കന്നഡ അറിയില്ലേ ചോദിച്ച് അപമാനിച്ചുവെന്ന് പ്രമുഖ നർത്തകൻ സൽമാൻ യൂസുഫ് ഖാൻ 

ബെംഗളൂരു: കന്നട ഭാഷ അറിയാത്തതിന്‍റെ പേരില്‍ വിമാനത്താവളത്തില്‍ അപമാനിക്കപ്പെട്ടുവെന്ന് തുറന്നുപറഞ്ഞ് പ്രമുഖ നര്‍ത്തകനും നൃത്തസംവിധായകനുമായ സല്‍മാന്‍ യൂസുഫ് ഖാന്‍. ബെംഗളൂരുവില്‍ ജനിച്ചിട്ടും കന്നട അറിയാത്തതിനെക്കുറിച്ച്‌ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫിസര്‍ തന്നെ അപമാനിച്ചെന്നറിയിച്ച്‌ സല്‍മാന്‍ യൂസുഫ് ഖാന്‍ തന്നെയാണ് രംഗത്തെത്തിയത്. താന്‍ നേരിട്ട ദുരനുഭവം താരം സമൂഹമാധ്യമങ്ങള്‍ വഴിയാണ് പങ്കുവച്ചത്. ഞാന്‍ അഭിമാനിയായ ഒരു ബെംഗളൂരുകാരനാണ്. എന്നാല്‍ ഇന്ന് താന്‍ നേരിട്ടത് അംഗീകരിക്കാനാവില്ല. നിങ്ങള്‍ക്ക് ആളുകളെ ഏതെങ്കിലും പ്രാദേശിക ഭാഷ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കാം എന്നാല്‍ അത് അറിയാത്തതിന്‍റെ പേരില്‍ അവരെ താഴ്‌ത്തിക്കെട്ടരുത്. നിങ്ങളുടെ…

Read More