തിരുവനന്തപുരം:പെണ്‍കുട്ടികള്‍ കുറഞ്ഞുവരുന്ന സംസ്ഥാനത്ത് കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കാന്‍ നിര്‍ദേശം. രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 6,000 രൂപ നല്‍കുന്നതാണ് പദ്ധതി. ഇത് നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന ശിശുവികസന ഡയറക്ടറുടെ കാര്യാലയം ഉത്തരവിറക്കി. 11 സംസ്ഥാനങ്ങളിലാണ് പെണ്‍കുട്ടികളുടെ ജനന നിരക്കില്‍ ഇടിവുണ്ടായിരിക്കുന്നത്. രാജ്യത്തെ പെണ്‍കുട്ടികളുടെ ജനനം കുറയുന്നത് പരിഹരിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതിയാണ് കേരളം നടപ്പിലാക്കാന്‍ പോകുന്നത്. കേരളത്തില്‍ 2015-16 വര്‍ഷത്തെ സര്‍വ്വേയില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 1047 പെണ്‍കുട്ടികള്‍ എന്നായിരുന്നു. പുതിയ സര്‍വ്വേ പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 951…
Read MoreTag: Latestnews
തിരഞ്ഞെടുപ്പ് ചിഹ്നം കൈ എങ്കിലും മുറിയിലെ ചുമരിൽ മോദിയും അമിത് ഷായും
ബെംഗളൂരു:മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റ തിരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തിയായെങ്കിലും ചിന്തയിൽ താമര വാട മലരായി തുടരുന്നതായി സൂചന നൽകുകയാണ് അദ്ദേഹത്തിന്റെ ഓഫീസ് ചുമരുകൾ. ഓഫീസ് മുറിയിൽ ചില്ലിട്ട് തൂക്കിയ പടം പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും തമ്മിലുണ്ടായിരുന്ന അടുപ്പത്തിന്റെ അടയാളം. ഇടതുഭാഗം ചുമരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം കുടുംബം. മാധ്യമപ്രവർത്തകർക്കും ഹുബ്ബള്ളി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുന്നവർക്കും കൗതുകമാണ് ഈ ഓഫീസ്. ‘പെട്ടെന്നുള്ള പാർട്ടി മാറ്റത്തിനൊപ്പം പഴയ നേതാക്കളെ പറിച്ചെറിയുന്നത് അത്ര നന്നല്ല. എനിക്ക് അങ്ങിനെ ചെയ്യാൻ കഴിയില്ല’, ഗൗരവം സ്ഥായിഭാവമായ മുഖത്ത്…
Read Moreനടൻ ശരത് ബാബു ജീവിച്ചിരിപ്പുണ്ടെന്നും വീണ്ടെടുക്കലിന്റെ പാതയിൽ ആണെന്നും കുടുംബം, അനുശോചന ട്വീറ്റുകൾ പിൻവലിച്ച് താരങ്ങൾ
ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന നടൻ ശരത് ബാബു ജീവിച്ചിരിക്കുന്നു, സുഖം പ്രാപിക്കാനുള്ള പാതയിലാണെന്ന് കുടുംബം. ഇന്നലെ താരം അന്തരിച്ചു എന്നുള്ള വാർത്തയായിരുന്നു പുറത്ത് വന്നിരുന്നത്. നടൻ അന്തരിച്ചുവെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ, നടന്റെ കുടുംബാംഗങ്ങളിൽ ഒരാൾ– ശരത് ബാബുവിന്റെ സഹോദരി, ഒരു പിആർ പ്രസ്താവനയിൽ ഇത് നിഷേധിച്ചു. കിംവദന്തികളിൽ വിശ്വസിക്കരുതെന്ന് അവർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച്, നടൻ അൽപ്പം സുഖം പ്രാപിച്ചതായും പിന്നീട് മറ്റൊരു വാർഡിലേക്ക് മാറിയതായും അവർ കൂട്ടിച്ചേർത്തു. പൂർണ്ണമായി സുഖം പ്രാപിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന…
Read Moreനടൻ മനോബാലയുടെ സംസ്കാരം ഇന്ന്
ചെന്നൈ: പ്രമുഖ നടനും സംവിധായകനുമായ മനോബാലയുടെ സംസ്കാരം ഇന്ന്. വല്‍സരവാക്കം വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍. ഇന്നലെ മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, എം എ സുബ്രഹ്‌മണ്യം,നടന്മാരായ വിജയ്, ആര്യ, സിദ്ധാര്‍ത്ഥ് തുടങ്ങി നിരവധി പ്രമുഖര്‍ മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കരള്‍ രോഗ ബാധയെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മനോബാല മരിച്ചത്. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ 40 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. തമിഴ്, മലയാളം, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളിലായി ഇരുനൂറില്‍ അധികം ചിത്രങ്ങളില്‍ മനോബാല അഭിനയിച്ചു. പ്രശസ്ത സംവിധായകന്‍…
Read Moreവ്യവസായ മേഖലയിലെ മികവിന് സംസ്ഥാനത്തിന് രണ്ടാം സ്ഥാനം
ബെംഗളൂരു: വ്യവസായ രംഗത്തെ മികവിന് സംസ്ഥാനത്തിന് രണ്ടാം സ്ഥാനം. വ്യവസായ മേഖലയിൽ നൂതന ആശയങ്ങൾ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ആണ് കർണാടകയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. നാഷനൽ മാനുഫാക്ചറിങ് ഇന്നോവേഷൻ സർവേയിൽ 39.10 ശതമാനമാണ് കർണാടകയുടെ വിഹിതം. ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് തെലുങ്കാനയാണ്. 46.18 ശതമാനമാണ് വിഹിതം.
Read Moreപ്രസംഗത്തിനിടെ ‘ജയ് ബജ്റംഗ് ബലി’ വിളിച്ച് പ്രധാനമന്ത്രി
ബെംഗളൂരു:തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ “ജയ് ബജ്‌രംഗ് ബലി (ജയ് ഹനുമാന്‍)’ വിളിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ മൂന്നിടങ്ങളില്‍ നടത്തിയ പ്രസംഗത്തിന്‍റെ തുടക്കത്തിലും ഒടുക്കത്തിലും പ്രധാനമന്ത്രി ബജ്‌റംഗ് ബലി വിളിച്ചു. ദക്ഷിണ കന്നഡയിലെ മുള്‍ക്കി, ഉത്തര കന്നഡയിലെ അങ്കോള, ബെളഗാവിയിലെ ബെയ്ല്‍ഹൊംഗല്‍ എന്നിവിടങ്ങളിലാണു മോദി ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് ജയ് ബജ്റംഗ് ബലി വിളിച്ചത്. അധികാരത്തിലെത്തിയാല്‍ തീവ്ര വലതുപക്ഷ സംഘടനയായ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിനുള്ള മറുപടിയാണു മോദിയുടെ ബജ്‌രംഗ് ബലി വിളിയെന്നു കരുതപ്പെടുന്നു. ബജ്‌രംഗ്ദള്‍ ഉള്‍പ്പെടെ, സമൂഹത്തില്‍…
Read Moreപ്രധാനമന്ത്രിയ്ക്കെതിരായ പരാമർശം, ഖാർഗെയുടെ മകന് നോട്ടീസ്
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയാങ്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മോദിക്കെതിരായ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനം കൂടിയാണെന്നും വിശദീകരണം നല്‍കണമെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നുണ്ട്. ഒന്നിനും കൊള്ളാത്ത മകന്‍ എന്ന പരാമര്‍ശമാണ് പ്രിയാങ്ക് മോദിക്കെതിരെ നടത്തിയത്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഈ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുല്‍ബര്‍ഗയില്‍ വന്നപ്പോള്‍ ബഞ്ചാര ജനതയോട് എന്താണ് പറഞ്ഞതെന്ന് ഓര്‍ക്കുന്നുണ്ട്. ഭയക്കേണ്ടില്ല, ബഞ്ചാരകളുടെ പുത്രനാണ് ദില്ലിയില്‍ ഇരിക്കുന്നതെന്നായിരുന്നു. എന്നാല്‍ ഒന്നിനും കൊള്ളാത്ത ഒരു…
