ബാര്‍ബര്‍ ഷോപ്പ് തുറന്ന് സര്‍ക്കാര്‍; കാരണം ഇത്

ബെംഗളുരു ഗദഗില്‍ ബാര്‍ബര്‍ ഷോപ്പില്‍ ദലിതര്‍ക്കു പ്രവേശനം നിഷേധിക്കുന്നതു പതിവായതിനാല്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ ബാര്‍ബര്‍ ഷോപ്പ് ആരംഭിച്ചു.

സിംഗതലൂര്‍ ഗ്രാമത്തിലാണ് സാമൂഹിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ബാര്‍ബര്‍പ്പ് തുറന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആദ്യ ബാര്‍ബര്‍ ഷോപ്പാണിത്.

കുറച്ചു ദിവസം മുന്‍പു ദലിത് യു വാവിന്റെ മുടി വെട്ടാന്‍ ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പ് ഉടമ തയാറാകാത്തതിനെ തുടര്‍ന്നു തദ്ദേശ ഭരണകൂടം സമാധാന യോഗം വിളിച്ചിരുന്നു.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

ഗ്രാമത്തിലെ തന്നെ ബാര്‍ബറാണു കട നടത്താമെന്ന് അറിയിച്ചു മുന്നോട്ടു വന്നിട്ടുള്ളത്. ദലിതര്‍ക്കു പ്രവേശനം നിഷേധിച്ച ബാര്‍ബര്‍ ഷോപ്പ് അധികൃതര്‍ പൂട്ടിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts