ബെംഗളൂരു : കർണാടകയിലെ ഹിലിയാന ഗ്രാമത്തിലെ ഹൊസമുട്ടയിൽ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ്. രേഖയാണ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ അമിത മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് സഹികെട്ടാണ് കൊലപ്പെടുത്തിയതെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ ഭർത്താവ് കൊലാംബെ ഗ്രാമത്തിലെ ഗണേഷ് പൂജാരിയെ (42) പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് രേഖയുമായി ഗണേശ് പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്‌നത്തെ തുടർന്ന് പരാതി ലഭിക്കുകയും പൊലീസ് ഗണേശിനെ വിളിച്ചുവരുത്തി ബോണ്ടിൽ ഒപ്പിടാൻ നിർബന്ധിച്ചിരുന്നതായും അയൽവാസികൾ പറഞ്ഞു. ഫോൺ കൈയിൽ…
Read MoreTag: Latestnews
വിമാനം തകർക്കുമെന്ന് ഭീഷണി : യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കി പൊലീസ്
ബെംഗളൂരു : കെബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സംഘർഷം സൃഷ്ടിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഡോ. വ്യാസ് ഹിരാൽ മോഹൻഭായ് എന്ന യാത്രക്കാരിക്ക് നേരെയാണ് പൊലീസ് കേസെടുത്തത്. ചൊവ്വ 2.30 ന് ഉച്ചയ്ക്ക് സൂറത്തിലേയ്ക്ക് പുറപ്പെടേണ്ട ഐ. എക്സ് 2479 എന്ന വിമാനം യാത്ര ആരംഭിക്കുന്നതിന് തൊട്ട് മുന്നേയാണ് സംഭവം. യുവതി വിമാനത്തിന്റെ ആദ്യ നിരയിൽ ബാഗ് വെച്ച് പിറകിലെ സീറ്റിലേയ്ക്ക് പോയി. തന്റെ ബാഗ് അവിടെ നിന്നും ക്യാബിൻ ക്രൂ വിനോട് ആവശ്യപ്പെട്ടാൽ അദ്ദേഹം പറ്റില്ലെന്ന് പറഞ്ഞു.…
Read Moreവാൽപ്പാറയിൽ പുലി പിടിച്ച നാല് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി: പാതി ഭക്ഷിച്ച നിലയിൽ
കോയമ്പത്തൂർ : വാൽപ്പാറയിൽ മുറ്റത്ത് കളിക്കുന്നതിനിടെ പുലി പിടിച്ചു കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. നാല് വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് ലയത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തോട്ടം തൊഴിലാളികളായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ – മോണിക്ക ദേവി എന്നിവരുടെ മകൾ റൂസിനയാണ് കൊല്ലപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Moreഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ലയുമായുള്ള നാസയുടെ ആക്സിയം -4 ദൗത്യം ആറാം തവണയും മാറ്റിവെച്ചു
വാഷിങ്ടൺ: ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ലയുംഉൾപ്പെടുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) ആക്സിയം-4 ദൗത്യത്തിന്റെ വിക്ഷേപണം നാസ വീണ്ടും മാറ്റിവച്ചു. ജൂൺ 22 ഞായറാഴ്ച നടക്കാനിരുന്ന വിക്ഷേപണം ഇപ്പോൾ മാറ്റിവച്ചിരിക്കുകയാണ്, പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ജൂൺ 22 ഞായറാഴ്ച നടക്കുന്ന വിക്ഷേപണത്തിൽ നിന്ന് പിന്മാറാൻ നാസ തീരുമാനിച്ചു, വരും ദിവസങ്ങളിൽ പുതിയ വിക്ഷേപണ തീയതി നിശ്ചയിക്കും,” ആക്സിയം സ്പേസ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഇത് ആറാമത്തെ തവണയാണ് ദൗത്യം മാറ്റിവയ്ക്കുന്നത്. മെയ് 29 ന് വിക്ഷേപിക്കാൻ ആദ്യം തീരുമാനിച്ചിരുന്ന ഇത് ആദ്യം ജൂൺ…
Read Moreഇന്നും നിരവധി വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ; വിവരങ്ങളറിയാം
ന്യൂഡൽഹി: അറ്റകുറ്റപ്പണികൾ, മോശം കാലാവസ്ഥ, വ്യോമാതിർത്തി നിയന്ത്രണങ്ങൾ എന്നിവ കാരണം വെള്ളിയാഴ്ച നിരവധി എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ജൂൺ 21 നും ജൂലൈ 15 നും ഇടയിൽ ആഴ്ചയിൽ 38 അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശ റൂട്ടുകളിലെ സർവീസുകൾ നിർത്തിവയ്ക്കുമെന്നും എയർ ഇന്ത്യ പറഞ്ഞതിന് പിന്നാലെയാണിത് . യാത്രക്കാർക്ക് എത്രയും വേഗം അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്നതിനുള്ള ബദൽ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് റദ്ദാക്കൽ അല്ലെങ്കിൽ സൗജന്യ റീഷെഡ്യൂളിംഗ് എന്നിവയ്ക്ക് മുഴുവൻ തുകയും…
Read Moreബെംഗളൂരു സ്റ്റേഡിയം ദുരന്തം: ആൾക്കൂട്ട നിയന്ത്രണത്തിന് കർണാടകയുടെ പുതിയ ബിൽ തയ്യാറായി
ബെംഗളൂരു: ജൂൺ നാലിന് നടന്ന തിക്കിലും തിരക്കിലും 11 പേർ മരിച്ചതിനെത്തുടർന്ന്, സിദ്ധരാമയ്യ ഭരണകൂടം ജനക്കൂട്ട നിയന്ത്രണത്തിനായി പുതിയ നിയമം തയ്യാറാക്കി. ഇവന്റ് മാനേജർമാർക്ക് മൂന്ന് വർഷം വരെ തടവും പരമാവധി 5 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. കർണാടക ജനക്കൂട്ട നിയന്ത്രണ (പരിപാടികളിലും ബഹുജന സമ്മേളന വേദികളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കൽ) ബിൽ വ്യാഴാഴ്ച മന്ത്രിസഭയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് തീരുമാനിക്കുമെന്ന് നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച് കെ പാട്ടീൽ പറഞ്ഞു. ബിൽ അനുസരിച്ച്, പരിപാടിയുടെ…
Read Moreകേദാർനാഥ് ട്രെക്കിങ് റൂട്ടിൽ മണ്ണിടിഞ്ഞ് രണ്ട് മരണം, മൂന്ന് പേർക്ക് പരിക്ക്
ഉത്തരാഖണ്ഡ് : കേദാർനാഥ് ക്ഷേത്രത്തിലേയ്ക്കുള്ള ട്രെക്കിങ് റൂട്ടിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. മൂന്ന് പേർക്ക് പരിക്ക്. രാവിലെ 11.20 നാണ് മണ്ണിടിച്ചിലിൽ ഉണ്ടായത്. പൊലീസും, എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേർന്ന് മരിച്ചവരെയും, പരിക്കേറ്റവരെയും മലയിടുക്കിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. രുദ്രപ്രയാഗ് ജില്ലയിലെ ജംഗിൾഛട്ടി ഘട്ടിന് സമീപമുള്ള കുന്നിൻ ചരിവിൽ വെച്ച് തീർഥാടകരുടെയും പോർട്ടർ ഓപ്പറേറ്റർമാരുടെയും മുകളിലേക്ക് പാറകൾ വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് തന്നെ രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റുരണ്ട് പേരെ ഗൗരികുണ്ടിലെ ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മരിച്ചവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന്…
Read Moreഎട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ തല്ലിക്കൊന്ന് നാട്ടുകാർ
കൊൽക്കത്ത : എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. സംഭവത്തിൽ പത്രസയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലാലു പ്രസാദ് ലോഹർ എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ യുവാവ് ആളൊാഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. പിന്നാലെ കുഞ്ഞിനെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിൽ ശ്വാസം മുട്ടി മരിച്ച കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നത് ഗ്രാമവാസികളിൽ ചിലർ കണ്ടു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന്…
Read Moreകർണാടക സർക്കാർ നന്ദിനിയേക്കാളും അമുലിന് പ്രാധാന്യം നൽകുന്നു -പി.സി.മോഹനൻ
ബെംഗളൂരു : കർണാടക സർക്കാർ നന്ദിനിയേക്കാളും അമുലിന് പ്രാധാന്യം നൽകുകയാണെന്ന് ബി.ജെ.പി നേതാവ് പി.സി മോഹനൻ. പത്തോളം മെട്രോ സ്റ്റേഷനുകളിൽ നന്ദിക്ക് പകരം സർക്കാർ അമൂലിന് അനുമതി നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തിലെ പാലിന്റെ 20% അമുൽ ഉത്പാദിപ്പിക്കുകയും ഇന്ത്യയുടെ ദ്രാവക പാൽ വിപണിയുടെ 30% നിയന്ത്രിക്കുകയും ചെയ്യുന്ന വമ്പൻ സ്ഥാപനമാണ് അമുൽ. കർണാടകയിൽ അമുൽ ഐസ്ക്രീം ഉൾപ്പടെ വിറ്റിട്ടുണ്ടെങ്കിലും പാൽ വിൽപ്പനക്കായി എത്തുന്നത് ആദ്യമാണ്. ഐസ്ക്രീമുമായി എത്തിയപ്പോൾ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ, പാലും മറ്റ് ഉൽപന്നങ്ങളുമായി അമുൽ എത്തിയതോടെ വലിയ പ്രതിഷേധമുണ്ടായി.…
Read Moreരാജ്യത്ത് സെന്‍സസ് ഒരുക്കങ്ങൾ പൂർത്തിയായി; ജാതി തിരിച്ചുള്ള കണക്കെടുക്കും : വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം
ന്യൂഡല്‍ഹി: പതിനാറാമത് സെന്‍സസ് നടപടികള്‍ക്ക് ഒരുങ്ങി രാജ്യം. സെൻസുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ജാതി തിരിച്ചുള്ള സെന്‍സസ് കൂടിയാണിത്. സെൻസസ് 2027 എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് ഒന്ന് വരെയുള്ള കാലയളവില്‍ ആയിരിക്കും സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. രാജ്യത്തെ വിവിധ സംസ്ഥാങ്ങളിലെ കാലാവസ്ഥയുള്‍പ്പെടെ പരിഗണിച്ചാണ് സമയത്തിലെ ക്രമീകരണം. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണത്തെ സെന്‍സസ് നടപടികള്‍ പൂർത്തിയാക്കുക. ഓരോ വീടുകളിലെയും ഭവന സാഹചര്യം, സ്വത്ത് വിവരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ശേഖരിക്കുന്ന…
Read More