ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട്‌ ചെയ്ത ദിനം;ഏറ്റവും കൂടുതല്‍ രോഗികളും ഇന്ന് തന്നെ;കര്‍ണാടകയില്‍ കോവിഡ് രോഗത്തിന്റെ സംഹാര താണ്ഡവം തുടരുന്നു;കൂടുതല്‍ വിവരങ്ങള്‍…

ബെം​ഗളുരു : സംസ്ഥാനത്ത് കോവിഡ് ന്റെ സംഹാര താണ്ഡവം തുടരുന്നു,കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ചു മരിച്ചത് 54 പേര്‍.

ഇതില്‍ 24 പേര്‍ ബെം​ഗളുരു നഗര ജില്ലയില്‍ നിന്നാണ്, ധാര്‍വാട് 7,മൈസുരു 2,തുമക്കുരു 2 ,ചിക്കബലാപുര 2,ബെല്ലാരി 4,ചിക്കമഗലുരു 1,റായിചൂരു 2,രാമനഗര 2,വിജയപുര 2,ദക്ഷിണ കന്നഡ 1,എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ള മരണകണക്കുകള്‍.

ആകെ കോവിഡ് മരണം 470 ആയി.

ഇത് ഒരു ദിവസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണസംഖ്യയാണ്‌.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

ഇന്ന് മാത്രം സംസ്ഥാനത്ത് 2062 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതും റെക്കോര്‍ഡ്‌ ആണ്,ആദ്യമായാണ് 2000ല്‍ അധികം പേര്‍ക്ക് ഒരൊറ്റ ദിവസം കോവിഡ് സ്ഥിരീകരിക്കുന്നത്.

ബെം​ഗളുരു നഗര ജില്ലയില്‍ ഇന്ന് 1148 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു,ദക്ഷിണ കന്നഡ 183,ധാര്‍ വാട് 89,കലബുരഗി 66,ബെല്ലാരി 59,മൈസുരു 59,ബെം​ഗളുരു ഗ്രാമ ജില്ല 37,രാമനഗര 34,ചിക്ക ബലാപുര 32,ഉഡുപ്പി 31,ഹവേരി 31,ബീദര്‍ 29,ബെളഗവി 27,ഹാസന 26,ബാഗല്‍ കോട്ടെ 24,തുമക്കുരു 24,ചിക്കമഗലുരു 23,മാണ്ട്യ 20,ഉത്തര കന്നഡ 19,ദാവനഗരെ 18,റായിചൂരു 17 ,ശിവമോഗ്ഗ 17,കോലാര 16,യാദഗിരി 11,കൊപ്പല 11,ഗദഗ് 5,വിജയപുര 4,ചിത്ര ദുര്‍ഗ 2 എന്നിങ്ങനെ യാണ് ജില്ല തിരിച്ചുള്ള പുതിയ രോഗികളുടെ എണ്ണം.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

778 പേര്‍ ഇന്ന് രോഗ മുക്തി നേടി,അകെ ആശുപത്രി വിട്ടവരുടെ എണ്ണം 11876 ആയി.

സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 28877 ആയി.

http://bangalorevartha.in/covid-19

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts