ബെംഗളൂരു : കർണാടക സ്വദേശിയായ യുവതിയെ നിരന്തരം ബ്ലാക്ക് മെയിൽ ചെയ്‌ത് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കേരളത്തിൽ നിന്നുള്ള പൂജാരിയെ അറസ്റ്റ് ചെയ്‌ത് കർണാടക പൊലീസ്. കൂട്ടുപ്രതിയായ മറ്റൊരു പൂജാരി ഒളിവിലാണ്.
തൃശൂർ പെരിങ്ങോട്ടുകര ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്ന അരുൺ എന്നയാളാണ് അറസ്റ്റിലായത്.
സുഹൃത്തും പൂജാരിയുമായ ഉണ്ണി ദാമോദരനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന യുവതിയോട് പരിഹാരങ്ങൾക്കായി പെരിങ്ങോട്ടുകരയിലെ ക്ഷേത്രം സന്ദർശിക്കാൻ അവരുടെ സുഹൃത്തുക്കൾ ചിലർ ഉപദേശിച്ചു.
ബെംഗളൂരുകാരിയായ യുവതി ക്ഷേത്രത്തെക്കുറിച്ചുള്ള വീഡിയോ കണ്ട് അവിടെ പ്രത്യേക പൂജകൾ നടത്തി. പൂജയുടെ ഫലമായി തൻ്റെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് അവർ കരുതി.
പൂജാരിയും സുഹൃത്തുക്കളും വാട്സ്ആപ് വീഡിയോ കോളുകൾ ചെയ്‌ത് യുവതിയെ നിരന്തരം ബുദ്ധിമുട്ടുക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്‌തു. യുവതി ഇതിന് വഴങ്ങാതെ വന്നപ്പോൾ
കുടുംബത്തിന് നേരേ മന്ത്രവാദം നടത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഗ്നനായി യുവതിയുമായി വിഡിയോ കോൾ ചെയ്യാൻ പൂജാരി ആവശ്യപ്പെട്ടെങ്കിലും യുവതി ഇതിന് തയ്യറായില്ല.
കുടുംബത്തിനെതിരെയുള്ള മന്ത്രവാദ ഭീഷണിയിൽ ഭയന്ന യുവതി കേരളത്തിലെത്തി. ആരാധനയ്ക്ക് പിന്നാലെ പ്രതികൾ ഇരുവരും യുവതിയെ ബലമായി കാറിൽ കാട്ടിലേയ്ക്ക് കൊണ്ടുപോയി.
ആരാധനയുടെ ഭാഗമായുള്ള ആചാരമാണെന്ന് പറഞ്ഞ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. എന്നാൽ അതിന് തയ്യാറാവാതെ ഇവരിൽ നിന്നും യുവതി രക്ഷപ്പെട്ട് ബംഗളൂരുവിലേക്ക് മടങ്ങി. പിന്നാലെ വിവരം വീട്ടുകാരെ അറിയിക്കുകയും ബെല്ലന്ദൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്‌തു. അതെസമയം കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും, കൂട്ടുപ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.