സ്വിഫ്റ്റ് ബസിന്റെ കൊച്ചി – ബെംഗളൂരു സർവീസ് ഇന്നു മുതൽ, 2 ട്രിപ്പുകൾ

ബെംഗളൂരു: കെഎസ്‌ആര്‍ടിസിയുടെ പുതിയ സ്വിഫ്റ്റ് ബസിന്റെ കൊച്ചി- ബെംഗളൂരു സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. എറണാകുളം സ്റ്റാന്‍ഡില്‍ നിന്ന് രാത്രി എട്ടിനും ഒന്‍പതിനുമായിട്ടാണ് രണ്ട് ട്രിപ്പുകള്‍.

എ സി ബസില്‍ പുതപ്പും ലഘുഭക്ഷണവും ലഭ്യമാവും. 1,411 രൂപയാണ് ബസ് നിരക്ക്. ബുക്കിങ്ങിന്: https://online.keralartc.com.എന്ന സൈറ്റ് സന്ദർശിക്കുക.

സ്വിഫ്റ്റ് ബസ് സര്‍വീസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

ഇന്നലെ മുതല്‍ ഓടിത്തുടങ്ങിയ തിരുവനന്തപുരം- ബെംഗളൂരു സ്വിഫ്റ്റ് ബസിന് കൊച്ചിയില്‍ വൈറ്റിലയിലാണ് സ്റ്റോപ്പ് ഉള്ളത്. എറണാകുളം സ്റ്റാന്‍ഡില്‍ നിന്ന് വൈറ്റിലയിലേക്ക് ഫീഡര്‍ ബസുകള്‍ ഉണ്ടാവും.

തിരുവനന്തപുരത്തുനിന്ന്- ബെംഗളൂരുവിലേക്ക് മൂന്നു സര്‍വീസുകളാണ് ഇന്നലെ ആരംഭിച്ചത്. രാത്രി 9.46ന് വൈറ്റിലയിലെത്തുന്ന ആദ്യ ബസ് പിറ്റേന്ന് രാവിലെ 7.25ന് ബെംഗളൂരുവിലെത്തും. 10.01ന് എത്തുന്ന ബസ് രാവിലെ 8.26നും 10.25 നുള്ള ബസ് രാവിലെ 8.50നും ബെംഗളൂരുവിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts