ബെംഗളൂരു: സംസ്ഥാനത്ത് പാല്‍ ലഭ്യതയില്‍ കുറവ് നേരിട്ടതോടെ, പ്രതിസന്ധി പരിഹരിക്കാന്‍ വില കൂട്ടാതെ തന്നെ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിലകൂട്ടി സാധാരണക്കാര്‍ക്ക് അമിതഭാരം ഏല്‍പ്പിക്കാതെ പാലിന്റെ അളവില്‍ കുറവ് വരുത്തിയാണ് പ്രശ്നം പരിഹരിച്ചിരിക്കുന്നത്. കര്‍ണാടക കോ ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനാണ് പായ്ക്കറ്റ് പാലിന് വില വര്‍ധിപ്പിക്കാതെ അളവ് കുറച്ച് വിതരണം ചെയ്യുന്നത്. ഒരു ലിറ്റര്‍ പാലിന് 50 രൂപയാണ് ഈടാക്കിക്കൊണ്ടിരുന്നത്. അരലിറ്റര്‍ 24 രൂപയ്ക്കും നല്‍കിവരികയായിരുന്നു. പാല്‍ ലഭ്യതയില്‍ കുറവ് വന്നതോടെ 50 രൂപയ്ക്ക് 900 മില്ലി ലിറ്റര്‍ പാല്‍ നല്‍കാന്‍…
Read MoreTag: latest news
കന്നഡ അറിയില്ലേ ചോദിച്ച് അപമാനിച്ചുവെന്ന് പ്രമുഖ നർത്തകൻ സൽമാൻ യൂസുഫ് ഖാൻ
ബെംഗളൂരു: കന്നട ഭാഷ അറിയാത്തതിന്‍റെ പേരില്‍ വിമാനത്താവളത്തില്‍ അപമാനിക്കപ്പെട്ടുവെന്ന് തുറന്നുപറഞ്ഞ് പ്രമുഖ നര്‍ത്തകനും നൃത്തസംവിധായകനുമായ സല്‍മാന്‍ യൂസുഫ് ഖാന്‍. ബെംഗളൂരുവില്‍ ജനിച്ചിട്ടും കന്നട അറിയാത്തതിനെക്കുറിച്ച് കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫിസര്‍ തന്നെ അപമാനിച്ചെന്നറിയിച്ച് സല്‍മാന്‍ യൂസുഫ് ഖാന്‍ തന്നെയാണ് രംഗത്തെത്തിയത്. താന്‍ നേരിട്ട ദുരനുഭവം താരം സമൂഹമാധ്യമങ്ങള്‍ വഴിയാണ് പങ്കുവച്ചത്. ഞാന്‍ അഭിമാനിയായ ഒരു ബെംഗളൂരുകാരനാണ്. എന്നാല്‍ ഇന്ന് താന്‍ നേരിട്ടത് അംഗീകരിക്കാനാവില്ല. നിങ്ങള്‍ക്ക് ആളുകളെ ഏതെങ്കിലും പ്രാദേശിക ഭാഷ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കാം എന്നാല്‍ അത് അറിയാത്തതിന്‍റെ പേരില്‍ അവരെ താഴ്‌ത്തിക്കെട്ടരുത്. നിങ്ങളുടെ…
Read Moreഒരു കോടി നഷ്ടപരിഹാരം നൽകണം ആരോപണം പിൻവലിച്ച് മാപ്പ് പറയണം ; എംവി ഗോവിന്ദൻ
കണ്ണൂര്‍: സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടിസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വര്‍ഷങ്ങളായി രാഷ്‌ട്രീയത്തില്‍ സജീവമായ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും നോട്ടിസില്‍ പറയുന്നു. ഒരു കോടി രൂപ തനിക്ക് നഷ്‌ട പരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിയമ നടപടിയില്‍ നിന്ന് പിന്മാറണമെങ്കില്‍ ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ സ്വപ്‌ന മാപ്പ് പറയണമെന്നും ഗോവിന്ദന്‍ നോട്ടിസില്‍ വ്യക്തമാക്കി. മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം സ്വപ്‌നക്കെതിരെ നടപടിയെടുക്കുമെന്നും നോട്ടിസില്‍ പറയുന്നു. എനിക്കോ എന്‍റെ…
Read Moreഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ ടിടി മൂത്രമൊഴിച്ചു
ഡൽഹി: ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചതായി പരാതി. ഞായറാഴ്ച രാത്രി അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിലാണ് സംഭവം. അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അർധരാത്രിയിലാണ് ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് ബിഹാർ സ്വദേശിയായ ടിടി മുൻ കുമാർ മൂത്രമൊഴിച്ചത്. യുവതി ബഹളംവച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി തിങ്കളാഴ്ച പുലർച്ചെ കൊൽക്കത്തയിലെത്തിയപ്പോൾ അന്പലം പോലീസിന് കൈമാറി. രാജേഷിന്റെ പരാതിയിൽ ടിടിയെ ഉടൻ പോലീസ് കസ്റ്റഡിയിലെടുത്തു. ടിടി അമിതമായി മദ്യപിച്ചിരുന്നെന്ന് യാത്രക്കാർ പറഞ്ഞതായി പോലീസ് അറിയിച്ചു.
Read Moreനഗരത്തെ ഭീതിയിലാഴ്ത്തി സീരിയൽ കില്ലർ, 3 കൊലപാതകങ്ങൾക്ക് പിന്നിലും സീരിയൽ കില്ലറോ??
ബെംഗളൂരു: നഗരത്തെ ഞെട്ടിച്ച് വീണ്ടും വീപ്പയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ച രാവിലെ ബയ്യപ്പനഹള്ളി എം.വിശേശ്വരയ്യ ടെർമിനൽ സ്റ്റേഷനിലാണ് വീപ്പയിൽ മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏകദേശം 31 നും 35 നും ഇടയിൽ പ്രായം തോന്നുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച മൂന്നു പേർ ചേർന്ന് ഓട്ടോറിക്ഷയിൽ സ്റ്റേഷൻ കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ട്രെയിനിലാണ് മൃതദേഹം എത്തിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ഡോ.സൗമ്യലത അറിയിച്ചു.…
Read Moreസ്വകാര്യ പങ്കാളിത്തത്തോടെ 11 ജില്ലകളിൽ മെഡിക്കൽ കോളേജുകൾ
ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ 11 ജില്ലകളിലെ മെഡിക്കൽ കോളേജുകൾ നിർമ്മിക്കുമെന്ന് സർക്കാർ. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിച്ചു. തുമക്കുരു, ദാവനഗരെ, ചിത്രദുർഗ, ബാഗൽകോട്ട്, കോലാർ, ദക്ഷിണ കന്നഡ, ഉടുപ്പി, ബെംഗളൂരു റൂറൽ, വിജയനഗര, രാമനഗര നഗരത്തിലാണ് മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത്. നിലവിൽ 57 മെഡിക്കൽ കോളേജുകളാണ് സംസ്ഥാനത്തുള്ളത്.
Read Moreറെയിൽവേ സ്റ്റേഷനിലെ ഡ്രമ്മിൽ യുവതിയുടെ അഴുകിയ മൃതദേഹം
ബെംഗളൂരു എസ്.എം.വി.ടി റെയിൽവെ സ്റ്റേഷനിലെ ഡ്രമ്മിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മൂന്ന് മാസത്തിനിടെ ബെംഗളൂരുവിലെ സ്റ്റേഷനിൽ ഇത് മൂന്നാം തവണയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടർച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇതൊരു സീരിയൽ കില്ലിംഗ് ആണെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ രാവിലെ മുതൽ ടെർമിനലിൽ ദുർഗന്ധം വമിച്ചെങ്കിലും അതിൻറെ ഉറവിടം അറിയാത്തത് പ്രൊഡക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലിനോട് ചേർന്നുള്ള ഡ്രമ്മിലാണ് മൃതദേഹം കണ്ടെത്തിയത്. ആർപിഎഫ് ഉദ്യോഗസ്ഥർ അത് സീൽ ചെയ്തു രാത്രി 7.30 ഓടെ ബൈയപ്പന ഹള്ളി ഉടൻ…
Read Moreവിവാദങ്ങൾക്ക് വിരാമമിട്ട് തെന്നിന്ത്യൻ താരങ്ങളായ നരേഷും പവിത്ര ലോകേഷും വിവാഹിതരായി
ഹൈദരാബാദ്: തെന്നിന്ത്യൻ താരങ്ങളായ നരേഷും പവിത്ര ലോകേഷും വിവാഹിതരായി. പവിത്ര കന്നഡയിലും നരേഷ് തെലുങ്കിലുമാണ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ളത്. സിനിമാ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്. നരേഷിൻറെ നാലാമത്തേതും പവിത്രയുടെ മൂന്നാമത്തെ വിവാഹവുമാണിത്. ഇവരുടെ വിവാഹ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. മൂന്നാം ഭാര്യ രമ്യ രഘുപതിയിൽ നിന്ന് നരേഷ് ഇതുവരെ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടർന്നാണ് നരേഷ് രേഖ സുപ്രിയയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ നവീൻ വിജയ് കൃഷ്ണ, തേജസ്വി കൃഷ്ണ എന്നീ രണ്ട് ആൺമക്കളുണ്ട്. രണ്ടാം…
Read Moreഐഎസ്എൽ സെമിയിൽ ഗോൾ രഹിത സമനില
ഹൈദരാബാദ് : തുടര്‍ച്ചയായ രണ്ടാം തവണയും ഐ എസ് എല്‍ ചാമ്പ്യന്‍ഷിപ്പ് നേട്ടത്തിലേക്ക് അടുക്കാന്‍ ഹൈദരാബാദ് എഫ് സിയും സീസണിലെ മികച്ച ഫോമില്‍ പന്ത് തട്ടുന്ന എ ടി കെ മോഹന്‍ ബഗാനും നേര്‍ക്കുനേര്‍ കളത്തിലെത്തിയപ്പോള്‍ ഗോള്‍ രഹിതസമനില. കഴിഞ്ഞ സീസണില്‍ സെമിയിലേറ്റ പരാജയത്തിന് കണക്ക് തീര്‍ക്കാന്‍ എ ടി കെയും അതേ എതിരാളികളെ വീണ്ടും തോല്‍പ്പിച്ച് കലാശപ്പോരിന് ഇറങ്ങാന്‍ ഹൈദരാബാദും തുനിഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. രണ്ടാം ലെഗ് മത്സരം തിങ്കളാഴ്ച നടക്കും
Read Moreജയ ജയ ജയ ജയഹേ ബോളിവുഡിലേക്ക്
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘ജയ ജയ ജയ ജയ ഹേ’ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു. വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധാനം. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.’ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് റീമേക്കിന് സാധ്യതകള്‍ തെളിയുന്നു എന്നതാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്. ‘ജയ ജയ ജയ ജയ ഹേ’ കണ്ട് ഇഷ്‍ടപ്പെട്ട ബോളിവുഡ് നടന്‍ ആമിര്‍ ഖാനാണ് മലയാള ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിന് മുന്‍കൈ എടുക്കുന്നത്. സംവിധായകന്‍ വിപിന്‍ ദാസിനെ…
Read More