ബെംഗളൂരു: കഴിഞ്ഞ എട്ട് വർഷമായി ബെംഗളൂരുവിൽ നിന്നും കേൾക്കാത്ത ചോദ്യം 2 ദിവസത്തെ സന്ദർശനത്തിനിടെ കേരളത്തിൽ നിന്നും കേൾക്കേണ്ടി വന്നു, വൈറൽ ആയി യുവതിയുടെ കുറിപ്പ്.മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ആവശ്യത്തിനും അനാവശ്യത്തിനും എത്തി നോക്കുന്ന ഒരു കൂട്ടം ആളുകളെ കുറിച്ചായിരുന്നു ആ കുറിപ്പ്. യുവതിയുടെ കുറിപ്പിലേക്ക്… ‘എട്ട് വര്‍ഷമായി ബംഗളൂരുവില്‍ താമസിച്ചിട്ട് നേരിടാത്ത ചോദ്യങ്ങള്‍ വെറും രണ്ട് ദിവസം കൊണ്ട് ഇങ്ങ് കേരളത്തില്‍ എന്റെ മാതാപിതാക്കളുടെ കൂടെ താമസിച്ചപ്പോള്‍ ഞാന്‍ നേരിട്ടു. ‘നിന്റെ ഭര്‍ത്താവ് എവിടെ?, അദ്ദേഹം എപ്പോഴാണ് വരുന്നത്? നിങ്ങളുടെ ഭര്‍ത്താവ് എന്ത്…
Read MoreTag: Latestnews
ശീതളപാനീയവുമായി എത്തിയ ട്രക്ക് കൊള്ളയടിച്ചു
ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര മന്ത്രി അമിത് ഷാ നടത്തിയ റോഡ് ഷോയ്ക്കിടെ ശീതളപാനീയവുമായി എത്തിയ ട്രക്ക് ബി.ജെ.പി പ്രവർത്തകർ നടുറോഡിൽ കൊള്ളയടിച്ചു. 35000 രൂപ വിലമതിക്കുന്ന വെള്ളക്കുപ്പികളും ശീതളപാനീയങ്ങളും ഐസ്ക്രീം പെട്ടികളും റാലിക്കെത്തിയ ബി.ജെ.പി പ്രവർത്തകർ വണ്ടി വളഞ്ഞ് അടിച്ചുമാറ്റുകയായിരുന്നു. സാധനങ്ങൾ കൊള്ളയടിക്കരുതെന്ന് കരഞ്ഞ് കൊണ്ട് ആൾക്കൂട്ടത്തോട് ഡ്രൈവർ സമീർ അഭ്യർത്ഥിച്ചെങ്കിലും ഇത് ചെവിക്കൊള്ളാതെ വെള്ളക്കുപ്പികൾ കൈക്കലാക്കുകയായിരുന്നു. കൂടിനിന്നവരിൽ ചിലർ ചിത്രീകരിച്ച വിഡിയോയിൽ ഈ രംഗങ്ങൾ കാണാം. സംഭവം മാധ്യമങ്ങളിൽ വൈറലായതോടെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ തങ്ങളുടെ അണികളിൽ നിന്ന് 20,000 രൂപ…
Read Moreട്രാൻസ്‌ജെൻഡർ യുവതിക്ക് നേരെ ആക്രമണം, പണം കവർന്നതായി പരാതി
ബംഗളൂരു: മംഗളൂരുവിൽ ട്രാൻസ്ജെൻഡർ യുവതിയെ ആക്രമിച്ച് പണം കവർന്നതായി പരാതി. ശാന്തിയെയാണ് നാല് യുവാക്കൾ ചേർന്ന് ആക്രമിച്ചത്. നഗരത്തിലെ ഉർവ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തെറി വിളിക്കുകയും കല്ലുകളും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ച് ഇടിക്കുകയും ചെയ്ത ശേഷം ബാഗിലുണ്ടായിരുന്ന 6000 രൂപ കവർന്നതായി പരാതിയിൽ പറയുന്നു. അതുവഴി കാർ വരുന്നത് കണ്ട് അക്രമികൾ ഓടിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ട്രാൻസ്ജെൻഡർ യുവതി ഐശ്വര്യയാണ് ശാന്തിയെ ആശുപത്രിയിൽ എത്തിച്ചത്.
Read Moreക്വാറന്റൈനിൽ കഴിയുന്ന 23 മലയാളികളിൽ 20 പേർ ഇന്ന് കേരളത്തിൽ എത്തി
ബെംഗളൂരു: സുഡാനിൽ നിന്നും എത്തി ബെംഗളൂരുവിൽ ക്വാറന്റൈനിൽ കഴിയുന്ന 23 മലയാളികളിൽ 20 പേർ ഇന്ന് വൈകീട്ടുള്ള വിമാനത്തിൽ കേരളത്തിലേക്ക്.(കൊച്ചി-10, തിരുവനന്തപുരം-ഏഴ്, കോഴിക്കോട് -മൂന്ന്) എന്നിങ്ങനെയാണ് എത്തുന്നത്. ബാക്കിയുള്ള മൂന്നിൽ 2പേർ നാളെ എത്തും.ഒരാൾ ബെംഗളൂരു മലയാളിയാണ്. ഇവരുടെ വിമാന ടിക്കറ്റും മറ്റ് യാത്രാ സൗകര്യങ്ങളും ഒരുക്കും. ബെംഗളൂരു എൻ.ആർ.കെ ഓഫീസർ റീസയുടെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിച്ചത്.
Read Moreപ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്
ബെംഗളൂരു: തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പത്രിക പുറത്തിറക്കിയത്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ്സ് സംസ്ഥാന ഘടകം പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍, മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പരമേശ്വരാജി, മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബെഗളൂരുവിൽ വെച്ചാണ് പത്രിക പ്രകാശനം ചെയ്തത്. ബജ്റംഗദളിനെ നിരോധിക്കുമെന്ന് വാഗ്ധാനം. സംവരണ പരിധി ഉയർത്തുമെന്ന് കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. 50% സംവരണ പരിധി 70% ആക്കി ഉയർത്തും. മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കും. ലിംഗായത്ത്, വൊക്കലിഗ…
Read Moreബിപിഎൽ കുടുംബത്തിനു ദിവസവും അരലിറ്റർ നന്ദിനി പാൽ സൗജന്യം
ബെംഗളൂരു: 15 ഇന വാഗ്ദാനങ്ങളുമായി ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക . ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന ഉറപ്പ്. ചിലവ് കുറഞ്ഞ ഭക്ഷണ ശാലകൾ അടൽ ആഹാര കേന്ദ്ര എന്ന പേരിൽ ആരംഭിക്കും. എല്ലാ ബിപിഐ വീടുകൾക്കും ദിവസവും അരവ്യാപാര നന്ദിനി പാൽ സൗജന്യമായി നൽകും. പോഷണ എന്ന പേരിൽ മാസം തോറും 5 കിലോ ധാന്യവും സൗജന്യം. സ്‌കൂളുകൾക്കും കോളേജുകൾക്കും തൊഴിൽ രഹിതരായ യുവാക്കളുടെ മാനവ വിഭവ ശേഷി വികസനത്തിനും അക്ഷര പദ്ധതി നടപ്പാക്കും. ആരോഗ്യ പദ്ധതിയിലൂടെ എല്ലാ വാർഡുകളിലും നമ്മ…
Read Moreകേരളത്തിൽ നിന്നും 22 സ്പെഷ്യൽ ബസ് സർവീസ്
ബെംഗളൂരു: കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്നവർക്കായി 22 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. തിങ്കളാഴ്ച കണ്ണൂർ- മൂന്ന്, എറണാകുളം- അഞ്ച്, കോട്ടയം- ഒന്ന്, കോഴിക്കോട് – മുമ്പ്, പാലക്കാട്- നാല് , തൃശൂർ- അഞ്ച്, മൂന്നാർ- ഒന്ന് എന്നിങ്ങനെയാണ് സർവിസ് പ്രഖ്യാപിച്ചത്. സർവിസുകൾ: കണ്ണൂർ- ബെംഗളൂരു (രാത്രി 9.14, 9.28, 8.05), എറണാകുളം – ബെംഗളൂരു (രാത്രി 8.04, 8.28, 8.36, 8.39, 8.48), കോഴിക്കോട് – ബംഗളൂരു (രാത്രി 9.19, 9.22, 8.51), പാലക്കാട് – 4.2, ബംഗളൂരു. , 9.33,…
Read Moreസിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമം, കേസിൽ കുടുങ്ങി മുൻ ഡിവൈഎസ്പി
കാസർകോട് : സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ ഡിവൈഎസ്പിയും നടനുമായ മധുസൂദനന്റെ ചോദ്യം ചെയ്യൽ തുടരുന്നു. ഇന്നലെ മധുസൂദനനെതിരെ കാസർകോട് ബേക്കൽ പോലീസ് കേസെടുത്തു. കാസർകോട് പെരിയയിലെ ഹോം സ്റ്റെയിൽ വെച്ചാണ് സംഭവം നടന്നതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. ഹോം സ്റ്റെയിൽ താമസിപ്പിച്ച് ബിയർ കുടിക്കാൻ പ്രേരിപ്പിച്ചുവെന്നും തന്റെ മുറിയിൽ കിടക്കണമെന്ന് മധുസൂദനൻ ആവശ്യപ്പെട്ടതായും യുവതി ബേക്കൽ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Read Moreക്രൈ പിഎം പ്രചാരണവുമായി കോൺഗ്രസ്
ബെംഗളൂരു: പ്രിയങ്ക ഗാന്ധി സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ ഏറെ ആവേശത്തിലാണ്. നരേന്ദ്ര മോദിയും അമിത് ഷായും യോഗിയും ഹിമന്ദ് ബിശ്വ ശർമയും ജെപി നദ്ദയുമടങ്ങുന്ന വമ്പൻ നേതാക്കളെ ബിജെപിയും കളത്തിലിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പ്രചാരണത്തിനിടെ തന്നെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദി കരയുകയാണ് എന്ന് പ്രിയങ്ക പരിഹസിച്ചു. ബിജെപി നേതാക്കൾ നിരന്തരം പരിഹസിച്ചിട്ടും പ്രവർത്തന മണ്ഡലത്തിൽ നിന്ന് പിന്മാറാത്ത തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ കണ്ട് പഠിക്കണമെന്നും പ്രിയങ്ക പറഞ്ഞു. ഇതിന് പിന്നാലെയാണ് ക്രൈ പിഎം -പെസിഎം പ്രചാരണവുമായി കോൺഗ്രസ്…
Read Moreപ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വാഹനത്തിന് നേരെ പ്രവർത്തക ഫോൺ എറിഞ്ഞു
ബെംഗളൂരു:തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മെെസൂരുവില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ പ്രവർത്തക ഫോണ്‍ എറിഞ്ഞു. മോദിയുള്ള വാഹനത്തിലേക്കാണ് ആള്‍ക്കുട്ടത്തിനിടയില്‍ നിന്ന് ഒരു മൊബെെല്‍ ഫോണ്‍ എറിഞ്ഞത്. ജനക്കൂട്ടത്തിന് നേരെ കെെവീശി കാണിക്കുന്നതിനിടെ മോദിയുടെ തൊട്ടുമുന്‍പില്‍ മൊബെെല്‍ ഫോണ്‍ വന്നു വിഴുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയെ കണ്ട ആവേശത്തില്‍ പൂക്കള്‍ക്കൊപ്പം ഫോണും എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബി ജെ പി പ്രവര്‍ത്തകയാണ് പൂക്കള്‍ക്കൊപ്പം ഫോണ്‍ എറിഞ്ഞത്. സത്യാവസ്ഥ അറിഞ്ഞതോടെ എസ് പി ജി ഫോൺ അവര്‍ക്ക്…
Read More