നടൻ ശരത് ബാബു ജീവിച്ചിരിപ്പുണ്ടെന്നും വീണ്ടെടുക്കലിന്റെ പാതയിൽ ആണെന്നും കുടുംബം, അനുശോചന ട്വീറ്റുകൾ പിൻവലിച്ച് താരങ്ങൾ

ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന നടൻ ശരത് ബാബു ജീവിച്ചിരിക്കുന്നു, സുഖം പ്രാപിക്കാനുള്ള പാതയിലാണെന്ന് കുടുംബം. ഇന്നലെ താരം അന്തരിച്ചു എന്നുള്ള വാർത്തയായിരുന്നു പുറത്ത് വന്നിരുന്നത്.

നടൻ അന്തരിച്ചുവെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ, നടന്റെ കുടുംബാംഗങ്ങളിൽ ഒരാൾ– ശരത് ബാബുവിന്റെ സഹോദരി, ഒരു പിആർ പ്രസ്താവനയിൽ ഇത് നിഷേധിച്ചു. കിംവദന്തികളിൽ വിശ്വസിക്കരുതെന്ന് അവർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച്, നടൻ അൽപ്പം സുഖം പ്രാപിച്ചതായും പിന്നീട് മറ്റൊരു വാർഡിലേക്ക് മാറിയതായും അവർ കൂട്ടിച്ചേർത്തു. പൂർണ്ണമായി സുഖം പ്രാപിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്നും അവർ പ്രതീക്ഷിക്കുന്നു.

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

ഇതേ തുടർന്ന് അനുശോചനം അറിയിച്ച് രംഗത്ത് എത്തിയ കമൽ ഹാസൻ ഉൾപ്പെടെയുള്ള താരങ്ങൾ അനുശോചന ട്വീറ്റ് പിൻവലിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts