കോവിഡ് നിരക്കിൽ വൻ വർധന; ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം കുറവ്; കരുതലോടെ സർക്കാർ

ബെം​ഗളുരു; കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഒരുക്കിയ കോവിഡ് കെയർ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സുമാരും ഇല്ലാത്തത് പ്രതിസന്ധിക്കിടയാക്കുന്നുവെന്ന് പരാതി.

ഇത്തരത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കോവിഡ് കെയർ കേന്ദ്രങ്ങളിലായി 30,000 ബെഡ്ഡുകൾ ഒരുക്കിവരികയാണ് സർക്കാർ. ഇത്രയും ബെഡ്ഡുകൾക്കായി 1,800 ഡോക്ടർമാരെയും 3,600 നഴ്‌സുമാരെയും ആവശ്യമായുണ്ട്. ഒരു ഷിഫ്റ്റിൽ 100 രോഗികൾക്ക് ഒരു ഡോക്ടറും 50 പേർക്ക് ഒരു നഴ്‌സും എന്ന രീതിയിലാണ് സർക്കാർ ജീവനക്കാരെ കണക്കാക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത്രയും ഡോക്ടർമാരും നഴ്‌സുമാരും ലഭ്യമല്ല.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

ഡോക്ടർമാർ, നഴ്‌സുമാർ, വിവരശേഖരണത്തിനുള്ള ജീവനക്കാർ എന്നിങ്ങനെ 813 പേരെയാണ് അടിയന്തരമായി നിയമിച്ചത്.

ജനറൽ നഴ്‌സിങ് പൂർത്തിയാക്കിയ 25,000 നഴ്‌സുമാരുണ്ടെന്നാണ് സർക്കാർ കണക്ക്. ആയുർവേദ, യൂനാനി, സിദ്ദ, ഹോമിയോ, യോഗ, ഡെന്റൽ, മെഡിക്കൽ തുടങ്ങിയ കോഴ്‌സുകളിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ 3,231 വിദ്യാർഥികളും ഉണ്ട്. ഇവരെയും കോവിഡ് കെയർ കേന്ദ്രങ്ങളിലേക്ക് ഉപയോഗിക്കാനാണ് തീരുമാനം..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts