വായ്‌പ്പയെടുത്ത പണം ഭർത്താവ് തിരിച്ചടച്ചില്ല; ഭാര്യയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു, ദമ്പതികൾ അറസ്റ്റിൽ

ആന്ധ്രാപ്രദേശ് : ലോണെടുത്ത തുക ഭർത്താവ് തിരിച്ചടക്കാത്തതിനാൽ ഭാര്യയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് ദമ്പതികൾ. സംഭവത്തിന് പിന്നാലെ ദമ്പതികളെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ നാരായണപുരം ഗ്രാമത്തിലാണ് സംഭവം. തെലുങ്ക് ദേശം പാർട്ടി അംഗം എസ്. മണികപ്പയാണ് സിരിഷ എന്ന യുവതിയെ വീട്ടിൽ നിന്ന് കുട്ടികൾ നോക്കി നിൽക്കെ വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സിരിഷയുടെ ഭർത്താവ് ആർ.തിമ്മപ്പ രണ്ട് കൊല്ലം മുൻപ് മണികപ്പയിൽ നിന്ന് 80,000 രൂപ കടം വാങ്ങി. തുടക്കത്തിൽ കൃത്യമായി പ്രതിമാസ ഗഡുക്കളായി തിമ്മപ്പ…

Read More

ഇതര മതസ്ഥരെ ആ​ക്ര​മി​ക്കാ​ൻ ആ​ഹ്വാ​നം; ആ​ന​ന്ദ സ​ര​സ്വ​തി സ്വാ​മി​ക്കെ​തി​രെ കേ​സ്

ബെംഗളൂരു : ഇതര സമുദായങ്ങളിലുള്ളവർക്ക് നേരെ അ​ക്ര​മ​ണത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന വിദ്വേ​ഷ പ്ര​സം​ഗ വീ​ഡി​യോ,സ​ന്യാ​സി​ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് പൊലീസ്. സ​മ​ർ​ഥ ശ്രീ​ധ​രാ​ശ്ര​മ ട്ര​സ്റ്റി​ലെ ആ​ത്മാ​ന​ന്ദ സ​ര​സ്വ​തി സ്വാ​മി​ജി​ക്കെ​തി​രെ​യാ​ണ് ബം​ഗ​ളൂ​രു സു​ബ്ര​ഹ്മ​ണ്യ​പു​ര പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വി​വാ​ദ വീ​ഡി​യോ പുറത്ത് വന്നതിന് പിന്നാലെ ക​ർ​ണാ​ട​ക​യി​ലും പു​റ​ത്തും വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. “ഈ ​രാ​ജ്യ​ത്ത് സ​നാ​ത​ന ധ​ർ​മം മാ​ത്ര​മാ​ണ് യ​ഥാ​ർ​ഥ മ​തം. മ​റ്റെ​ല്ലാ ഗ്രൂ​പ്പു​ക​ളും വെ​റും ഗ്രൂ​പ്പു​ക​ളാ​ണ്. ആ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മു​സ്‌​ലിം​ക​ളെ​യും, ക്രി​സ്ത്യാ​നി​ക​ളെ​യും ഇ​ല്ലാ​താ​ക്ക​ണം.”​എ​ന്നാ​ണ് വീഡിയോയിൽ സ്വാമി ആ​ഹ്വാ​നം ചെയ്തിരിക്കുന്നത്.

Read More

സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പൂർണ പരിഹാരം ഉറപ്പ് നൽകി; യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച മലയാളി പൂ​ജാ​രി അ​റ​സ്റ്റി​ൽ

ബെംഗളൂരു : ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ യു​വ​തി​യെ നിരന്തരം ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് ബലാത്സംഗം ചെയ്യാൻ ശ്ര​മി​ച്ച സംഭവത്തിൽ കേ​ര​ള​ത്തി​ൽ​ നി​ന്നു​ള്ള പൂ​ജാ​രി​യെ അറസ്റ്റ് ചെയ്‌ത്‌ ക​ർ​ണാ​ട​ക പൊ​ലീ​സ്. കൂ​ട്ടു​പ്ര​തി​യാ​യ മ​റ്റൊ​രു പൂ​ജാ​രി ഒ​ളി​വി​ലാ​ണ്. തൃശൂർ പെ​രി​ങ്ങോ​ട്ടു​ക​ര ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പൂ​ജാ​രി​യാ​യി​രു​ന്ന അ​രു​ൺ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സുഹൃത്തും പൂ​ജാ​രിയുമായ ഉ​ണ്ണി ദാ​മോ​ദ​ര​നായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന യുവതിയോട് പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​യി പെ​രി​ങ്ങോ​ട്ടു​ക​ര​യി​ലെ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ ചിലർ ഉ​പ​ദേ​ശി​ച്ചു. ബെംഗളൂരുകാരിയായ യുവതി ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ ക​ണ്ട് അ​വി​ടെ പ്ര​ത്യേ​ക പൂജകൾ ന​ട​ത്തി​.…

Read More

എയർ ഇന്ത്യ എക്സ്പ്രെസ് വിമാനത്തിൽ എ.സിയില്ലാതെ യാത്രക്കാർക്ക് കഴിയേണ്ടി വന്നത് അഞ്ച് മണിക്കൂർ

ദുബൈ: എയർ ഇന്ത്യ എക്സ്പ്രെസ് വിമാനത്തിൽ എ.സിയില്ലാതെ യാത്രക്കാർക്ക് കഴിയേണ്ടി വന്നത് അഞ്ചു മണിക്കൂർ. കൊടും ചൂടിൽ ദുബൈ വിമാനത്താവളത്തിലാണ് യാത്രക്കാർക്ക് ദുരനുഭമുണ്ടായത്. സാങ്കേതിക തകരാർ മൂലം വിമാനം പുറപ്പെടാൻ വൈകിയതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. ദുബൈയിൽ നിന്ന് രാജസ്ഥാനിലേക്ക് യാത്ര ചെയ്യാൻ എത്തിയവരാണ് എയർ ഇന്ത്യ മൂലം വളഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. യാത്രക്കാർ പങ്കിട്ട ദൃശ്യങ്ങളിൽ, പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ വിയർക്കുന്നതും എസി ഇല്ലാതെ അസ്വസ്ഥതയോടെ ഇരിക്കുന്നതും കാണാമായിരുന്നു. ഒടുവിൽ 7.35 നു പുറപ്പെടേണ്ടിയിരുന്ന വിമാനം 12.45 ന് ആണ് യാത്ര…

Read More

പഹൽഗാമിൽ ഭീകരരിൽ നിന്ന് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ജീവൻനഷ്ടമായി; ‘ആദിൽ ഹുസൈനിൻ്റെ’ ഭാര്യ ഇനി സർക്കാർ ജോലിയിൽ

ശ്രീനഗർ: പഹൽഗാമിൽ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപെട്ട സയിദ് ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി. ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മ​നോജ് സിൻഹയാണ് ആദിലിൻ്റെ ഭാര്യക്ക് നിയമന ഉത്തരവ് നൽകിയത്. ഗവർണർ നേരിട്ട് വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. അനന്താനാഗിലെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിലാണ് അനിയമനം. ആദിലിൻ്റെ കുടുംബത്തിന് കശ്മീർ ഭരണകൂടം നേരത്തെ തന്നെ സാമ്പത്തികസഹായം ലഭ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ജോലിയിലേയ്ക്കുള്ള നിയമന ഉത്തരവ് നൽകിയത്. രക്തസാക്ഷി സയീദ് ആദിൽ ഹുസൈനിൻ്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് ഗവർണർ മടങ്ങിയത്. ആദിലിൻ്റെ രക്ത സാക്ഷിത്വത്തിൽ രാജ്യത്തിന്…

Read More

ക​ർ​ണാ​ട​ക മാ​ങ്ങ​യ്ക്ക് ആ​ന്ധ്ര​യി​ൽ വി​ല​ക്ക്; ദുരിതം പേറി ക​ർ​ഷ​ക​ർ

ബെംഗളൂരു : കർണാടക മാങ്ങയ്ക്ക് ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ വി​ല​ക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ദുരിതത്തിലായി കർഷകർ. മാ​ങ്ങ സീ​സ​ണി​ലെ തന്നെ വിലക്കിൽ വലിയ പ്രതിസന്ധിയിലാണ് നിരവധി കുടുംബങ്ങൾ. വി​ല​ക്ക് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ലി​നി ര​ജ​നീ​ഷ് ആ​ന്ധ്ര​പ്ര​ദേ​ശ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ച്ചു. ‘പെ​ട്ടെ​ന്നു​ള്ള​തും ഏ​ക​പ​ക്ഷീ​യ​വു​മാ​യ നി​യ​ന്ത്ര​ണം’ ക​ർ​ണാ​ട​ക​യി​ലെ മാ​മ്പ​ഴ ക​ർ​ഷ​ക​ർ​ക്ക്, പ്ര​ത്യേ​കി​ച്ച് അ​തി​ർ​ത്തി ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ക​ത്തി​ൽ വ്യകത്മാക്കി. കൂടുതൽ അ​ള​വി​ൽ തോ​താ​പു​രി മാ​ങ്ങ കൃ​ഷി ചെ​യ്യു​ന്ന​വ​ർ പ​ഴം ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തി​ന് പ്രധാനമായും ആശ്രയിച്ചിരുന്നത് ചി​റ്റൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള…

Read More

പിടിച്ചെടുത്ത ബൈക്ക് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവം; എ​സ്.​ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ബെംഗളൂരു : കൈക്കൂലി ആവശ്യപ്പെട്ട സംഭവം, വി​റ്റ​ൽ എ​സ്‌.​ഐ കൗ​ശി​ക് ബി​സി​യെ, ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ചൂ​താ​ട്ടം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് എ​സ്‌.​ഐ സ്ഥ​ലം റെ​യ്ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ചൂ​താ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സംഭവ സ്ഥലത്ത് നിന്ന് പൊ​ലീ​സ് ബൈ​ക്ക് പി​ടി​ച്ചെ​ടു​ത്തു. പി​ന്നീ​ട് എ​സ്‌.​ഐ ബൈ​ക്ക് ഉ​ട​മ​യെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യും, മൂ​ന്നാ​മ​തൊ​രാ​ൾ വ​ഴി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെയ്യുകായിരുന്നു. പരാതിക്കാർക്ക് മേൽ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നാലെ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​തു​വ​രെ എ​സ്‌.​പി ഉദ്യോഗസ്ഥനെ സ​ർ​വി​സി​ൽ​നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു.

Read More

തുറിച്ച് നോക്കിയെന്ന് സംശയം; കൊല്ലത്ത് യുവാവിന് നടുറോഡിൽ ക്രൂര മർദ്ദനം

കൊല്ലം : തുറിച്ച് നോക്കിയെന്ന തെറ്റിദ്ധാരണയെ തുടർന്ന് യുവാവിന് ക്രൂരമർദ്ദനം. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. എറണാകുളം സ്വദേശി ജൻസീറിനെയാണ് രണ്ടംഗ സംഘം മർദിച്ചത്. ജൻസീറിൻ്റെ മുഖത്തും നെഞ്ചത്തും സാരമായ രീതിയിൽ പരിക്കേറ്റു. കരുനാഗപ്പള്ളി എക്സലൻസി ബാറിന് മുന്നിൽ വെച്ചാണ് മർദിച്ചത്. സംഭവത്തിൽ മൈനാഗപ്പള്ളി സ്വദേശി അൽ അമീൻ, ഷാഫി എന്നിവരാണ് അറസ്റ്റിലായത്. അതെസമയം യുവാവിൻ്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ദുരന്തം വേദനിപ്പിക്കുകയും, ഞെട്ടിക്കുകയും ചെയ്യുന്നു; അഹമ്മദാബാദ് വിമാനാപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് : വിമാന ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം വേദനിപ്പിക്കുകയും, ഞെട്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി ബന്ധപ്പെടുന്നുണ്ടെന്നും, പരിക്കേറ്റവരെ വേഗത്തിൽ ആശുപത്രികളിൽ എത്തിക്കുവാനും, നല്ല ചികിത്സ ലഭ്യമാക്കുവാനും നിർദേശം നൽകിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷായുമായും, സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവുമായും സംസാരിച്ചു. അമിത് ഷാ അഹമ്മദാബാദിലേക്ക് തിരിച്ചതായാണ് റിപ്പോർട്ട് . അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായും അമിത് ഷാ ആശയവിനിമയം നടത്തിയാതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതെസമയം…

Read More

ഫോണുമായി കുരങ്ങൻ മരത്തിന് മുകളിൽ; ഉടമയുടെ രക്ഷയ്ക്കെത്തിയത് വാഴപ്പഴം

ബെംഗളൂരു : യുവതിയുടെ കൈയിലിരുന്ന ഫോൺ തട്ടിപ്പറിച്ച് കുരങ്ങൻ. ബെംഗളൂരുവിലെ ശിവമൊഗ്ഗ നഗരത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തട്ടിപ്പറിച്ച ഫോൺ മണിക്കൂറുകളോളം കൈവശം വെച്ച കുരങ്ങൻ യുവതിയെ ആശങ്കയിലാക്കി. ഫോൺ തിരിച്ച് നൽകാൻ മറ്റൊരു വഴിയും ഇല്ലെന്ന് കണ്ടതോടെ യുവതി കുരങ്ങന് വാഴപ്പഴം ഓഫർ ചെയ്‌തു. വാഴപ്പഴഴം കിട്ടിയ സന്തോഷത്തിൽ കുരങ്ങൻ ഫോൺ തിരിച്ചുനൽകി. മരത്തിലിരുന്ന് കുരങ്ങ് മനുഷ്യൻ്റെ ഫോൺ ഉപയോഗരീതികൾ അനുകരിച്ചത് കൗതുകക്കാഴ്ചയായി. നഞ്ചപ്പ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന യുവതി ഫോൺ തുറന്നിട്ട ജനാലക്കരികിൽ വെച്ചിരുന്നു. ഇത് കണ്ട കുരങ്ങൻ…

Read More
Click Here to Follow Us