ബെംഗളൂരു : കർണാടക സ്വദേശിയായ യുവതിയെ നിരന്തരം ബ്ലാക്ക് മെയിൽ ചെയ്ത് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കേരളത്തിൽ നിന്നുള്ള പൂജാരിയെ അറസ്റ്റ് ചെയ്ത് കർണാടക പൊലീസ്. കൂട്ടുപ്രതിയായ മറ്റൊരു പൂജാരി ഒളിവിലാണ്. തൃശൂർ പെരിങ്ങോട്ടുകര ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്ന അരുൺ എന്നയാളാണ് അറസ്റ്റിലായത്. സുഹൃത്തും പൂജാരിയുമായ ഉണ്ണി ദാമോദരനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന യുവതിയോട് പരിഹാരങ്ങൾക്കായി പെരിങ്ങോട്ടുകരയിലെ ക്ഷേത്രം സന്ദർശിക്കാൻ അവരുടെ സുഹൃത്തുക്കൾ ചിലർ ഉപദേശിച്ചു. ബെംഗളൂരുകാരിയായ യുവതി ക്ഷേത്രത്തെക്കുറിച്ചുള്ള വീഡിയോ കണ്ട് അവിടെ പ്രത്യേക പൂജകൾ നടത്തി.…
Read More