ഫോണുമായി കുരങ്ങൻ മരത്തിന് മുകളിൽ; ഉടമയുടെ രക്ഷയ്ക്കെത്തിയത് വാഴപ്പഴം

ബെംഗളൂരു : യുവതിയുടെ കൈയിലിരുന്ന ഫോൺ തട്ടിപ്പറിച്ച് കുരങ്ങൻ. ബെംഗളൂരുവിലെ ശിവമൊഗ്ഗ നഗരത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തട്ടിപ്പറിച്ച ഫോൺ മണിക്കൂറുകളോളം കൈവശം വെച്ച കുരങ്ങൻ യുവതിയെ ആശങ്കയിലാക്കി.

ഫോൺ തിരിച്ച് നൽകാൻ മറ്റൊരു വഴിയും ഇല്ലെന്ന് കണ്ടതോടെ യുവതി കുരങ്ങന് വാഴപ്പഴം ഓഫർ ചെയ്‌തു. വാഴപ്പഴഴം കിട്ടിയ സന്തോഷത്തിൽ കുരങ്ങൻ ഫോൺ തിരിച്ചുനൽകി. മരത്തിലിരുന്ന് കുരങ്ങ് മനുഷ്യൻ്റെ ഫോൺ ഉപയോഗരീതികൾ അനുകരിച്ചത് കൗതുകക്കാഴ്ചയായി.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

നഞ്ചപ്പ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന യുവതി ഫോൺ തുറന്നിട്ട ജനാലക്കരികിൽ വെച്ചിരുന്നു. ഇത് കണ്ട കുരങ്ങൻ അതെടുത്ത് അടുത്തുള്ള മരത്തിൽ കയറിപ്പോയി.

ഫോൺ മാറോട്‌ ചേർത്ത് പിടിച്ചും, സ്‌ക്രീനിലേക്ക് നോക്കിയും, കോളിന് മറുപടി നൽകുന്ന ഭാവത്തിൽ ചെവിയോട് ചേർത്തും ഫോൺ ഉപയോഗം മനസിലാക്കാൻ ശ്രമിച്ചു.

ഇതിനിടെ പരിസരത്തായി ആളുകൾ തടിച്ചുകൂടി. വാഴപ്പഴം കിട്ടിയ സന്തോഷത്തിൽ കുരങ്ങ് ആശുപത്രിയുടെ മേൽക്കൂരയിലേയ്ക്ക് ഇറങ്ങി വന്നു.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

അതെസമയം പ്രദേശവാസികൾ പടക്കം പൊട്ടിച്ച് ഭയപ്പെടുത്താനും ശ്രമിച്ചു. ഒടുവിൽ കുരങ്ങൻ, ഫോൺ താഴേയ്‌ക്ക് എറിഞ്ഞ് വാഴപ്പഴവുമായി രക്ഷപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
[masterslider id="10"]

Related posts