ബെംഗളൂരു: കഴിഞ്ഞ മൂന്ന് വർഷമായി ബസ്സുകളൊന്നും വാങ്ങാത്തതും നിലവിലുള്ള 40% വാഹനങ്ങളും സ്‌ക്രാപ്പിംഗ് ത്രെഷോൾഡ് കടന്നതിനാൽ, കർണാടകയിലെ മൂന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ (ആർടിസി) ഗ്രാമപ്രദേശങ്ങളിൽ സേവനം ചെയ്യാൻ പാടുപെടുന്നു. 2022 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, കർണാടകയിലെ ഏകദേശം 2,693 റവന്യൂ വില്ലേജുകൾക്ക് സർക്കാർ ബസ് കണക്റ്റിവിറ്റി ഇല്ലാത്തതാണ്. 17 ജില്ലകളിൽ സേവനം നൽകുന്ന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ആണ് സർക്കാർ ബസ് സൗകര്യമില്ലാത്ത ഏറ്റവും കൂടുതൽ ഗ്രാമങ്ങൾ (2,594) ഉള്ളത്. എന്നാൽ ഈ ഗ്രാമങ്ങളിൽ 1,322 ഗ്രാമങ്ങളിൽ സ്വകാര്യ ബസ്…
Read MoreTag: KSRTC
ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി പണിമുടക്ക്. ശമ്പളപ്രതിസന്ധിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. മൂന്ന് അംഗീകൃത യൂണിയനുകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂര്‍ത്തിയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് യൂണിയനുകള്‍ മന്ത്രിയെ അറിയിച്ചു. ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനായി സര്‍ക്കാരില്‍ നിന്ന് 65…
Read Moreകേരള ആർടിസി സർവീസ് കാത്ത് പീനിയ
ബെംഗളൂരു: കർണാടക ആർടിസി കയ്യൊഴിഞ്ഞ പീനിയ ബസവേശ്വര ടെർമിനലിൽ നിന്ന് കേരള ആർടിസി കൂടുതൽ സർവീസുകൾ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡിന് മുൻപ് മലബാറിലേക്കും തെക്കൻ കേരളത്തിലേക്കുമായി 10 സർവീസുകൾ ഉണ്ടായിരുന്ന പീനിയയിൽ നിന്ന് നിലവിൽ തിരുവനന്തപുരം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള 3 സർവീസുകളാണ് ഇപ്പോൾ പുറപ്പെടുന്നത്. വീണ്ടും റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം ഈ മാസം ആദ്യം പുനരാരംഭിച്ചതോടെ കൂടുതൽ യാത്രക്കാർ കേരളത്തിലേക്ക് ബസ് കയറുന്നതിനായി പീനിയ ടെർമിനലിലേക്ക് എത്തുന്നുണ്ട്
Read Moreതിരുവനന്തപുരം- ബെംഗളൂരു ബസ് തകരാറിൽ ആയി, യാത്രക്കാർ തൃശൂരിൽ കുടുങ്ങി
തൃശൂർ : കെഎസ്‌ആര്‍ടിസി തിരുവനന്തപുരം- ബെംഗളൂരു സ്‌കാനിയ ബസ് തകരാറിലായതിനെ തുടര്‍ന്ന് യാത്രക്കാര്‍ തൃശൂരില്‍ കുടുങ്ങി. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ഇന്നലെ രാത്രി മുതല്‍ തൃശൂരില്‍ കുടുങ്ങിയത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ ബെംഗളൂരുവില്‍ എത്തേണ്ട ബസ് രാവിലെയാണ് തൃശൂരില്‍ നിന്ന് പുറപ്പെടുന്നത്. യാത്രക്കാരുടെ പ്രതിഷേധം ശക്‌തമായതിനെ തുടര്‍ന്ന് അധികൃതര്‍ സ്‌കാനിയക്ക് പകരം എസി ലോ ഫ്‌ളോര്‍ ബസില്‍ യാത്രക്കാരെ കയറ്റി വിടുകയായിരുന്നു. ബസ് തൃശൂരില്‍ എത്തിയപ്പോള്‍ എസി തകരാറിലായതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. യാത്ര തുടരാന്‍ പുതിയ സ്‌കാനിയ ബസ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍…
Read More10 ദിവസത്തെ വരുമാനം 61 ലക്ഷം, 100 ബസുകൾ ഉടൻ എത്തും
തിരുവനന്തപുരം : ദീര്‍ഘ ദൂര യാത്രക്കള്‍ക്കായി രൂപീകരിച്ച കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന്‍റെ പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപയിലധികം. ഏപ്രിൽ 11 മുതല്‍ ഏപ്രില്‍ 20 വരെ 1,26,818 കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തില്‍ വരുമാനമായി ലഭിച്ചതയാണ് റിപ്പോർട്ട്. എ.സി സ്ലീപ്പര്‍ ബസില്‍ നിന്നും 28,04,403 രൂപയും, എ.സി സീറ്ററില്‍ നിന്ന് 15,66,415 രൂപയും, നോണ്‍ എ. സി സര്‍വീസില്‍ നിന്ന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്. നിലവില്‍ 30 ബസുകളാണ് വിവിധ റൂട്ടുകളിൽ ആയി സര്‍വീസ് നടത്തുന്നത്. എ.സി സ്ലീപ്പര്‍…
Read Moreസ്വിഫ്റ്റ് സർവീസുകൾ, ഉദ്ഘാടനവും ഫ്ലാഗ് ഓഫും ഗതാഗത മന്ത്രി നിർവഹിച്ചു
