ഓൺ ലൈൻ പരീക്ഷകൾ നടത്തി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി.

ബെംഗളൂരു: ബെംഗളൂരുവിലെ ക്രൈസ്റ്റ് കല്പിത സർവകലാശാല ഓണ്ലൈൻ പരീക്ഷ നടത്തി.

സംസ്ഥാന സർക്കാർ ഇന്റർമീഡിയറ്റ് സെമെസ്റ്ററിലെ പരീക്ഷകൾ റദ്ദ് ചെയ്യുവാനുള്ള നിർദേശം ക്രൈസ്റ്റ് കല്പിത സർവകലാശാലക്ക് നൽകിയിരുന്നു എങ്കിലും ബുധനാഴ്ചയിലെ പരീക്ഷകളുമായി സർവകലാശാല മുന്നോട്ട് പോവുകയായിരുന്നു.

സംസ്ഥാന സർക്കാറിൽ നിന്നും നിർദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും. സോഷ്യൽ മീഡിയയിൽ മാത്രമാണ് പ്രസ്തുത നിർദേശം കണ്ടത് എന്നും ക്രൈസ്റ്റ് കല്പിത സർവകലാശാലയുടെ വൈസ് ചാൻസലർ ഫാദർ എബ്രഹാം വി എം പറഞ്ഞു.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

96.3 ശതമാനം പേരാണ് ബുധനാഴ്ചയിലെ ഓൺലൈൻ പരീക്ഷ എഴുതിയത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. അവസാന പരീക്ഷ ജൂലൈ 25 നാണു.

ജൂലൈ 13 നാണു ഇന്റർമീഡിയറ്റ് സെമെസ്റ്ററിലെ പരീക്ഷകൾ റദ്ദ് ചെയ്യുവാൻ നിർദേശിച്ചുകൊണ്ടുള്ള കത്ത് ക്രൈസ്റ്റ് കല്പിത സർവ്വകലാശാലക്കും ഹുബ്ളിയിലെ കെ എൽ ഇ ടെക്നോളജീസ് സർവ്വകലാശാലക്കും അയച്ചത്.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

ഇന്റർമീഡിയറ്റ് സെമെസ്റ്ററിലെ പരീക്ഷകൾ റദ്ദ് ചെയ്തതായി കെ എൽ ഇ ടെക്നോളജീസ് സർവ്വകലാശാല അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
[masterslider id="10"]

Related posts