സാമൂഹ്യക്ഷേമ വകുപ്പിലെ വനിതാ ജീവനക്കാരിയെ യുവാവ് കുത്തിക്കൊന്നു.

ബെംഗളൂരു: സാമൂഹ്യക്ഷേമ വകുപ്പിൽ ജോലി ചെയ്യുന്ന ഒരു വനിതാ ജീവനക്കാരി തന്നോട് സംസാരിക്കാൻ വിസമ്മതിച്ചതിൽ കുപിതനായ ഒരു യുവാവ് അവരെ കത്തികൊണ്ട് കുത്തിക്കൊന്നു.

ഇൻഡി പട്ടണത്തിലെ ടിപ്പു സുൽത്താൻ സർക്കിളിലാണ് സംഭവം . ഇൻഡി താലൂക്കിലെ കോട്നാൽ ഗ്രാമത്തിലെ രേണുക സയബന്ന കണ്ണോലി (30) ആണ് കൊല്ലപ്പെട്ട സ്ത്രീ.

ഇൻഡി താലൂക്കിലെ അഗരഖേഡ ഗ്രാമത്തിലെ സഞ്ജു ബനസോഡെയാണ് കൊലപാതകത്തിലെ പ്രതി.

  വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി

രേണുക സാമൂഹ്യക്ഷേമ വകുപ്പിൽ ക്ലാർക്കായി ജോലി ചെയ്യുകയായിരുന്നു. പതിവുപോലെ ബുധനാഴ്ച കോട്നാൽ ഗ്രാമത്തിൽ നിന്ന് ബസിൽ എത്തിയതായിരുന്നു രേണുക.

ആ സമയത്ത്, ബൈക്കിൽ എത്തിയ സഞ്ജു ബനസോഡെ കത്തികൊണ്ട് കുത്തി ആക്രമിക്കുകയും ചെയ്തു.

രക്തത്തിൽ കുളിച്ചു കിടന്ന രേണുകയ്ക്ക് ഇൻഡി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി, തുടർ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. ജില്ലാ ആശുപത്രിയിലെ ചികിത്സയിലിരിക്കെയാണ് രേണുക കണ്ണോലി മരിച്ചത്.

ഇൻഡി ടൗൺ പോലീസ് സ്റ്റേഷനിലെ പോലീസ് പ്രതി സഞ്ജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം തുടരുകയാണ്. ഇൻഡി ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എല്ലാ പുരുഷന്മാരും ഒരുപോലെയല്ല; അപരിചിതമായ ബെം​ഗളൂരു ന​ഗരത്തിൽ തുണയായി ബസ് കണ്ടക്ടറും റാപ്പിഡോ ഡ്രൈവറും; നന്ദി പറഞ്ഞ് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല; ശശി തരൂര്‍
[masterslider id="10"]

Related posts

Click Here to Follow Us