ബെംഗളൂരു: കെ.എസ് .ആർ.ടി.സി സ്വിഫ്റ്റ് സർവ്വീസ്സുകളുടെ ഉദ്ഘാടനവും സ്വിഫ്റ്റ് സർവ്വീസ്സുകളുടെ ഫ്ലാഗ് ഓഫും ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആൻ്റണി രാജു ബാംഗ്ലൂർ സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ നിർവ്വഹിച്ചു. ചടങ്ങിൽ കെ.എസ് .ആർ.ടി.സി, കെ – സ്വിഫ്റ്റ് ചെയർമാൻ & മാനേജിoഗ് ഡയറക്ടർ ശ്രീ ബിജു പ്രഭാകർ, കെ.എസ് .ആർ .ടി.സി. വടക്കൻ മേഖലാ ഓഫീസ്സർ കെ.ടി.സെബി ,സ്വിഫ്റ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ: ഉല്ലാസ് ,സു: ബത്തേരി ഡി.ടി.ഒ ജോഷി ജോൺ, BGLR ഇൻ ചാർജ് ഗോവിന്ദൻ , ഇൻസ്പെക്ടർ ശ്രീ ലാൻസ് ലുവിസ്,…
Read Moreബസ് യാത്രയ്ക്കിടെ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി
ബെംഗളൂരു: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വച്ചാണ് യാത്രക്കാരന്‍ പിടിയിലായത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ അനോവറിനെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 800 ഗ്രാം കഞ്ചാവാണ് ഇയാളുടെ കൈവശം കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്ട് ബസിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. ചെക്‌പോസ്റ്റിലെ പതിവ് പരിശോധനയ്ക്കിടെയാണ് എക്‌സൈസ് അനോവറില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. വിഷു, ഈസ്റ്റർ പ്രമാണിച്ച് അതിർത്തിയിൽ പോലീസ് പരിശോധന കർശനമാക്കിയിരുന്നു.
Read Moreവീണ്ടും അപകടത്തില്‍പെട്ട് കെ സ്വിഫ്റ്റ് ബസ്
തിരുവനന്തപുരം: കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍ പെട്ടു. കെഎസ് 042 ബസ് കോട്ടയ്ക്കലിന് അടുത്ത് വച്ച് തടി ലോറിയെ കയറ്റത്തില്‍ മറികടക്കാന്‍ ശ്രമിക്കുമ്ബോഴാണ് അപകടം. ലോറിയില്‍ തട്ടി ഇടത് സൈഡിലെ റിയര്‍വ്യൂ മിറര്‍ ഒടിഞ്ഞു. മുന്‍ വശത്തെ ഗ്ലാസിന്റെ ഇടത് മൂല പൊട്ടി. ആര്‍ക്കും പരിക്കില്ല. സര്‍വ്വീസുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിന് അകമാണ് ആദ്യ രണ്ട് അപകടങ്ങള്‍ നടന്നത്. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 11 ആം…
Read Moreബെംഗളൂരു- കോഴിക്കോട് സ്വിഫ്റ്റ് സർവീസിന് തുടക്കം
ബെംഗളൂരു: കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് സര്‍വിസിന് തുടക്കം. ഇന്നലെ ഉച്ചക്ക് 12 മണിക്കും രാത്രി ഏഴു മണിക്കുമാണ് ആദ്യ ദിനം സര്‍വിസ് നടത്തിയത്. ഉച്ചക്ക് നാലു പേരും രാത്രി അഞ്ചു പേരുമായാണ് സര്‍വിസ് നടത്തിയത്. നിലവിലുള്ള കെ.എസ്.ആര്‍.ടി.സിയുടെ ബംഗളൂരു സര്‍വിസിനൊപ്പം തന്നെയാണ് ആദ്യദിനസ്വിഫ്റ്റ് സര്‍വിസുമെന്നതിനാലാണ് ആളുകള്‍ കുറഞ്ഞത് എന്നാണ് അധികൃതരുടെ വിശദീകരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്വിഫ്റ്റ് ബസുകള്‍ കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തും. നിലവില്‍ ദിവസേന നാല് എ.സി. സെമി സ്ലീപര്‍ ബസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Read Moreസ്വിഫ്റ്റ് ബസിന്റെ കൊച്ചി – ബെംഗളൂരു സർവീസ് ഇന്നു മുതൽ, 2 ട്രിപ്പുകൾ
ബെംഗളൂരു: കെഎസ്‌ആര്‍ടിസിയുടെ പുതിയ സ്വിഫ്റ്റ് ബസിന്റെ കൊച്ചി- ബെംഗളൂരു സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. എറണാകുളം സ്റ്റാന്‍ഡില്‍ നിന്ന് രാത്രി എട്ടിനും ഒന്‍പതിനുമായിട്ടാണ് രണ്ട് ട്രിപ്പുകള്‍. എ സി ബസില്‍ പുതപ്പും ലഘുഭക്ഷണവും ലഭ്യമാവും. 1,411 രൂപയാണ് ബസ് നിരക്ക്. ബുക്കിങ്ങിന്: https://online.keralartc.com.എന്ന സൈറ്റ് സന്ദർശിക്കുക. സ്വിഫ്റ്റ് ബസ് സര്‍വീസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. ഇന്നലെ മുതല്‍ ഓടിത്തുടങ്ങിയ തിരുവനന്തപുരം- ബെംഗളൂരു സ്വിഫ്റ്റ് ബസിന് കൊച്ചിയില്‍ വൈറ്റിലയിലാണ് സ്റ്റോപ്പ് ഉള്ളത്. എറണാകുളം സ്റ്റാന്‍ഡില്‍ നിന്ന് വൈറ്റിലയിലേക്ക് ഫീഡര്‍ ബസുകള്‍ ഉണ്ടാവും. തിരുവനന്തപുരത്തുനിന്ന്-…
Read More