റില്‍ ചെയ്യുന്നത്. ആറുമാസം മുന്‍പാണ് താന്‍ ഇങ്ങനെയൊരു മേഖലയെക്കുറിച്ച് അറിയുന്നതെന്നും .തന്‍റെ ആദ്യ ചിത്രമായ വടക്കന്‍ വീരഗാഥയും, പിന്നീട് നടിയായി സജീവമായ എന്ന് സ്വന്തം ജാനകികുട്ടിയും നിര്‍മ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍ കുടുംബത്തില്‍ നിന്നു തന്നെയാണ് എസ് ക്യൂബും…
Read Moreനാലുനില വീട് രാഹുലിന് നൽകി വനിതാ നേതാവ്
ന്യൂഡൽഹി : തന്റെ ഉടമസ്ഥതയിലുള്ള നാലുനില വീട് നേതാവ് രാഹുൽഗാന്ധിക്കു നൽകി ഡൽഹിയിലെ വനിതാ നേതാവ്. രാജകുമാരി ഗുപ്തയാണു ഡൽഹി മംഗോൾപുരി ഭാഗത്തുള്ള തൻറെ വീട് രാഹുലിനു നൽകിയത്. വീട് രാഹുലിൻറെ പേരിലുള്ള രേഖയുമായി നിൽക്കുന്ന ചിത്രം ട്വിറ്റർ സന്ദേശത്തിൽ അവർ പങ്കുവച്ചു. “രാഹുലിന്റെ വീട്ടിൽ നിന്ന് മോദിജിക്ക് ആട്ടി ഇറക്കുമായിരിക്കും. എന്നാൽ ജനങ്ങളുടെ മനസിൽനിന്ന് ആട്ടി ഇറക്കാൻ സാധിക്കില്ല” എന്ന് രാജകുമാരി ഗുപ്ത ട്വിറ്ററിൽ കുറിച്ചു. മോദി പരാമർശത്തിന്റെ പേരിൽ സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിനെത്തുടർന്ന് എംപി സ്ഥാനത്തുനിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ…
Read Moreവിഷുവിനും ഈസ്റ്ററിനും നാട്ടിലേക്ക് ബസിനു അമിത നിരക്കോ? പരാതി നൽകാം
തിരുവനന്തപുരം :വിഷുവിനും ഈസ്റ്ററിനും അന്യസംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തുന്ന മലയാളികള്‍ ഏറെയും ആശ്രയിക്കുന്നത് അന്യസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെയാവും. ട്രെയിനിലും, കെ എസ് ആര്‍ ടി സി ബസുകളിലും ആഴ്ചകള്‍ക്ക് മുന്‍പേ ടിക്കറ്റുകള്‍ തീര്‍ന്നുപോകുന്നതിനാല്‍ സ്വകാര്യ ബസുകളെ മാത്രമേ ആശ്രയിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഉത്സവ വേളകളില്‍ നാട്ടിലേക്ക് തിരിക്കുന്ന യാത്രക്കാരില്‍ നിന്നും ബസ് ഓപ്പറേറ്റര്‍മാര്‍ അമിത തുക ടിക്കറ്റിനായി വാങ്ങുന്ന പതിവുണ്ട്. ഇത്തരത്തില്‍ അമിതചാര്‍ജ് ഈടാക്കുന്ന അന്യസംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി മോട്ടോര്‍വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതിന്റെ…
Read Moreവിജയേന്ദ്ര ശിക്കാരിപുരയിൽ മത്സരിക്കും ; യെദ്യൂരപ്പ
ബെംഗളൂരു: വരുണയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് എതിരെ ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര മത്സരിക്കില്ല. വരുണയില്‍ വിജയേന്ദ്ര മത്സരിക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് അംഗവുമായ യെദ്യൂരപ്പ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം തെറ്റാണെന്നും വിജയേന്ദ്ര ശിവമൊഗ്ഗയിലെ ശിക്കാരിപുരയില്‍ തന്‍റെ പിന്‍ഗാമിയാകുമെന്നും യെദ്യൂരപ്പ പറഞ്ഞു. വരുണയില്‍ സിദ്ധരാമയ്യക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമായ വരുണയില്‍ നിര്‍ത്തി വിജയേന്ദ്രയുടെ ഭാവി ഇല്ലാതാക്കാനുള്ള ബി.ജെ.പിയിലെ ചിലരുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് കോണ്‍ഗ്രസ് പ്രചാരണം…
Read Moreഅഴിമതി കേസിൽ ബിജെപി എംഎൽഎ യും മകനും ഒരേ ജയിലിൽ
ബെംഗളൂരു: അഴിമതിക്കേസിൽ ബിജെപിയും മകനും ഒരേ ജയിലിൽ. ലോകായുക്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത ബിജെപി മദൽ വിരൂപാക്ഷപ്പയെ കോടതി ഒമ്പത് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇദ്ദേഹത്തെ ബെംഗളൂരു സെൻട്രൽ ജയിലിലേക്കാണ് അയച്ചത്. ഇതേ കേസിൽ വിരുപാക്ഷയുടെ മകൻ പ്രശാന്തും ബെംഗളൂരു ജയിലിലാണ്. കർണാടക സ്റ്റേറ്റ് ഒഡിറ്റ് ആൻഡ് ബാങ്ക്സ് സർവീസസ് ഓഫീസറായ പ്രശാന്തിന്റെ ജാമ്യാപേക്ഷയിൽ കോടതി ഏപ്രിൽ 10ന് തീരുമാനമെടുക്കും. കൈക്കൂലി കേസിൽ ലോകായുക്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് രണ്ടിനാണ് വിരുപാക്ഷയുടെ ക്രസന്റ് റോഡിലെ ഓഫീസിൽ 40 ലക്ഷം രൂപയുടെ…
Read Moreസഹ വനിതാ താരത്തിന്റെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി, പരാതിയുമായി യുവതി
ബെംഗളൂരു: സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ബെംഗളൂരു കേന്ദ്രത്തിൽ കുളിക്കുന്നതിനിടെ സഹ വനിതാ കായികതാരം തന്റെ നഗ്‌നചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായി യുവതിയുടെ പരാതി. പഞ്ചാബ് സ്വദേശിനിയായ താരമാണ് ജ്ഞാനഭാരതി പോലീസിൽ വനിതാ വോളിബോൾ താരത്തിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പരിശീലനത്തിനുശേഷം കുളിക്കുന്നതിനിടെ വോളിബോൾ താരം മൊബൈൽ ദൃശ്യങ്ങളെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മൊബൈൽ വാങ്ങി പരിശോധിക്കാൻ ശ്രമിക്കുമ്പോൾ വോളിബോൾ താരം ഫോൺ നിലത്തെറിഞ്ഞ് തകർക്കുകയായിരുന്നു. അധികൃതരെ വിവരമറിയിച്ചെങ്കിലും ചിത്രം പകർത്തിയത് ഇവർ നിഷേധിച്ചു. പുറത്തുനിന്നുള്ള…
Read Moreപശുക്കടത്ത് ആരോപിച്ച് കച്ചവടക്കാരനെ കൊലപ്പെടുത്തി
ബെംഗളൂരു: കന്നുകാലി കച്ചവടക്കാരനെ പശുക്കടത്ത് ആരോപിച്ച് കൊലപ്പെടുത്തി. ഇന്നലെയാണ് സംഭവമുണ്ടായത്. ഇദ്രീസ് പാഷയെന്നയാളാണ് കൊല്ലപ്പെട്ടത്. പുനീത് കാരേഹളിയെന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പുനീതും കൂട്ടാളികളും പാഷയോട് രണ്ട് ലക്ഷം രൂപ ചോദിച്ചിരുന്നു. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. പാഷയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധവുമുണ്ടായി. പാഷയുടെ മൃതദേഹവുമായി കുടുംബാംഗങ്ങള്‍ തെരുവില്‍ പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം ഏറ്റെടുക്കാന്‍ ഇവര്‍ തയാറായത്. രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് പുനീത് പാഷയെ നിരന്തരമായി…
Read Moreഅപ്പീലിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്
ന്യൂഡൽഹി: നാല് കോടി രൂപ പിഴ ചുമത്താനുള്ള എ.ഐ.എഫ്.എഫ് അച്ചടക്ക സമിതിയുടെ തീരുമാനത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് അപ്പീല്‍ നല്‍കിയേക്കും. ക്ലബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അപ്പീല്‍ നല്‍കുമെന്നാണ് ടീമിലെ ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നു. അപ്പീലില്‍ എന്ത് തീരുമാനം വരുമെന്നാണ് ആദ്യം നോക്കുന്നത്. അതിനനുസരിച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത നീക്കം. മത്സരം ഉപേക്ഷിച്ചതിന് ബ്ലാസ്റ്റേഴ്സിന് ആരാധകരില്‍ നിന്ന് വലിയ പിന്തുണയുണ്ട്. ഐഎസ്‌എല്ലിലെ ഏറ്റവും വലിയ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. പരസ്യമായി ക്ഷമാപണം നടത്താനും എ.ഐ.എഫ്.എഎഫ് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം പിഴത്തുക നാല്…
Read Moreഅടിച്ച് ഓഫ് ആയി കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർ, യാത്ര തുടർന്നത് 6 മണിക്കൂറുകൾക്ക് ശേഷം
ബെംഗളൂരു: മദ്യലഹരിയില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡ്രൈവര്‍. ബസ് ഓടിക്കുന്നതിനിടെ കണ്ടക്ടറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത് വന്‍ ദുരന്തം. കാസര്‍കോട് ഡിപ്പോയിലെ കാഞ്ഞങ്ങാട്-ബെംഗളൂരു സ്വിഫ്റ്റ് സൂപ്പര്‍ ബസിലെ ഡ്രൈവറാണ് 40-ഓളം യാത്രക്കാരുമായി പോകവേ മദ്യലഹരിയില്‍ കണ്ണുകാണാതായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി പത്ത് മണിയ്‌ക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ബസ് 100 കിലോമീറ്റര്‍ ബെഗളൂരു-മൈസൂരു എക്‌സ്പ്രസേ വേയിലൂടെ യാത്ര ചെയ്തു. ബസ് ഡിവൈഡറില്‍ കയറി മറിയുന്നതുപോലെ തോന്നി യാത്രക്കാരില്‍ ചിലര്‍ ഇടയ്‌ക്ക് ഡ്രൈവറുടെ സീറ്റില്‍ ചെന്നുനോക്കി. പിന്നാലെ കണ്ടക്ടറെത്തിയപ്പോള്‍ കണ്ണുകാണുന്നില്ലെന്ന് ഡ്രൈവര്‍…
Read More