Read Moreനടൻ ശരത് ബാബു അന്തരിച്ചു
ഹൈദരാബാദ്: നടൻ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളിൽ അണുബാധയുണ്ടായതിനാൽ ദിവസങ്ങളായി വെന്റിലേറ്ററിൽ കഴിയുകയായിരുന്നു അദ്ദേഹം. അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രിൽ 20നാണ് ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സെരു സത്യം ബാബു ദീക്ഷിതുലു എന്ന ശരത് ബാബു തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയിൽ പേര് നേടിയിരുന്നു . തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
Read Moreസ്കൂൾ കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി, ആരാകണമെന്ന ചോദ്യത്തിന് അപ്രതീക്ഷിത മറുപടി നൽകി വിദ്യാർത്ഥി
ബെംഗളൂരു: സ്‌കൂൾ കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കൽബുർഗിലെത്തിയപ്പോഴായിരുന്നു അദ്ദേഹം കുട്ടികളുമായി അൽപനേരം ചെലവഴിച്ചത്. തുടർന്ന് കുട്ടികളോട് ചോദ്യങ്ങളും അദ്ദേഹം ചോദിച്ചു. ഈ കൂട്ടത്തിലെ പന്ത്രണ്ടുവയസുകാരന്റെ മറുപടി രസകരമായിരുന്നു. പഠിച്ച് എന്താകണമെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് താങ്കളുടെ സുരക്ഷാ ഉദ്യോഗസ്ഥനാകണം എന്നായിരുന്നു പന്ത്രണ്ടുക്കാരന്റെ മറുപടി. ചോദ്യത്തിന് മറുപടിയായി ഡോക്ടറാവണമെന്നും പോലീസാവണമെന്നും മറ്റ് കുട്ടികൾ മറുപടി പറഞ്ഞു. ആർക്കും പ്രധാനമന്ത്രിയാകണ്ടേ എന്ന് അദ്ദേഹം ചോദിച്ചു. താങ്കളെ പോലെയാകണമെന്നും കുട്ടികൾ പറഞ്ഞു. കുട്ടികളുമായി സംവദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു.
Read Moreഷൂട്ടിങ്ങിനിടെ നടൻ വിക്രമിന് ഗുരുതര പരിക്ക്, സർജറി ഉടൻ
ചെന്നൈ: പാ രഞ്ജിത്തിന്റെ ‘തങ്കലാൻ’ ചിത്രീകരണത്തിനിടെ നടൻ വിക്രമിന് ഗുരുതര പരിക്ക്. ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ വിക്രമിന്റെ വാരിയെല്ലൊടിഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. ഡോക്ടർമാർ സർജറി നിർദ്ദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിക്രം ‘തങ്കലാൻ’ ചിത്രീകരണത്തിൽ നിന്ന് ഇടവേളയെടുക്കും. ‘പൊന്നിയൻ സെൽവൻ 2’ പ്രമോഷൻ പൂർത്തിയായി കഴിഞ്ഞ ദിവസമാണ് വിക്രം ‘തങ്കലാൻ’ സംഘത്തിനൊപ്പം ചേർന്നത്. ഷൂട്ടിന് മുൻപുളള റിഹേഴ്‌സലിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത്. ഒരു മാസത്തോളം താരത്തിന് സിനിമാ രംഗത്ത് നിന്ന് ഇടവേള എടുക്കേണ്ടി വന്നേക്കും. ഇതോടെ തങ്കലാൻ ചിത്രീകരണവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
Read More