കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിച്ചു ; ഹൈക്കോടതി കേസെടുത്തു

ബെംഗളൂരു: കോവിഡ് ബാധിതർക് സംസ്ഥാനത്തിന്റെ തലസ്ഥാനത്തും മറ്റ്  ഇടങ്ങളിലും  ചികിത്സ നിഷേധിച്ച  സംഭവങ്ങളിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

അടുത്ത ദിവസങ്ങളിലായി ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ വന്നിരുന്നു. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് വൻതുക ഈടാക്കുന്നതും ചികിത്സയ്ക്ക് കിടക്കകൾ ഒഴിവില്ലാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന പൊതുതാൽപര്യ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി സ്വമേധയാ കേസെടുത്തത്. ചികിത്സ നൽകാത്തത് സംബന്ധിച്ച് അഡ്വക്കേറ്റ്‌സ് അസോസിയേഷൻ ഓഫ് ബെംഗളൂരു ഹൈക്കോടതിക്ക് കത്ത് നൽകിയിരുന്നു. അഡ്വ. പി. അനു ചെഗ്ഗപ്പയാണ് പൊതുതാത്‌പര്യ ഹർജി സമർപ്പിച്ചത്.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

കോവിഡ് രോഗികളോടുള്ള ബി ബി എം പി യുടെ സമീപനം പലപ്രശ്‌നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്നും ആശുപത്രികളിൽ അമിത തുക ഈടാക്കുന്നു എന്നുമുള്ള  പരാതിയുണ്ടെന്നും ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് നടരാജ് രംഗസ്വാമി എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് അറിയിച്ചു. ഇതിനാൽ ബി ബി എം പി യെയും സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാർ എന്നിവരെയും കക്ഷികളാക്കി സ്വമേധയാ കേസെടുക്കുന്ന നടപടികൾ സ്വീകരിക്കുകയാണെന്നും ഹൈക്കോടതി അറിയിച്ചു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts