ബെംഗളൂരു : കൃഷിക്കാരെയും മിഡില്‍ ക്ലാസ്സിനേയും തലോടിയ ബജറ്റ് ആണ് പിയുഷ് ഗോയല്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചത് എന്നാണ് പൊതുവേ ഉള്ള വിലയിരുത്തല്‍,ഒരു പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് അവതരിപ്പിക്കാവുന്ന ഏറ്റവും നല്ല ബജറ്റ്.കര്‍ഷകരുടെ പോക്കെറ്റിലേക്ക് വര്‍ഷത്തില്‍ 6000 രൂപ ഇട്ടു കൊടുക്കും എന്ന് ഉള്ള പ്രഖ്യാപനം ഇതുവരെ ആരും ചെയ്യാത്ത ധീരമായ നടപടി ആയിരുന്നു.
മധ്യവര്‍ഗത്തെ സന്തോഷിപ്പിച്ചത് ,വരുമാന നികുതി നല്‍കേണ്ടവരുടെ വരുമാന പരിധി 2.5 ലക്ഷത്തില്‍ നിന്നും 5 ലക്ഷമായി ഉയര്‍ത്തി.അത് പ്രകാരം വാര്‍ഷിക വരുമാനം 6.5 ലക്ഷം രൂപ ലഭിക്കുന്ന ആള്‍ക്ക് 1.5 ലക്ഷം രൂപ 80 സി പ്രകാരം നിക്ഷേപിക്കുകയോ (EPF,PPF,ELSS etc) ചെലവു കാണിക്കുകയോ (ഭവന വായ്പ മുതല്‍ തിരിച്ചടവ് ) ചെയ്‌താല്‍ ആ വ്യക്തിക്ക് വരുമാന നികുതി നല്‍കേണ്ടതില്ല.
ഇനി ഇതിലും മുകളില്‍ ആണ് നിങ്ങളുടെ വരുമാനമെങ്കിലോ ? മന്ത്രി ഇന്ന് സഭയില്‍ പറഞ്ഞത് പ്രകാരം മറ്റു നികുതി പരിധികള്‍ മാറ്റമില്ലാതെ തുടരും അതിനര്‍ത്ഥം 6.5 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പഴയ നികുതി സ്ലാബുകള്‍ തന്നെ നിലനില്‍ക്കും അതിങ്ങനെ.
അതേസമയം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ,(നികുതി കണക്കാക്കുന്നതിന് മുന്‍പ് വരുമാനത്തില്‍ കുറവ് വരുത്തുന്ന സംഖ്യ) 40000 ല്‍ 50000 ആക്കി മാറ്റി എന്നത് എല്ലാ വിഭാഗം വരുമാനക്കാര്‍ക്കും ആശ്വാസമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.