രാഹുല്‍ ഗാന്ധി വിജയപുരയില്‍ നടത്തിയ റോഡ് ഷോക്ക് വമ്പിച്ച സ്വീകരണം

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി വിജയപുരയില്‍ നടത്തിയ റോഡ് ഷോക്ക് വമ്പിച്ച സ്വീകരണം. രാഹുലിനെക്കാണാന്‍ പതിനായിരങ്ങള്‍ തടിച്ചുകൂടി. കര്‍ണാടക കോണ്‍ഗ്രസ് പ്രചാരണ സമിതി തലവന്‍ എം ബി പട്ടീലും മറ്റ് നിരവധി പാര്‍ട്ടി നേതാക്കളും രാഹുലിനെ അനുഗമിച്ചു.

ഛത്രപതി ശിവജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാഹുല്‍ ഗാന്ധി റോഡ് ഷോ ആരംഭിച്ചത്.പ്രത്യേകം രൂപകല്പന ചെയ്ത വാഹനത്തിലായിരുന്നു രാഹുലിന്റെ യാത്ര.കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയപുരയിലെത്തിയ രാഹുലിനെ ജനം ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.മോദി സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ അഴിമതി സര്‍ക്കാരെന്ന് രാഹുല്‍ പറഞ്ഞു.40 ശതമാനമാണ് സര്‍ക്കാരിന്റെ കമ്മീഷന്‍.ഇതുപയോ?ഗിച്ച് മുന്‍ സര്‍ക്കാരിലെ എംഎല്‍എമാരെ വാങ്ങിയെന്നും രാഹുല്‍ പറഞ്ഞു.

  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

ബിജെപി ആദ്യഘട്ട സ്ഥാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതിനെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് ജ?ഗദീഷ് ഷെട്ടറടക്കമുള്ള നേതാക്കള്‍ കോണ്‍?ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇത് വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍?ഗ്രസിന് വളരെയധികം ?ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടികള്‍ സൂചിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോ എൽപിജി പ്രതിസന്ധി: ദുരിതത്തിലായി ഓട്ടോ ഡ്രൈവർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചട്ടങ്ങൾ ലംഘിച്ച് റോഡ് ഷോ; ചെന്നൈ നഗരം ബ്ലോക്കിലായി; നടൻ വിജയ്ക്കും ടിവികെ നേതാക്കൾക്കുമെതിരെ ചെന്നൈയിൽ കേസുകളുടെ പെരുമഴ
[masterslider id="10"]

Related posts

Click Here to Follow Us