കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 5598 ആയി;ഭൂരിഭാഗം ബി.ബി.എം.പി.വാർഡുകളിലും കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു: നഗരത്തിൽ  കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 5598 ആയി ഉയർന്നു.

ബൃഹത് ബെംഗളൂരു മഹാ നഗരപാലികയിലെ (ബി.ബി.എം.പി)198 വാർഡുകളിൽ 196 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചു.

ഇതിൽ പല വാർഡിലും ശരാശരി 50 രോഗികളുണ്ടെന്നാണ് കണക്ക്.

ജൂലായ് 14 വരെ കോവിഡ് 138 വാർഡുകളിലാണ് റിപ്പോർട്ട് ചെയ്തത്.

  ബെംഗളൂരുവിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കാൻ 'നമ്മകസ'; ബെംഗളൂരുവിൽ തരംഗമായി മലയാളി യുവാവിന്റെ വെബ് ആപ്പ്

രണ്ട് ദിവസത്തിനുള്ളിൽ പുതുതായി 2146 കണ്ടെയ്ൻമെന്റ് സോണുകളാണുണ്ടായത്.

ബെംഗളൂരു സൗത്ത് മേഖലകളിലാണ് കൂടുതൽ രോഗികളുള്ളത്.

നഗരത്തിലെ 6371 സ്ഥലങ്ങൾ കോവിഡ് ബാധിത പ്രദേശങ്ങളാണ്.

25 ചേരിപ്രദേശങ്ങളും കോവിഡ് തീവ്രബാധിത പ്രദേശങ്ങളാണ്.

വെസ്റ്റ്, ഈസ്റ്റ് മേഖലകളാണ് കൂടുതൽ രോഗികളുള്ള മറ്റ് സ്ഥലങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിലിണ്ടർ ക്ഷാമത്തെ തോൽപ്പിക്കാൻ ബെംഗളൂരു കളത്തിലിറക്കുന്നു കിടിലൻ ഐഡിയ; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us