എസ്ഡിപിഐ 100 സീറ്റിൽ മത്സരിക്കും

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങി എസ്.ഡി.പി.ഐ. പാര്‍ട്ടി കര്‍ണാടക ജനറല്‍ സെക്രട്ടറിയും തെരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജുമായ അഫ്‌സാര്‍ കുഡ്‌ലികരെയാണ് പ്രഖ്യാപനം നടത്തിയത്. 19 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ സാന്നിധ്യമാണ് എസ്.ഡി.പി.ഐ. ഏറെ കോളിളക്കം സൃഷ്ടിച്ച ഹിജാബ് കേസടക്കം മുസ്‌ലിം വിഷയങ്ങളില്‍ സജീവമായി ഇടപെട്ട പാര്‍ട്ടി കൂടിയാണ്. അതുകൊണ്ടു തന്നെ എസ്.ഡി.പി.ഐ സജീവമായി മത്സരരംഗത്തെത്തുന്നത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസിനും ജെ.ഡി.എസിനും വലിയ തിരിച്ചടിയാകും. ഇതോടൊപ്പം അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ…

Read More

പ്രണയം നിരസിച്ച വിദ്യാർത്ഥിയെ വടിവാൾ കൊണ്ട് വെട്ടിയ യുവാവ് അറസ്റ്റിൽ 

ചെന്നൈ: പ്രണയം നിരസിച്ച 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ വടിവാളുകൊണ്ട് വെട്ടി യുവാവ്. സെക്കരപ്പെട്ടി ഗ്രാമത്തിലാണ് സംഭവം. പ്രതിയായ സോളയപ്പനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. സ്‌കൂളില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ പ്രതി സോളയപ്പന്‍ കുട്ടിയെ തടയുകയായിരുന്നു. ഉടന്‍ തന്നെ കൈയ്യില്‍ കരുതിയിരുന്ന വടിവാളുകൊണ്ട് മുഖത്ത് വെട്ടുകയും ചെയ്തു. രക്തം വാര്‍ന്ന കുട്ടിയെ പ്രദേശത്തുണ്ടായിരുന്നവര്‍ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിനിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് സോളയപ്പന്‍ ആക്രമിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Read More

ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം താഴെയിറക്കി 

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് വാരാണസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ചൊവ്വാഴ്ച രാവിലെ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് തെലങ്കാനയിലെ ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. 137 യാത്രക്കാരുമായി പോയ വിമാനം (6E897) സാങ്കേതിക തകരാര്‍ മൂലം രാവിലെ 6:15 ന് അടിയന്തര ലാന്‍ഡിംഗ് നടത്തിയത് . എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.

Read More

കറൻസി നോട്ടെറിഞ്ഞ സംഭവത്തിൽ ശിവകുമാറിനെതിരെ കേസ്

ബെംഗളൂരു:മണ്ഡ്യയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിഞ്ഞതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ കേസ്. സംഭവത്തില്‍ ഡികെ ശിവകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതിയുമായി എത്തിയിരുന്നു. പിന്നാലെ കേസെടുക്കാന്‍ പ്രാദേശിക കോടതി നിര്‍ദ്ദേശം നല്‍കി. ഇതോടെ മണ്ഡ്യ റൂറല്‍ സ്റ്റേഷനില്‍ കേസെടുക്കുകയായിരുന്നു. മാര്‍ച്ച്‌ 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ബേവിനഹള്ളിക്ക് സമീപം നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ബസിനു മുകളില്‍ നിന്ന് ശിവകുമാര്‍ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിയുന്ന വീഡിയോ വൈറലായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രജാധ്വനി യാത്ര നടത്തുകയായിരുന്നു ശിവകുമാര്‍. റാലിയില്‍…

Read More

സർക്കാർ ആശുപത്രിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം

ബെംഗളൂരു: ശിവമോഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ പ്രസവ വാര്‍ഡിന് സമീപം നായ്ക്കള്‍ വലിച്ചിഴച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് കുട്ടിയെ കടുച്ചെടുത്ത് നായ പ്രസവ വാര്‍ഡിന് സമീപത്തോടെ ഓടുന്നത് സെക്യൂരിറ്റി ഗാര്‍ഡുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. നായയില്‍നിന്നും കുഞ്ഞിനെ ഇവര്‍ രക്ഷപ്പെടുത്തിയെങ്കിലും കുട്ടി മരിച്ച നിലയിലായിരുന്നു. നായയുടെ കടിയേറ്റാണോ, അതോ അതിന് മുമ്പേ കുട്ടിയെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

ട്രെയിനിലെ തീവയ്പ്പ്, അക്രമിയുടെ രേഖചിത്രം പോലീസ് പുറത്തു വിട്ടു

കോഴിക്കോട് : ആലപ്പുഴ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിൽ സഹയാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ അക്രമിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. സംഭവത്തിൻ്റെ ദൃക്‌സാക്ഷികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ തെളിവാണ് പോലീസ് രേഖാചിത്രം പുറത്തുവിട്ടത്. ഇയാൾക്കായി വ്യാപക തെരച്ചിലിലാണ് പോലീസ് സംഘങ്ങൾ. സംഭവത്തിൽ ഫോറൻസിക് പരിശോധനകളടക്കം പൂർത്തിയായെന്നും പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽ കാന്ത് അറിയിച്ചു. എത്രയും വേഗം പ്രതിയെ പിടികൂടുമെന്നും ഡിജിപി അറിയിച്ചു. പിഞ്ച് കുഞ്ഞ് അടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ – കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിൽ ഉണ്ടായ ആക്രമണത്തിൽ…

Read More

ചെന്നൈ കലാക്ഷേത്രയിലെ പീഡനം, മലയാളി അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: കലാക്ഷേത്രയിലെ രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ ലൈംഗികാരോപണത്തിൽ മലയാളി അധ്യാപകൻ അറസ്റ്റിൽ. നൃത്ത അധ്യാപകനായ ഹരിപത്മൻ ആണ്. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഇദ്ദേഹം.  കോളേജിലെ ഉന്നത വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ലൈംഗിക പീഡനം, സ്ത്രീകളുടെ അഭിമാനത്തിന് ഭംഗം വരുത്തുന്ന രീതിയിൽ ഇടപെടൽ, ജോലി സ്ഥലത്തെ ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ ഹരിപത്മനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.  പൂർവ വിദ്യാർത്ഥിനിയുടെ പരാതി പ്രകാരം മാർച്ച് 31 നാണ് അധ്യാപകനെതിരെ അഡയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചെന്നൈ നോർത്തിൽ നിന്ന് അധ്യാപകൻ…

Read More

ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട് പോയതിന് ഖേദം പ്രകടിപ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച്‌ മൂന്നിന് ബെംഗളൂരു എഫ്‌സിയുമായി നടന്ന നോക്കൗട്ട് മത്സരത്തില്‍ ഉണ്ടായ സംഭവങ്ങള്‍ക്ക് ആത്മാര്‍ഥമായ ഖേദം പ്രകടിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. മത്സരത്തിനിടെ മൈതാനം വിട്ട തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. നമ്മുടെ വലിയ ഫുട്‌ബോള്‍ പാരമ്പര്യത്തെയും സൗഹൃദത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ആവര്‍ത്തിക്കുന്നു. കൂടാതെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കുന്നു, ബ്ലാസ്റ്റേഴ്‌സ് വാര്‍ത്താക്കുറിപ്പിലൂടെ…

Read More

കോടികളുടെ കുഴൽപണവും അരിയും സാരിയും പിടികൂടി 

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഒഴുകുന്നത് കോടികള്‍ എന്ന് റിപ്പോർട്ട്‌. ശിവമോഗ ജില്ലയില്‍ വിവിധയിടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ കണക്കില്‍ പെടാത്ത പണവും കോടികള്‍ വിലവരുന്ന അരിയും സാരിയും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കണക്കില്‍ പെടാത്ത 1.40 കോടി രൂപയുടെ കുഴല്‍പ്പണവുമാണ് പോലീസ് പിടികൂടിയത്. തുംഗ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹരകെരെയ്‌ക്ക് സമീപമുള്ള ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്. എടിഎമ്മുകളിലേക്ക് പണം കൊണ്ടുപോകാന്‍ ഉപയോഗിച്ച മഹീന്ദ്ര ബൊലേറോ വാഹനത്തില്‍ നിന്നാണ് പണം കണ്ടെത്തിയതെന്നും തുടര്‍ന്ന് പണം പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക്…

Read More

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു, പ്രതിയെ പിടികൂടിയത് കർണാടകയിൽ നിന്ന്

ബെംഗളൂരു: വര്‍ക്കല അയിരൂരില്‍ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി താന്നിമൂട് വീട്ടില്‍ സുനില്‍ കുമാര്‍ പിടിയിലായി. ഫെബ്രുവരി എട്ടാംതീയതിയായിരുന്നു സംഭവം. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് 32കാരിയെ സുനില്‍കുമാ‌ര്‍ പീഡിപ്പിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കി തിരിച്ചെത്തിയ യുവതിയുടെ സഹോദരിയാണ് സുനില്‍കുമാര്‍ പീഡിപ്പിക്കുന്നത് കാണുന്നത്. സഹോദരി ബഹളം വച്ചതോടെ സുനില്‍കുമാര്‍ ഓടി രക്ഷപ്പെട്ടു, മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം, കായലില്‍ മണലൂറ്റ് ജോലിക്കാരനായ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍…

Read More
Click Here to Follow Us