ശ്രുതി ലക്ഷ്മി ബിഗ് ബോസിൽ നിന്നും ക്വിറ്റ് ചെയ്യാൻ ഒരുങ്ങുന്നു?കാരണം തിരഞ്ഞ് പ്രേക്ഷകർ 

ബിഗ് ബോസ് താരം ശ്രുതി ലക്ഷ്മി ബിഗ് ബോസ് വീട്ടില്‍ നിന്നും ക്വിറ്റ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എവിക്ഷനോ ആരോഗ്യപ്രശ്‌നമോ ഒന്നുമല്ല. മറിച്ച് ഒരു സന്തോഷ വാര്‍ത്തയാണ് അതിന് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് താരങ്ങളില്‍ ഒരാള്‍ ഗര്‍ഭിണിയാണെന്നും അധികം വൈകാതെ ഈ താരം ഷോയില്‍ നിന്നും സ്വയം പിന്മാറിയേക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.

ശ്രുതിയും റനീഷയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിന്നും തുടങ്ങിയതാണ് സോഷ്യല്‍ മീഡിയയിലെ ഈ ചര്‍ച്ചകള്‍. അങ്ങനെയാണെങ്കില്‍ ചേച്ചി ക്വിറ്റ് ചെയ്യുമോ എന്നാണ് റെനീഷ ശ്രുതിയോട് ചോദിക്കുന്നത്. താന്‍ ക്വിറ്റ് ചെയ്യുമെന്ന് ശ്രുതി പറയുകയും ചെയ്യുന്നുണ്ട്. പിന്നീടാണ് ശ്രുതി ഗര്‍ഭിണിയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. താരങ്ങള്‍ക്കിടയില്‍ നടന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയുടെ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

തനിക്ക് കുട്ടികളെ ഭയങ്കര ഇഷ്ടമാണെന്ന് ശ്രുതി പറയുന്നുണ്ട്. പ്ലാനിംഗ് ഇല്ലായിരുന്നുവോ എന്ന് റെനീഷ ചോദിക്കുന്നുണ്ട്. പ്ലാനിംഗ് ഒക്കെ തന്നെയായിരുന്നു. പക്ഷെ ജീവിതത്തിലെ തിരക്കുകളും കാര്യങ്ങളുമായിരുന്നുവെന്നും കുട്ടിയുണ്ടാകുമ്പോള്‍ അതിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും ശ്രുതി പറയുന്നുണ്ട്. സെറ്റില്‍ ആകാനുള്ള സമയമാണ് എടുത്തത്. അങ്ങനെയെങ്കില്‍ താന്‍ ഷോയിൽ നിന്നും തീര്‍ച്ചയായും ക്വിറ്റ് ചെയ്യുമെന്നും ശ്രുതി പറയുന്നുണ്ട്.

പിന്നാലെ വീക്കിലി ടാസ്‌കിനിടെ ശ്രുതിയുടെ കാര്യത്തില്‍ വീട്ടിലെ മറ്റ് അംഗങ്ങളില്‍ ചിലര്‍ ശ്രുതിയോട് കാണിക്കുന്ന കരുതലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. ശ്രുതിയെ അധികം ബുദ്ധിമുട്ടിക്കണ്ടെന്നും റെസ്റ്റ് എടുത്തോളൂവെന്നും ശോഭയും മറ്റും പറയുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. രാവിലെ മുതല്‍ ശ്രുതിയ്ക്ക് ഛര്‍ദ്ദിയും മറ്റു പ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ മറ്റെന്തെങ്കിലും കാര്യം ആണോ ശ്രുതി പറഞ്ഞതെന്ന് ചിലർ അഭിപ്രായപ്പെടുന്നു

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

എന്നാൽ ഇത് സാമ്പത്തിച്ച് വ്യക്തമായ ഒരു പ്രതികരണം ശ്രുതി ലക്ഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts