സംസ്ഥാനത്ത് വീണ്ടും എടിഎം കവർച്ച: കോലാറിൽ എസ്ബിഐ എടിഎമ്മിൽ നിന്നും കവർന്നത് 27 ലക്ഷം രൂപ

ബെംഗളൂരു : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോലാറിലെ എടിഎമ്മിൽ നിന്ന് 27.62 ലക്ഷം രൂപ കവർന്നു. ഗുൽപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ എടിഎമ്മിലാണ് തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കവർച്ച നടന്നത്.

ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് കാഷ് ബോക്സ് തകർത്തത്. സുരക്ഷാ ജീവനക്കാർ ഇല്ലാത്ത എടിഎമ്മായിരുന്നെന്ന് പോലീസ് പറഞ്ഞു.

  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം

സിസിടിവി ക്യാമറ കറുത്ത ചായമൊഴിച്ച് പ്രവർത്തനരഹിതമാക്കിയ ശേഷമായിരുന്നു കവർച്ച.

എടിഎമ്മിലെ അലാറം സിസ്റ്റവും പ്രവർത്തിച്ചില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കോലാർ ജില്ലാ പോലീസ് മേധാവി ബി. നിഖിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts