ബി.​ജെ.​പി ഓ​ഫി​സി​ൽ പ്ര​വ​ർ​ത്ത​ക​യു​മൊത്തുള്ള അ​ശ്ലീ​ല​ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം; ജില്ല പ്രസിഡന്റിനെ പുറത്താക്കി

ഉത്തർപ്രദേശ് : ബി.​ജെ.​പി ഓ​ഫി​സി​ൽ ​വെ​ച്ച് പ്ര​വ​ർ​ത്ത​കയ്ക്ക് ഒപ്പമുള്ള അ​ശ്ലീ​ല വീഡിയോ ​ദൃശ്യങ്ങൾ സ​മൂ​ഹമാ​ധ്യമങ്ങളിൽ ​ വൈ​റ​ലാ​യ​തി​തിന് പിന്നാലെ ഗോ​ണ്ട ജി​ല്ല പ്ര​സി​ഡ​ന്റ് അ​മ​ർ കി​ഷോ​ർ ക​ശ്യ​പി​നെ പു​റ​ത്താ​ക്കി പാർട്ടി. ഏ​പ്രി​ൽ 12നാണ് സംഭവം. വിഷയത്തിൽ ആരോപണ വിധേയനായ വ്യക്തി നൽകിയ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ക​ടു​ത്ത അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​യ​തി​നാ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റി​ന്റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ബി.ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് നാ​രാ​യ​ൺ ശു​ക്ലയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഏ​പ്രി​ൽ 12ന് ​രാ​ത്രി 9.34ന് ​അ​മ​ർ കി​ഷോ​ർ ക​ശ്യ​പ് ബി.​ജെ.​പി ഓ​ഫി​സി​ൽ…

Read More

‘അനധികൃത കുടിയേറ്റവും, വിസ ദുരുപയോഗവും അനുവദിക്കില്ല’ ; ഇന്ത്യൻ വിദ്യാർത്ഥിയെ വിലങ്ങണിയിച്ച സംഭവത്തിൽ യുഎസ് എംബസി

ന്യൂഡൽഹി : അമേരിക്കയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ കൈകെട്ടിയിട്ട് നിലത്ത് കിടത്തിയ സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തത്തിൽ അമേരിക്ക സ്വീകരിച്ച നിലപാടിൽ മാറ്റമിലല്ലെന്നും നിയമം വ്യക്തമാക്കുന്ന നിലയ്ക്ക് ആർക്കും അമേരിക്കയിലേക്ക് വരാമെന്നും യുഎസ് എംബസി. അതെസമയം ഒരു തരത്തിലും നിയമവിരുദ്ധ കുടിയേറ്റവും, വിസയുടെ ദുരുപയോഗവും അനുവദിക്കില്ലെന്നും എംബസി കൂട്ടിച്ചേർത്തു. അമേരിക്കയിലെ വിമാനത്താവളത്തിൽ പൊലീസുകാർ ബലം പ്രയോഗിച്ച് ഇന്ത്യൻ‌ വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ന്യൂജേഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. രണ്ട് പൊലീസുകാർ കാൽമുട്ട് വിദ്യാർത്ഥിയുടെ…

Read More

റോബർട്ട് വാദ്രയ്ക്ക് വീണ്ടും ഇഡി സമൻസ്

ന്യൂഡൽഹി : വ്യവസായിയും, പ്രിയങ്ക ഗാന്ധി എംപിയുടെ ഭർത്താവുമായ റോബർട്ട് വാദ്രയ്ക്ക് ഈഡി സമൻസ്2008ലെ ഹരിയാന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ഈ കഴിഞ്ഞ ഏപ്രിലിൽ കേസുമായി ബന്ധപ്പെട്ട് വാദ്രയെ മൂന്ന് മണിക്കൂർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. 2008ൽ റോബർട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനി 7.5 കോടി രൂപയ്ക്ക് ഹരിയാനയിൽ ഭൂമി വാങ്ങി, 2012ൽ ഭൂമി 58 കോടിക്ക് ഡിഎൽഎഫിന് മറച്ചുവിറ്റു. ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നാണ് ഇഡി യുടെ…

Read More

കർണാടക സർക്കാർ തന്നെ ബലിയാടാക്കി; പരാതിയുമായി മുൻ ബെംഗളൂരു എസിപി

ബെംഗളൂരു: ബെംഗളൂരു സംഭവത്തിൽ സർക്കാർ തന്നെ ബലിയാടാക്കുന്നുവെന്ന് മുൻ എസിപി. സസ്പെൻഡ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് എസ്പിയുടെ പ്രതികരണം. അഡീഷനൽ പൊലീസ് കമീഷണർ (എ.സി.പി) വികാസ് കുമാറാണ് പ്രതികരണവുമായി രംഗത്ത് വന്നത്. അന്വേഷണം നടത്താനോ തന്‍റെ ഭാഗം കേൾക്കാനോ സർക്കാർ തയാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. ടിക്കറ്റോ പാസ്സോ ഇല്ലാതെ പരിപാടി സംഘടിപ്പിച്ച ആർ.സി.ബിയും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് പ്രശ്നത്തിന് കാരണക്കാർ . പരിപാടിക്ക് മുമ്പ് കൃത്യമായ മുന്നൊരുക്കം വേണം. അതിനുള്ള സമയം സംഘാടകർ നൽകിയില്ല. മുന്നറിയിപ്പ് അവഗണിച്ച് പരിപാടി…

Read More

മുഡ ഭൂമി അഴിമതിക്കേസ്: സിദ്ധരാമയ്യയുടെ 100 കോടി മൂല്യം വരുന്ന 92 വസ്തുക്കള്‍ കണ്ടുകെട്ടി ഇ ഡി

ബെംഗളൂരു : മുഡ ഭൂമി അഴിമതി കേസിൽ 100 കോടി രൂപ മൂല്യം വരുന്ന 92 വസ്തുക്കള്‍ കണ്ടുകെട്ടി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. മുന്നേ കേസുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേസ്റ്റുകാരും ഇടനിലക്കാരും ഉള്‍പ്പെടെയുള്ളവരുടെ മുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളും ഇഡി കണ്ട് കെട്ടിയിരുന്നു. അനധികൃതമായി മൈസൂരു നഗര വികസന അതോറിറ്റിയുടെ കീഴിലുള്ള ഭൂമി സിദ്ധരാമയ്യയും കുടുംബവും കൈക്കലാക്കി എന്നാണ് പരാതി. ലോകായുക്ത പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ഇഡിയുടെ അന്വേഷണത്തില്‍ വ്യാപക സാമ്പത്തിക ക്രമക്കേടാണ് കണ്ടെത്തിയത്.…

Read More

ബെംഗളൂരു ദുരന്തം: കോൺഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി സിദ്ധരാമയ്യ

ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രിയും, ഉപമുഖ്യമന്ത്രിയും കോൺഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക യോഗവും ചേർന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെ, രാഹുൽ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്ത. രണ്ദീപ് സിങ് സുർജെവലെയും, കെ.സി വേണുഗോപാലും യോഗത്തിനെത്തി. ബെംഗുളരു വിഷയം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുന്നതിനിടെ അത് പ്രതിരോധിക്കാനുള്ള വഴികളും യോഗത്തിൽ ചർച്ചയായി. ഇതിന് പുറമെ മന്ത്രിസഭ പുനസംഘടനയിലും ചർച്ചയുണ്ടായതായാണ് സൂചന. എംഎൽസി മാരുടെ നിയമത്തിനുള്ള ലിസ്റ്റ് ആയെങ്കിലും തർക്കം മൂലം ഇതു ഗവർണർക്ക് അയക്കാൻ…

Read More

ബംഗളൂരു ദുരന്തത്തിന്റെ ഇരകൾക്ക് ബിജെപി എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകും

ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് ബി.ജെ.പി എം.എൽ.എമാർ ഒരു മാസത്തെ ശമ്പളം നൽകും. വിഷയത്തിൽ സർക്കാർ നിരുത്തരപാദ സമീപനമാണ് തുടരുന്നതെന്നും ബി.ജെപി ആരോപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകണമെന്നും പാർട്ടി അവശ്യപ്പെട്ടു. എട്ട് കുട്ടികൾ മരണപ്പെട്ടതിന് ശേഷവും കോൺഗ്രസ് നേതാക്കൾ ട്രോഫിയുമായി ഫോട്ടോക്ക് പോസ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് അശോക് ആരോപിച്ചു. പോലീസ് പറഞ്ഞിട്ടും സർക്കറാണ് പരിപാടിക്ക് മുൻകൈ എടുത്തത്. ഉത്തരവാദിത്തത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞു മാറനാവിലെന്നും പാർട്ടി വ്യക്തമാക്കി.

Read More

ബെംഗളൂരു ദുരന്തം: ആർ.സി.ബി മാനേജർക്ക് ഇടക്കാല ആശ്വാസമില്ല

ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിൽ റോയൽ ചലഞ്ചേഴ്സ് മാർക്കറ്റിങ് മേധാവി നിഖിൽ സോസലെക്ക് ഇടക്കാല ആശ്വാസമില്ല. ജാമ്യ ഹരജിയിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഹരജിയിൽ മറുപടി സമർപ്പിക്കാൻ കർണാടക സർക്കാർ കൂടുതൽ സമയം അവശ്യപ്പെട്ടു. ബുധനാഴ്ചയായിരിക്കും കർണാടക മറുപടി നൽകുക ഇതിന് ശേഷം ഹരജി കോടതി പരിഗണിക്കും. നിഖിലിനെ ഉടൻ വിട്ടയക്കണമെന്നായിരുന്നു അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകരുടെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. ജൂൺ അഞ്ചിനാണ് കർണാടക പോലീസ് നിഖിലിനെ അറസ്റ്റ് ചെയ്തത്. സിദ്ധരാമയ്യയുടെ നിർദേശപ്രകാരമായിരുന്നു നടപടി.

Read More

ഡോക്ടറെ പരസ്യമായി ശകാരിച്ച സംഭവം; വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് മന്ത്രി

ഗോവ: ഗോവ മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ ഓഫീസറെ എല്ലാവരും നോക്കി നിൽക്കെ ശകാരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ്‌ ആരോഗ്യമന്ത്രി. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് താൻ അങ്ങനെ പെരുമാറിയതെന്നും ഡോക്ടർമാരുടെ സമൂഹത്തെ താൻ മാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അതെസമയം ഡോക്ടർക്ക് വേദന ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി വിശ്വജിത്ത് റാണെ കൂട്ടിച്ചേർത്തു. ഗോവ മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രോഗിയുടെ പരാതിയെ തുടർന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തുകയായിരുന്നു. ആശുപത്രിയിലെത്തിയ മന്ത്രി, ചീഫ് മെഡിക്കൽ ഓഫീസറെ പരസ്യമായി…

Read More

ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ ദുരന്തം; സ്ഥാനം രാ​ജി​വെ​ച്ച് ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ.സെ​ക്ര​ട്ട​റി​യും, ട്ര​ഷ​റ​റും

ബെംഗളൂരു : ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ൻ്റെ ഐ.​പി.​എ​ൽ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ 11 പേർ മരിച്ച സംഭവത്തിൽ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ. ​ശ​ങ്ക​റും, ട്ര​ഷ​റ​ർ ഇ.​എ​സ്. ജ​യ​റാ​മും സ്ഥാ​ന​ങ്ങ​ൾ രാ​ജി​വെ​ച്ചു. പൊതുജന പ്രതിഷേധത്തിനും, നി​യ​മ​പ​രി​ശോ​ധ​ന​യ്ക്കും ഇടയെയാണ് രാജി. തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ‘ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം’ ആ​ണെ​ന്ന് ഇ​രു​വ​രും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉണ്ടായ ദൗ​ർ​ഭാ​ഗ്യ​ക​ര​വു​മാ​യ സം​ഭ​വ​ങ്ങ​ളിൽ തങ്ങളുടെ പങ്ക് മനഃപൂർവമല്ലെന്നും എന്നാൽ ധാർമികത എന്നിരിക്കെ നിലവിലുള്ള ഉത്തരവാദിത്വങ്ങൾ രാജിവെക്കുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു ഇരുവരും.

Read More
Click Here to Follow Us